04/08/2026
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴവെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള നഷ്ടപരിഹാരമായാണ് നൽകുന്നത്. എന്നാൽ ഈ പ്രാവശ്യം തീരദേശങ്ങളിൽ കടൽവെള്ളം വീടുകളിൽ കയറിയതും അതേ കാലാവസ്ഥാ സാഹചര്യങ്ങളുടെ ഭാഗമായാണ്. എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് ശക്തമായ മഴക്കും കടൽക്ഷോഭത്തിനും കാരണമെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്. നദികളിലൂടെ കടലിലേക്ക് ഒഴുകുന്ന വെള്ളം കടലിന് ഉൾക്കൊള്ളാനാകാതെ തിരിച്ചടിക്കുന്നതും കടൽക്ഷോഭവും ചേർന്നാണ് തീരദേശവാസികൾക്കും വലിയ നഷ്ടമുണ്ടായത്. അങ്ങനെ ഒരേ പ്രകൃതി ദുരന്തത്തിന്റെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങളാണെങ്കിൽ, കടൽവെള്ളം കയറിയ തീരദേശ വീടുകൾക്കും സമാനമായ ധനസഹായം ലഭിക്കേണ്ടതല്ലേ? അത്തരമൊരു ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നത് പ്രദേശത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഉത്തരവാദിത്വമല്ലേ?