SUCI - C Ernakulam

SUCI - C Ernakulam Official page of SUCI(C) Ernakulam

31/03/2026
26/03/2026
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ SUCI ( കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി സഖാവ് കെ.എ. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു
22/03/2026

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ SUCI ( കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി സഖാവ് കെ.എ. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു

പിറവം അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർത്ഥി സഖാവ് T.C.രമണൻ നാമനിർദ്ദേശപത്രിക, വരണാധികാരി സർവ്വേ ഭൂരേഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്...
22/03/2026

പിറവം അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർത്ഥി സഖാവ് T.C.രമണൻ നാമനിർദ്ദേശപത്രിക, വരണാധികാരി സർവ്വേ ഭൂരേഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. വി. പ്രകാശ് മുമ്പാകെ സമർപ്പിക്കുന്നു.

01-02-20262026 ലെ കേന്ദ്രവാർഷിക ബജറ്റ് പ്രസംഗത്തോട് ഉടൻ പ്രതികരിച്ചുകൊണ്ട്, SUCI (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി ശ്രീ ...
02/02/2026

01-02-2026

2026 ലെ കേന്ദ്രവാർഷിക ബജറ്റ് പ്രസംഗത്തോട് ഉടൻ പ്രതികരിച്ചുകൊണ്ട്, SUCI (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി ശ്രീ പ്രൊവാഷ് ഘോഷ് ഇന്ന് പുറത്തിറക്കിയ പ്രസ്താവന

ജനങ്ങളുടെ നടുവൊടിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ പരാമർശിക്കാത്ത, പ്രബോധനളുടെ ദീർഘഭാഷണമായിരുക്കുന്നു ബജറ്റ് പ്രസംഗം 2026.

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി

“പ്രതീക്ഷിച്ചതുപോലെ, ഇന്ന് അവതരിപ്പിച്ച 2026 ലെ ബജറ്റ് രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക അവസ്ഥയുടെ യഥാർത്ഥ പ്രതിഫലനമല്ല. മറിച്ച്, സംശയാസ്പദമായ രീതിയിൽ ശേഖരിച്ച കൃത്രിമ സ്ഥിതിവിവരക്കണക്കുകൾ നിറച്ചുകൊണ്ട്, ബിജെപി സർക്കാരിന്റെ ‘അസാധാരണ’ പ്രകടനത്തെ പുകഴ്ത്താനായി, ചിട്ടയായി രൂപകൽപ്പന ചെയ്ത ഒരു സ്വയം-പ്രശംസാപത്രം മാത്രമാണ്. മേഖലാ അടിസ്ഥാനത്തിലുള്ള വ്യക്തമായ ധനവിനിയോഗങ്ങൾ വ്യക്തമാക്കിയിട്ടില്ല; മുൻപ് പ്രഖ്യാപിച്ച പദ്ധതികളുടെയും പരിപാടികളുടെയും പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളെയോ പ്രവർത്തന വിലയിരുത്തലുകളെയോ കുറിച്ചും യാതൊരു പരാമർശവും ഇല്ല.
ബജറ്റ് പ്രസംഗം അനാവശ്യമായ അക്കാദമിക് പദപ്രയോഗങ്ങൾ കൊണ്ട് അവ്യക്തവും ദുർഗ്രഹവുമാക്കിയിരിക്കുന്നു. വൻകിട വ്യവസായങ്ങൾക്കും നികുതി വെട്ടിപ്പുകാർക്കും കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകാനുള്ള സർക്കാർ നീക്കത്തിന്റെ വ്യക്തമായ സൂചനയും ഇതിൽ കാണാം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയര്‍ത്തിയെന്ന അവകാശവാദം അയഥാർത്ഥമായ മാനദണ്ഡങ്ങളും അപര്യാപ്തമായ വിശകലനരീതികളും അടിസ്ഥാനമാക്കിയുള്ള തെറ്റായ പ്രസ്താവന മാത്രമാണ്. ഉയരുന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യവസായങ്ങളുടെ അടച്ചുപൂട്ടൽ, തൊഴിൽനഷ്ടങ്ങളുടെ വർധന, ദരിദ്രകർഷകരുടെ വരുമാന ഇടിവ്, കാർഷിക മേഖലയുടെ അതിവേഗ കോർപ്പറേറ്റുവൽകരണം തുടങ്ങി, ജനജീവിതത്തെ തകർക്കുന്ന യാഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് ഒരൊറ്റ പരാമർശവും ഇല്ല.
പൗരന്മാരുടെ ‘ജീവിതസൗകര്യം’ എന്ന വിഷയത്തേക്കാൾ ‘വ്യാപാരം നടത്താനുള്ള സൗകര്യം’ (Ease of doing business) എന്നതിനാണ് സർക്കാർ വ്യക്തമായ മുൻഗണന നൽകിയിരിക്കുന്നത്.

ജനജീവിതവുമായി ബന്ധപ്പെട്ട നിർണ്ണായകവിവരങ്ങളും അടിസ്ഥാനസാമ്പത്തിക ക്കണക്കുകളും ഉൾപ്പെടാത്ത, സാമ്പത്തികമായി ദുർബലരായി ദുരിതത്തിൽ കഴിയുന്ന ഇന്ത്യൻ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന വ്യക്തമായ യാതൊരു നടപടിയും പ്രഖ്യാപിക്കാത്ത ഇത്തരമൊരു ബജറ്റ് അവതരണ പ്രഹസനത്തോട് ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ ബജറ്റ് പൂർണ്ണമായും ഞങ്ങൾ നിരാകരിക്കുന്നു.”

Address

SUCI (C) Office, 43/23, Chenganath Lane, Ayyappankavu
Kochi
682018

Website

Alerts

Be the first to know and let us send you an email when SUCI - C Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share