23/05/2026
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊച്ചി സിറ്റി DANSAF ടീം, കാക്കനാട്, ഇൻഫോപാർക്ക്, മില്ലുപടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് 50 Nos. L*D STAMP ഉം 63.538 gm ഹൈബ്രിഡ് കഞ്ചാവും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ 111400 രൂപയുമായി കോട്ടയം സ്വദേശിയായ തറപ്പിൽ വീട്ടിൽ അമിത് ഗോപിദാസ് (25), തൃക്കാക്കര ചെമ്പുമുക്ക്, തൃട്ടയാൽ വീട്ടിൽ ജെഫ്രി (22) എന്നിവരെ പോലീസ് പിടികൂടിയത്. L*D സ്റ്റാമ്പിന്റെയും, ഹൈബ്രിഡ് കഞ്ചാവിന്റെയും ഉറവിടത്തെകുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കൂടാത ചേരാനല്ലൂർ ഗോഡൗൺ റോഡിന് സമീപത്ത് DANSAF ടീം നടത്തിയ പരിശോധനയിൽ 500 Gm കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, സാഹിബ് നഗർ, മുർഷിദാബാദ് സ്വദേശിയായ അലിരാജ് സർക്കാർ (43), എന്നയാളെയും പിടികൂടി.
ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം.
മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന whattsapp ബേസ്ഡ് ആപ്ലിക്കേഷൻ ആണ് യോദ്ധാവ്. വിവരങ്ങൾ ടെക്സ്റ്റ് ആയോ, വീഡിയോ ആയോ, ഓഡിയോ ആയോ 9995966666 എന്ന നമ്പറിൽ whatsapp സന്ദേശങ്ങളായി യോദ്ധാവ് എന്ന ആപ്പിലേക്ക് അയക്കാവുന്നതാണ്. സന്ദേശം അയക്കുന്ന ആളുടെ വിവരങ്ങൾ പൂർണമായും രഹസ്യം ആയിരിക്കും.
ശ്രദ്ദിക്കുക : ഈ നമ്പറിൽ whatsapp സംവിധാനം മാത്രമേ ഉള്ളു