24/08/2023
കേരളത്തിൽ മൂന്നര കോടി ജനങ്ങളും സാമൂഹ്യമായി പുരോഗതി കൈ വരിക്കണം അതോടൊപ്പം കേരളത്തിന്റെ ഇൻഫ്രാട്രക്ചറും വികസിക്കണം എന്ന കാഴ്ചപ്പാടുള്ള പാർട്ടി ആണ് ഭരിക്കുന്നത്... നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം മാത്രം വണ്ണം വച്ചു വീർത്താൽ എത്ര അരോചകം ആയിരിക്കും സുഹൃത്തേ....മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ ഉദാഹരണമായി ചൂണ്ടികാണിക്കുന്ന പലതിൽ ഒന്ന് മാത്രം ആണ് മിനിമം വേതനത്തിന്റെ ഉയർച്ചയും സ്ഥിരതയും...!ചിലർ ആക്ഷേപ പരിഹാസ്യ രൂപേണ പറയും സിപിഎം പടവലങ്ങ പോലെ താഴേക്കാണ് വളരുന്നത് എന്ന് ശരിയാണ് വലതുപക്ഷ നയങ്ങൾ തിരിഞ്ഞു നോക്കാത്ത അവഗണിക്കപ്പെട്ടു താഴെക്കിടയിൽ കഴിയുന്ന.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിൽ വരുമ്പോൾ മാത്രം ഊർജോച്വസം വലിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ വളർച്ചയ്ക്കുവേണ്ടിപടവലങ്ങയായും ഈ പാർട്ടി വളരും...!ഇൻഫ്ര ടെക്ചർ വളരുന്നതിന്റ വികസിക്കുന്നനത്തിന്റെ ഒരു പടി മുന്നേ ജനങ്ങളുടെ സാമൂഹിക വളർച്ചയും ഉണ്ടാകണം അതാണ് ഒരു പ്രദേശത്തിന്റെ ശരിയായ ദിശയിൽ ഉള്ള വികസനം.!ഇതിൽ നമ്മുക്ക് പെട്ടെന്ന് കാഴ്ച്ചയിൽ അനുഭവഭേദ്യം ആവുന്ന വികസനം ഇൻഫ്രാ ടെക്ചർ വളർച്ചയാണ് എന്നാൽ സാമൂഹികവളർച്ച ഒരുപടി മുന്നേ ഉണ്ടാകുമെങ്കിലും അതു മനുഷ്യന്റെ ജീവിത നിലവാരത്തെ ആസ്പദമാക്കിയാണ് അനുഭവഭേദ്യം ആകുന്നതു.!നോക്കു ഇന്ത്യയിൽ കേരളത്തിന് പുറത്ത് നിങ്ങൾ യാത്ര ചെയ്താൽ മനസിലാകും ഈ പറയുന്ന വെത്യാസം പാലങ്ങളുടെയും റോഡുകളുടെയും ചുറ്റി പറ്റി ജനങ്ങൾ താമസിക്കുന്നത് ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയാൽ കൂടുതൽ വ്യക്തത കൈവരും ആ ജനങ്ങൾ അതാതു സർക്കാരിന്റെ കീഴിലുള്ള ജനങ്ങൾ ആണെന്ന്..! ഈ കാഴ്ച ഇന്ന് ഈ കേരളത്തിൽ നിങ്ങൾക്കു കാണാനേ സാധിക്കില്ല.. അപൂർവ്വം ഒറ്റപ്പെട്ട സംഭവങ്ങൾ നിങ്ങൾ കേരളത്തിൽ കണ്ടേക്കാം അതു നമുക്ക് പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും അതിനുള്ള സംവിധാനവും നാം സാമൂഹികപരമായ് അർജിച്ചു കഴിഞ്ഞു.!എണ്ണയും വെള്ളവും കൂടിച്ചേരൽ പോലുള്ള ആശാസ്ത്രീയമായ വികസനം ആണ് വലതു പക്ഷ നയങ്ങളിലൂടെ ഭരണം നടക്കുമ്പോൾ സംഭവിക്കുന്നത്..!അതിന്റെ ഫലമായി തന്നെയാണ് പ്രദേശത്തിന്റെ ഇൻഫ്രാ ടെക്ചറും ജനങ്ങളുടെ സാമൂഹിക ജീവിത നിലവാരവും തമ്മിൽ അജഗാജന്ദര വ്യത്യാസവും അവമൂലമുള്ള പൊരുത്തക്കേടുകൾ ഉടലെടുക്കുന്നതും തന്മൂലം ഉണ്ടാവുന്ന അരക്ഷീയ്‍താവസ്ഥ ആ പ്രദേശത്തെ തന്നെ ആശാന്തിയിലേക്ക് നയ്ക്കുന്നതും ജനങ്ങളുടെ കുടുംബത്തോടെയുള്ള പലായനങ്ങൾ മറ്റു സംസ്ഥാങ്ങളിൽ സംഭവിക്കുന്നതും.!ഇവിടെ കേരളത്തിൽ ഒരു ജന പ്രദേശവും നമ്മുക്ക് തുണിയും മതിലും കെട്ടി മറച്ചു പൂങ്കവനം ആക്കി മേനി നടിക്കേണ്ടിവരുന്നില്ല ടുറിസം വികസനത്തിന്റെ ഭാഗമായി വരുന്ന ഏതൊരു വിദേശിക്കുപോലും ദാരിദ്ര്യത്തിന്റെ കഥന കാഴ്ചകൾ കാണേണ്ടിവരുന്നില്ല ഇതെല്ലാം സംഭവ്യം ആവുന്നത് ഇടതുപക്ഷ നയങ്ങളുടെ ഭാഗമായി തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാൻ ആകും.!