AISF Ernakulam DC

Directions

AISF Ernakulam DC All India Students' Federation Ernakulam District Committee Official Account
പഠിക്കുക... പോരാടുക...

16/08/2026

എം.എ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം: സമഗ്ര അന്വേഷണം വേണം — എഐഎസ്എഫ്

കോതമംഗലം എം.എ. എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി മിച്ചി മിർപ്പുവിന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. മറ്റ് എൻജിനീയറിങ് കോളേജുകളിൽ നിലവിലുള്ള ക്രെഡിറ്റ് മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി എം.എ. കോളേജിൽ 22 ക്രെഡിറ്റ് എന്ന മാനദണ്ഡം തുടരുന്നതും, ഇതുമൂലം നിരവധി വിദ്യാർത്ഥികൾ ഇയർഔട്ട് ഭീഷണി നേരിടുന്നതും സംബന്ധിച്ച് വിദ്യാർത്ഥികൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിൽ അധികൃതർ വ്യക്തമായ വിശദീകരണം നൽകണം.

ക്രെഡിറ്റ്, ഇയർബാക്ക്, സെമസ്റ്റർ രജിസ്ട്രേഷൻ തുടങ്ങിയ അക്കാദമിക് വിഷയങ്ങളിൽ വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദം നേരിടുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന ആരോപണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് വ്യക്തമായ മാർഗനിർദേശവും ആവശ്യമായ അക്കാദമിക് പിന്തുണയും നൽകേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്.

ഓട്ടോണമസ് പദവി വിദ്യാർത്ഥികളുടെ അക്കാദമിക് അവകാശങ്ങൾ നിഷേധിക്കാനുള്ള ഉപാധിയായി മാറരുത്. സർവകലാശാലയുടെയും സർക്കാരിന്റെയും അക്കാദമിക് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, കോളേജിലെ അക്കാദമിക് സംവിധാനങ്ങൾ, ക്രെഡിറ്റ് മാനദണ്ഡങ്ങൾ, ഇയർഔട്ട് സംബന്ധിച്ച നടപടികൾ, വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സർക്കാർ തലത്തിൽ അടിയന്തര അന്വേഷണം നടത്തണം. അന്വേഷണം പൂർത്തിയാകുന്നതുവരെ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെടുന്നു.

സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് തടയുന്നതിനോ വിഷയത്തെ ലഘൂകരിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണവിധേയമാക്കണം. വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനും തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം.

മിച്ചി മിർപ്പുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കൃത്യമായി പുറത്തുകൊണ്ടുവരുന്നതിനും, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണം. ഒരു വിദ്യാർത്ഥിയുടെ മരണത്തിന് ശേഷം മാത്രമല്ല, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും അധികൃതർ തയ്യാറാകാണാമെന്നും എ ഐ എസ്‌ എഫ് ജില്ലാ പ്രസിഡന്റ് സി.എ ഫയാസ് സെക്രട്ടറി ഗോവിന്ദ് എസ്‌ കുന്നുംപുറത്ത് പ്രസ്താവനയിൽ പറഞ്ഞു

അടൂരിൽ വച്ചുനടന്ന എഐഎസ്എഫ് സംസ്ഥാന പഠന ക്യാമ്പിൽ പങ്കെടുത്ത എറണാകുളം ജില്ലയിലെ പ്രതിനിധി സഖാക്കൾ ✊🚩
03/08/2026

അടൂരിൽ വച്ചുനടന്ന എഐഎസ്എഫ് സംസ്ഥാന പഠന ക്യാമ്പിൽ പങ്കെടുത്ത എറണാകുളം ജില്ലയിലെ പ്രതിനിധി സഖാക്കൾ ✊🚩

AISF സംസ്ഥാന പഠന ക്യാമ്പ് അടൂരിൽ സി പി ഐ സംസ്ഥാന സെക്രട്ടറി സ :ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്തു.
01/08/2026

AISF സംസ്ഥാന പഠന ക്യാമ്പ് അടൂരിൽ സി പി ഐ സംസ്ഥാന സെക്രട്ടറി സ :ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്തു.

AISF സംസ്ഥാന പഠന ക്യാമ്പ് ✊2026 ആഗസ്റ്റ് 1,2📍അടൂർഉദ്ഘാടനം: സ: ബിനോയ്‌ വിശ്വം(സിപിഐ സംസ്ഥാന സെക്രട്ടറി)
31/07/2026

AISF സംസ്ഥാന പഠന ക്യാമ്പ് ✊
2026 ആഗസ്റ്റ് 1,2📍അടൂർ

ഉദ്ഘാടനം: സ: ബിനോയ്‌ വിശ്വം
(സിപിഐ സംസ്ഥാന സെക്രട്ടറി)

30/07/2026
രാജ്യത്തിന്റെ തെരുവുകളിൽ ഉജ്ജ്വലമായ പോരാട്ടങ്ങൾ നയിച്ചവരെനിങ്ങൾക്കഭിവാദ്യങ്ങൾ... ✊
25/07/2026

രാജ്യത്തിന്റെ തെരുവുകളിൽ ഉജ്ജ്വലമായ പോരാട്ടങ്ങൾ നയിച്ചവരെ
നിങ്ങൾക്കഭിവാദ്യങ്ങൾ... ✊

VOICE FOR DELHIJULY 26, 27📍ലോക് ഭവന് മുന്നിൽ
24/07/2026

VOICE FOR DELHI
JULY 26, 27📍ലോക് ഭവന് മുന്നിൽ

AISF സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ✊🚩​🗓️ 2026 ജൂലൈ 23ജന്തർമന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ര...
22/07/2026

AISF സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ✊🚩

​🗓️ 2026 ജൂലൈ 23

ജന്തർമന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർത്ഥി സമരങ്ങളെ ക്രൂരമായി അടിച്ചമർത്താൻ നോക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ...

​

Address

Kochi

Website

Alerts

Be the first to know and let us send you an email when AISF Ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share