This Community aims to include socially important posts and participation of people including panangad and nearby residents and RSS advocates. ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ,ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം 'ലോകമേ തറവാട് എന്ന ഹ
ൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ , മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി പുന:പ്രതിഷ്ടിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം.[4] സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്(Integral Humanism). ആർ.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ് ഹിന്ദു എന്ന ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു