02/06/2026
***വെർട്ടിഗോ ക്ലിനിക്
ജനറൽ ആശുപത്രി
എറണാകുളം***
എറണാകുളം ജനറൽ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ വെർട്ടിഗോ
ക്ലിനിക്ക് ആശുപത്രി
സൂപ്രണ്ട്
ഡോക്ടർ സതീഷിന്റെ സാന്നിധ്യത്തിൽ പ്രവർത്തനമാരംഭിച്ചു .
*തലകറക്കം എന്ന രോഗലക്ഷണത്തിന്റെ പ്രസക്തി*
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തലകറക്കം ഉണ്ടാകാത്തവർ വിരളമാണ്..
ശരീരത്തിന്റെ ബാലൻസ് നിലനിർത്താനുള്ള കഴിവിനെ ബാധിക്കുന്ന ഈ രോഗലക്ഷണം
വ്യക്തിയുടെ ദൈനംദിന
ജീവിതത്തെ
സാരമായി ബാധിക്കും.ജനറൽ ഒ.പി.യിലും
കാഷ്വാലിറ്റിയിലും എത്തുന്നവരിൽ ഏകദേശം 5–10% പേർ തലചുറ്റൽ അല്ലെങ്കിൽ വെർട്ടിഗോ രോഗികളാണ്.
വെർട്ടിഗോ ഒരു രോഗമല്ല, മറിച്ച് ഒരു ലക്ഷണമാണ്. പലതരം ബാലൻസ് സംബന്ധമായ അസുഖങ്ങൾ ഒരു ഒരു വലിയ മഞ്ഞു മലയോട് ഉപമിച്ചാൽ വെർട്ടിഗോ
അഥവാ തലചുറ്റൽ
അതിൻറെ ഒരു മുകളിലത്തെ അറ്റം മാത്രമാണ്.
ഇത് ചെവിയുടെ ഉള്ളിലുള്ള
ബാലൻസ് നിയന്ത്രിക്കുന്ന പ്രശ്നം കൊണ്ട് മാത്രമല്ല... മറ്റു ഗുരുതര രോഗങ്ങളുടെ (നാഡീ രോഗങ്ങൾ
ഹൃദയമിടിപ്പ് സംബന്ധിച്ച രോഗങ്ങൾ
രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾ ,തലച്ചോറിലെ മുഴകൾ എന്നിവയുടെ )ആദ്യ ലക്ഷണം ചിലപ്പോൾ തല ചുറ്റൽ ആയിരിക്കാം .
വെർട്ടിഗോ എല്ലാ പ്രായക്കാർക്കും ബാധിക്കാം, എന്നാൽ പ്രായമനുസരിച്ച്
കാരണങ്ങളും രോഗനിർണയവും വ്യത്യാസപ്പെടുന്നു.
കുട്ടികളിൽ ഇത് ജന്മനായുള്ള
ഹൃദയത്തിന്റെയോ തലച്ചോറിന്റെയോ നാഡീവ്യൂഹത്തിന്റെയോ രോഗങ്ങളുടെ സൂചനയായിരിക്കാം.
മുതിർന്നവരിൽ 15--20ശതമാനം വരെ ആളുകൾക്ക് ഉണ്ടാകുന്ന ഈ തലകറക്കം വീഴ്ചക്കും എല്ലുകൾ ക്ക് ക്ഷതം സംഭവിക്കുന്നതിനും
കാരണമാകുന്നു ഇത് ഗുരുതരമായ രോഗാവസ്ഥകൾക്കും മരണനിരക്ക് വർധിക്കാനും കാരണമാകാം
പഠനങ്ങൾ സൂചിപ്പിക്കുന്നത്
വെർട്ടിഗോ ഉൽപാദനക്ഷമത കുറയുന്നതിനും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനും തന്മൂലം
സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു
എന്നാണ്.
പ്രായം കൂടുന്തോറും വെർട്ടിഗോയുടെ വ്യാപ്തി വർധിക്കുകയും ഇത് വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും ജീവിത നിലവാരത്തെയും ഗണ്യമായി ബാധിക്കുകയും ചെയ്യുന്നു.
അതിനാൽ, നേരത്തെ തന്നെ ശരിയായ പരിശോധനയും കൃത്യമായ രോഗനിർണയവും നടത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്കും
അത്യന്താപേക്ഷിതമാണ്.
വെർട്ടിഗോ ക്ലിനിക്കിന്റെ പങ്ക്
*രോഗ കാരണം കണ്ടുപിടിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം.*
ബാലൻസ് സംബന്ധമായ അസുഖങ്ങളുടെ സമഗ്രമായ പരിശോധനയും ചികിത്സയും നൽകുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക്കാണ്.
രോഗിയുടെ വിശദമായ രോഗചരിത്രവും സമഗ്രമായ ക്ലിനിക്കൽ പരിശോധനയും
വെസ്റ്റിബുലാർ പരിശോധനകളും
( vestibular tests)
കൃത്യമായ രോഗനിർണയത്തിനുള്ള പ്രധാന ഘടകങ്ങളാണ്.
COG അഥവാ CranioCorpography എന്ന
മെഷീനിൻ്റെ യും
ആവശ്യമെങ്കിൽ ഓഡിയോളജി,(കേൾവി ടെസ്റ്റ് ),സിറ്റി സ്കാൻ, എം ആർ ഐ സ്കാൻ എന്നിവയുടെ സഹായത്തോടെയും ഈ പ്രശ്നം അനുഭവിക്കുന്ന രോഗികൾക്ക്
രോഗ കാരണം കണ്ടെത്താനും, ആവശ്യമായ ചികിത്സ നൽകി
ആശ്വാസം പകരാനും അവരുടെ ജീവിത രീതി മെച്ചപ്പെടുത്താനും സാധിക്കും..
ഇ.എൻ.ടി വിദഗ്ധർ,ന്യൂറോട്ടോളജിസ്റ്റുകൾ,
, ഫിസിഷ്യൻ
ന്യൂറോളജിസ്റ്റുകൾ,
ഫിസിക്കൽ മെഡിസിൻ
ഓഡിയോളജിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള കൂട്ടായ
സമീപനം(ടീം വർക്ക്) രോഗനിർണയവും കൃത്യമായ ചികിത്സാ പദ്ധതിയും ഉറപ്പാക്കുന്നു. വെസ്റ്റിബുലാർ രോഗങ്ങളുടെ ഒരു പ്രധാന കാരണമായി മാനസിക ഘടകങ്ങളും കാണപ്പെടുന്നതിനാൽ, ആവശ്യമായപ്പോൾ സൈക്യാട്രി വിഭാഗത്തിന്റെ സഹായവും ഉറപ്പാക്കും.
മരുന്നുകൾ, വെസ്റ്റിബുലാർ മാനുവേഴ്സ്, വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ എന്നിവയാണ് പ്രധാന ചികിത്സാമാർഗങ്ങൾ. അതിനാൽ, രോഗത്തിന്റെ മൂലകാരണം കണ്ടെത്തി അത് പരിഹരിക്കുന്നതാണ് ഒരു വെർട്ടിഗോ ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം.