Benny Behanan

Benny Behanan Benny Behanan, Member of Parliament - Chalakkudy.
(2)

കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.വി. കുരുവിളയുടെ ഭൗതികദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാർത്ഥി-യുവജന പ്രസ്ഥ...
31/05/2026

കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.വി. കുരുവിളയുടെ ഭൗതികദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടം മുതൽ അദ്ദേഹവുമായി ആത്മബന്ധവും അടുത്ത സ്നേഹബന്ധവും പുലർത്താൻ കഴിഞ്ഞിരുന്നു. എന്നും സൗമ്യമായും ഊഷ്മളമായും ഇടപെട്ടിരുന്ന അദ്ദേഹം പൊതുജനങ്ങളുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്.

അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും വലിയൊരു നഷ്ടമാണ്.

പ്രിയപ്പെട്ട കുരുവിള ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം.

പ്രിയപ്പെട്ട ധനപാലന്റെ അന്ത്യയാത്രയിലും അനുശോചന യോഗത്തിലും പങ്കെടുത്തു.ഒരുമിച്ച് നടന്ന വഴികളും പങ്കിട്ട ഓർമ്മകളും മനസ്സി...
30/05/2026

പ്രിയപ്പെട്ട ധനപാലന്റെ അന്ത്യയാത്രയിലും അനുശോചന യോഗത്തിലും പങ്കെടുത്തു.

ഒരുമിച്ച് നടന്ന വഴികളും
പങ്കിട്ട ഓർമ്മകളും
മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഇനിയില്ലൊരു നാളും
ഇതുപോലെ പോയൊരു കാലം…

30/05/2026

പ്രിയസുഹൃത്തും ദീർഘകാല സഹപ്രവർത്തകനുമായിരുന്ന കെ.പി.ധനപാലന് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.

പ്രിയപ്പെട്ട സുഹൃത്തും ദീർഘകാല സഹപ്രവർത്തകനുമായിരുന്ന കെ.പി. ധനപാലൻ്റെ  വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു.വിദ്യാർത...
30/05/2026

പ്രിയപ്പെട്ട സുഹൃത്തും ദീർഘകാല സഹപ്രവർത്തകനുമായിരുന്ന കെ.പി. ധനപാലൻ്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു.

വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ജീവിതം കോൺഗ്രസ് പ്രസ്ഥാനത്തിനും യു.ഡി.എഫിനും വലിയ കരുത്തായിരുന്നു. ആലുവ യു.സി. കോളേജിലെ കെ.എസ്.യു പ്രവർത്തകനായി തുടക്കം കുറിച്ച അദ്ദേഹം, ചാലക്കുടി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും, കെ.പി.സി.സി വൈസ് പ്രസിഡന്റായും, രാഷ്ട്രീയകാര്യ സമിതി അംഗമായും പ്രവർത്തിച്ച് സംഘടനയുടെ വളർച്ചയ്ക്കും ജനസേവനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.

ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്ന സാഹചര്യത്തിലും പൊതുരംഗത്ത് സജീവമായി നിലകൊണ്ട അദ്ദേഹത്തിന്റെ പ്രവർത്തനനിരതതയും ആത്മസമർപ്പണവും മാതൃകാപരമാണ്.

പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ത്യാഗത്തിന്റെ പുണ്യവുമായി വീണ്ടുമൊരു ബലിപെരുന്നാൾ... വിശ്വാസത്തിന്റെയും മാനവികതയുടെയും പ്രകാശമായി ഈ വിശുദ്ധ ദിനം നമ്മുടെ...
28/05/2026

ത്യാഗത്തിന്റെ പുണ്യവുമായി വീണ്ടുമൊരു ബലിപെരുന്നാൾ...

വിശ്വാസത്തിന്റെയും മാനവികതയുടെയും പ്രകാശമായി ഈ വിശുദ്ധ ദിനം നമ്മുടെ ഹൃദയങ്ങളെ ഐക്യത്തിൽ കോർത്തിണക്കട്ടെ.

പങ്കിടലിന്റെയും സഹാനുഭൂതിയുടെയും നന്മകൾ ജീവിതത്തിൽ എപ്പോഴും നിറഞ്ഞുനിൽക്കട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ.

