Tony Chammany

Tony Chammany Tony Chammany, MLA - Vypin Constituency,
Ex. Mayor - Kochi Corporation.

അറിവിന്റെ വെളിച്ചം പകർന്നു നൽകി ജീവിതത്തെ സർഗ്ഗാത്മകമായും അർത്ഥപൂർണ്ണമായും മുന്നോട്ട് നയിക്കാൻ പ്രചോദനം നൽകുന്ന എല്ലാ അധ...
05/09/2026

അറിവിന്റെ വെളിച്ചം പകർന്നു നൽകി ജീവിതത്തെ സർഗ്ഗാത്മകമായും അർത്ഥപൂർണ്ണമായും മുന്നോട്ട് നയിക്കാൻ പ്രചോദനം നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

05/09/2026

നായരമ്പലം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നായരമ്പലം പുത്തൻകടപ്പുറത്തെ സധർമ്മ ബോധിനി സഭ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച LCD റൈറ്റിംഗ് ടാബ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുരുന്നുകളുടെ പഠനത്തിന് കൂടുതൽ സൗകര്യവും സാങ്കേതിക പിന്തുണയും ഒരുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുക എന്നത് നാടിന്റെ ഭാവിക്ക് കരുത്തേകുക എന്നതാണ്.

കുട്ടികളുടെ മുഖത്തെ പുഞ്ചിരിയിലും സന്തോഷത്തിലും നിറഞ്ഞുനിന്ന ഈ നിമിഷം ഏറെ ഹൃദ്യമായിരുന്നു.

നായരമ്പലം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

04/09/2026

ഡോൺ ബോസ്കോ ഡ്രീം എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ വൈപ്പിൻ നിയോജകമണ്ഡലതല ഉദ്ഘാടനം വൈപ്പിൻ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർവഹിച്ചു.

ലഹരിയുടെ വഴിയിൽ നിന്ന് നമ്മുടെ കുട്ടികളെ മാറ്റിനിർത്തി, അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കരുത്തേകുക എന്നത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഈ ക്യാമ്പയിൻ ഏറെ പ്രസക്തമാണ്.

വൈപ്പിൻ എംഎൽഎയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് ഈ കലാലയത്തിന്റെ മണ്ണിൽ എത്തുന്നത്. ആദ്യ സന്ദർശനം ഒരു നല്ല ഓർമ്മയായി നിലനിൽക്കണമെന്ന കോളേജ് അധികൃതരുടെ ആഗ്രഹപ്രകാരം ക്യാമ്പസിൽ ഒരു ഫലവൃക്ഷത്തൈ നട്ടു.

ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ! ​
04/09/2026

ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ!

31/08/2026

തറവട്ടത്ത് ചതയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കുഴുപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്റെ അമ്മയ്ക്ക് എന്നെ ഒന്നു നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട് എന്ന് അനിരുദ്ധൻ അറിയിച്ചത്.
കേട്ടപ്പോൾ തന്നെ മറ്റൊന്നും നോക്കിയില്ല. കാറിലുണ്ടായിരുന്ന പൊന്നാടയുമെടുത്ത് അനിരുദ്ധന്റെയും പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസിന്റെയും ഒപ്പം നേരെ അനിരുദ്ധന്റെ വീട്ടിലേക്ക്…
ഓമനയമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ ആ മുഖത്തുണ്ടായ ചിരിയും സ്നേഹവും വാക്കുകൾക്ക് അതീതമാണ്. സ്നേഹത്തോടെ ഓമനയമ്മയെ പൊന്നാട അണിയിച്ച് അനുഗ്രഹം വാങ്ങി. ആ കൈകൾ ചേർത്തുപിടിച്ചപ്പോൾ കിട്ടിയത് സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയുള്ളൊരു വാത്സല്യമായിരുന്നു.
പൊതുപ്രവർത്തന ജീവിതത്തിൽ ഏറ്റവും വലിയ കരുത്താകുന്നത് അമ്മമാരുടെ ഇതുപോലുള്ള സ്നേഹവാത്സല്യങ്ങളും പ്രാർത്ഥനകളുമാണ്. ഓമനയമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു…

അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ വിപ്ലവത്തിന്റെ വില്ലുവണ്ടി തെളിച്ച നവോത്ഥാന സൂര്യൻ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം.​വഴ...
28/08/2026

അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ വിപ്ലവത്തിന്റെ വില്ലുവണ്ടി തെളിച്ച നവോത്ഥാന സൂര്യൻ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം.
​വഴികളും അറിവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് തലയുയർത്തി നടക്കാനും വിദ്യ നേടാനുമുള്ള അവകാശം പോരാടി നേടിയ ചരിത്ര പുരുഷൻ. ആ വിപ്ലവസ്മരണകൾ ഇന്നും നമുക്ക് പ്രചോദനമാണ്.

മാനവികതയുടെ വെളിച്ചം പകർന്നുനൽകി കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച യുഗപുരുഷൻ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. ജാതിമത ചി...
28/08/2026

മാനവികതയുടെ വെളിച്ചം പകർന്നുനൽകി കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച യുഗപുരുഷൻ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. ജാതിമത ചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നായി കാണാൻ പഠിപ്പിച്ച ആ മഹത് ദർശനങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താം.
​ഏവർക്കും ഹൃദ്യമായ ചതയദിന ആശംസകൾ!

Address

House No. : XII/309F, Tharishu Road, Perumpilly, Njarakkal P. O
Kochi
682505

Telephone

+919447311840

Website

Alerts

Be the first to know and let us send you an email when Tony Chammany posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Tony Chammany:

Shortcuts

Share