24/09/2020
*കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്*
*വാര്‍ത്താ ബുള്ളറ്റിന്*
*24/09/2020*
*വ്യാഴം*
സ്നേഹം നിറഞ്ഞ സഹോദരീ സഹോദരൻമാരേ,
സംസ്ഥാനത്ത് പ്രതിദിന രോഗബാധ ഏറ്റവും ഉയർന്ന ദിനമാണ് ഇന്ന് ! 6324 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ അയ്യായിരത്തിനു മുകളിൽ സമ്പർക്ക രോഗബാധയാണെന്നത് നമ്മൾ ജനങ്ങളുടെ ജാഗ്രത കുറവിനെയാണ് കാണിക്കുന്നത്.
*നമ്മുടെ സുരക്ഷ പ്രധാനമായും നമ്മുടെ കൈയിൽ തന്നെയാണ് എന്ന് നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു...!*
എറണാകുളം ജില്ലയിലും 590 പേർക്ക് പുതിയതായി രോഗം ബാധിച്ചിരിക്കുന്നു...!
കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ ഇന്നലത്തെ ബുള്ളറ്റിനുശേഷം *പുതിയതായി ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.* ഒൻപതാം വാർഡിൽ ഒരു വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്.
*_" ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക. കൈകൾ സാനിറ്റൈസ് ചെയ്യുക. ബഹു. ഗവൺമെന്റ് നിർദ്ദേശിച്ച പ്രോട്ടോക്കോൾ ലംഘിക്കപ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക."_*
ഇതു വരെ നമ്മുടെ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള *ആകെ പോസിറ്റീവ് കേസുകള്‍ - 58.*
*നിലവിലെ ആക്ടീവ് പോസിറ്റീവ് കേസുകളുടെ എണ്ണം - 9.*
{വാർഡ് 6 - 6
വാർഡ് 9 - 2
വാർഡ് 12 - 1}
*രോഗബാധിതരായിരുന്നവരിൽ 49 പേര് നിലവില്‍ രോഗവിമുക്തരായിട്ടുണ്ട്.*
{വാർഡ് 1 - 4
വാർഡ് 3 - 1
വാർഡ് 4 - 1
വാർഡ് 5 - 1
വാര്‍ഡ് 6 - 3
വാർഡ് 7 - 6
വാർഡ് 8 – 3
വാര്‍ഡ് 9 - 7
വാർഡ് 10 - 7
വാർഡ് 12 - 14
വാർഡ് 13 - 2}
പുറത്തുനിന്നും എത്തി പഞ്ചായത്തില്‍ വീടുകളില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ - 9.
പ്രൈമറി കോണ്ടാക്റ്റ് ആയതിനാൽ വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്നവർ – 56.
( കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ)
എന്ന്,
*എം കെ വേണു*
*(പ്രസിഡന്റ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത്)*
പ്രസിഡന്റ് : 9496045812
സെക്രട്ടറി : 9496045813
ഓഫീസ് : 0485 2843221