ആധുനിക ഇന്ത്യയുടെ ശില്പി മാത്രമല്ല, വരും തലമുറകളും വളർന്നു വരുന്ന തലമുറകളും നിർബന്ധമായും വായിച്ചറിയേണ്ട ചരിത്രപാഠമാണ് ജവ...
27/05/2026

ആധുനിക ഇന്ത്യയുടെ ശില്പി മാത്രമല്ല, വരും തലമുറകളും വളർന്നു വരുന്ന തലമുറകളും നിർബന്ധമായും വായിച്ചറിയേണ്ട ചരിത്രപാഠമാണ് ജവഹർലാൽ നെഹ്റു.

ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രീയ ചിന്ത, വിദ്യാഭ്യാസം, പൊതുമേഖല, നവഭാരത നിർമ്മാണം എന്നിവയുടെ അടിത്തറ പാകിയ ദൂരദർശിയായ രാഷ്ട്രനേതാവ്.

പണ്ഡിറ്റ് നെഹ്റുവിന്റെ 62-ാം ചരമ വാർഷിക ദിനത്തിൽ ജ്വലിക്കുന്ന സ്മരണകൾക്ക് മുമ്പിൽ പ്രണാമം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും, അവരെ പ്രാപ്തരാക്കി...
26/05/2026

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും, അവരെ പ്രാപ്തരാക്കി ഒരുക്കിയ വിദ്യാലയങ്ങൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഈ നേട്ടം വിദ്യാർത്ഥികളുടെ പരിശ്രമത്തിന്റെയും, അധ്യാപകരുടെ സമർപ്പണത്തിന്റെയും, രക്ഷിതാക്കളുടെ പിന്തുണയുടെയും ഫലമാണ്.

ഒപ്പം, പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികളും നിരാശരാകേണ്ടതില്ല. ജീവിതത്തിൽ ഇനിയും നിരവധി അവസരങ്ങൾ മുന്നിലുണ്ട്. ആത്മവിശ്വാസത്തോടെയും തുടർച്ചയായ പരിശ്രമത്തോടെയും മുന്നോട്ട് പോയാൽ വിജയം കൈവരിക്കാൻ സാധിക്കാത്ത ഒരു പരീക്ഷണവും ഇല്ല.

തുടർന്നുള്ള പഠനങ്ങളിലും പരീക്ഷകളിലും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

തൃശ്ശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും വിജയിച്ച മന്ത്രി ഒ.ജെ. ജെനീഷ് ഉൾപ്പെടെയുള്...
23/05/2026

തൃശ്ശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും വിജയിച്ച മന്ത്രി ഒ.ജെ. ജെനീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ സംഘാടന മികവും പ്രവർത്തകരുടെ ചിട്ടയായ പരിപാടികളും മികച്ച വിജയത്തിന് വഴിയൊരുക്കി.

വിജയിച്ച ജനപ്രതിനിധികൾക്കും വിജയശിൽപ്പികളായ സംഘാടക നേതൃത്വത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

22/05/2026

ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും മന്ത്രിമാരായി നിയമിതരായ റോജിയേയും , ഒ.ജെ . ജെനീഷിനേയും കണ്ടുമുട്ടിയപ്പോൾ ....



# bennybehanan

യുവാക്കളുടെ സ്വപ്നങ്ങൾക്കൊപ്പം രാഷ്ട്രത്തെ ഉയർത്തിയ നേതാവ്.ഐ.ടി രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ശിൽപി.ടെലഫോൺ സേവനം ...
21/05/2026

യുവാക്കളുടെ സ്വപ്നങ്ങൾക്കൊപ്പം രാഷ്ട്രത്തെ ഉയർത്തിയ നേതാവ്.
ഐ.ടി രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ ശിൽപി.
ടെലഫോൺ സേവനം ഇന്ത്യൻ ഗ്രാമങ്ങളിലേക്കെത്തിച്ച STD ബൂത്തുകളുടെ കാലഘട്ടവും, BSNL എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വളർച്ചയും,
18 വയസ് പൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടവകാശം ഉറപ്പാക്കിയ ജനാധിപത്യ നവീകരണവും — ഒത്തിരി ഓർമ്മകൾ രാജ്യം ഇന്നും സ്മരിക്കുന്നു.

40-ാം വയസ്സിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ Rajiv Gandhi,
47-ാം വയസ്സിൽ ശ്രീലങ്കൻ തമിഴ് തീവ്രവാദികളുടെ ആസൂത്രിത മനുഷ്യബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടമായ ജനാധിപത്യത്തിന്റെ ജ്വലിക്കുന്ന നക്ഷത്രം.

ആ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ, 35-ാം ഓർമ്മദിനത്തിൽ പ്രണാമം.

Address

Kochi

Alerts

Be the first to know and let us send you an email when Benny Behanan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Benny Behanan:

Share