Voice of Congress

Voice of Congress A perfect place for Congress workers to meet regardless of group

മെഴുകുതിരി വെട്ടത്തിൽ ഉള്ള കമ്മി യുവതി ചൂട്ടു കത്തിക്കുന്ന കമ്മി യുവാവ് കൊച്ചു കുഞ്ഞിനെയും എടുത്ത് വരാന്തയിൽ കാറ്റ്‌ കൊള...
11/09/2026

മെഴുകുതിരി വെട്ടത്തിൽ ഉള്ള കമ്മി യുവതി

ചൂട്ടു കത്തിക്കുന്ന കമ്മി യുവാവ്

കൊച്ചു കുഞ്ഞിനെയും എടുത്ത് വരാന്തയിൽ കാറ്റ്‌ കൊള്ളുന്ന കമ്മിയമ്മ

എല്ലാവരും വീഡിയോ ചെയ്യുന്നുണ്ട്.

ഈ മെയ് മാസം മൂന്നാം വാരത്തിൽ മാത്രം അധികാരത്തിൽ വന്ന വി ഡി സതീശൻ സർക്കാർ ആണ് വൈദ്യുതി നിയന്ത്രണത്തിന്റെ കാരണം എന്നാണ് ഇവർ പറയുന്നത്.

ഇനി നമ്മൾ പറയാൻ പോകുന്നത് സ്വാപ്പ് എഗ്രിമെന്റിനെ കുറിച്ചാണ്.

ഇക്കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്തിന് വലിയ തോതിൽ വൈദ്യുതി ആവശ്യമായിരുന്നു.

KSEB അതോടെ വിവിധ സംസ്ഥാനങ്ങളുമായി സ്വാപ്പ് കരാർ ഉണ്ടാക്കി.

സ്വാപ്പ് കരാർ എന്നാൽ വേനൽ സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി മഴക്കാലത്ത് തിരിച്ചു കൊടുക്കുന്നതാണ്.

പിണറായി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പഞ്ചാബിൽ (PSPCL – Punjab)നിന്ന് 300 മെഗാ വാട്ട് വാങ്ങി, വി ഡി സതീശൻ മുഖ്യമന്ത്രി ആയ സമയത്ത് അതായത് ജൂൺ മുതൽ ആഗസ്റ്റ് വരെ ആയി നമ്മൾ അത് തിരിച്ചു കൊടുത്തു.

പിണറായി സർക്കാർ വാങ്ങിയ UPPCL നിന്നും BYPL ന്നും ഉള്ള 475 മെഗാ വാട്ട് ഇപ്പോൾ തിരിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

നമ്മുടെ വൈദ്യുതി ലഭ്യതയിൽ ഉള്ള കുറവിനുള്ള ഒരു കാരണം ഇത് കൂടിയാണ്.

UDF കാലത്ത് ഒപ്പുവെച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള ദീർഘകാല Power Purchase Agreement പിന്നീട് LDF സർക്കാർ റദ്ദാക്കിയതിനെക്കുറിച്ചും ഇപ്പോൾ വലിയ രാഷ്ട്രീയ ചർച്ചയാണ് നടക്കുന്നത്. ഏകദേശം ₹4.29/unit നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കിയതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതെ

ന്യൂക്ലിയർ നിലയത്തെ എതിർത്ത, സൈലന്റ് വാലി വൈദ്യുത പദ്ധതിയെ എതിർത്ത, കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ധ് ചെയ്ത സിപിഎം തന്നെയാണ് സംസ്ഥാനത്തെ വൈദ്യുതി ഉദ്പാദനം കൂപ്പു കുത്താൻ കാരണം.

സ്വന്തം അണികളെ മെഴുക് തിരിയും, വിളക്കും, മണ്ണെണ്ണയും കൊടുത്ത് മെഴുകാൻ വിടും മുൻപ് ആദ്യം വസ്തുത എങ്കിലും പഠിക്കാൻ നോക്ക് കമ്മികളേ.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യതയെ തകർത്തുകൊണ്ടിരിക്കുന്ന തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ സമരം ചെയ്യുന്...
21/07/2026

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യതയെ തകർത്തുകൊണ്ടിരിക്കുന്ന തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ബലപ്രയോഗം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അത്യന്തം പ്രതിഷേധാർഹമാണ്.

സ്വന്തം ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായി സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ കേൾക്കാൻ പോലും തയ്യാറാകാതെ, സത്യാഗ്രഹം നടത്തുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് യോജിച്ച സമീപനമല്ല.

ഈ അനീതിക്കെതിരെ വിദ്യാർത്ഥികളുടെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാക്കി ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജ്യവ്യാപകമായി ആദ്യമുതൽ ശക്തമായ നിലപാട് സ്വീകരിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്ത രാഹുൽ ഗാന്ധി ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്.

വിദ്യാഭ്യാസ രംഗത്തെ ഈ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ച് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിത്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കപ്പെടണം; വിദ്യാഭ്യാസ സംവിധാനത്തിലെ ജനവിശ്വാസം പുനഃസ്ഥാപിക്കപ്പെടണം.

എത്രയോ വട്ടം തോൽവിയുടെ കയ്പ്പുനീർ കുടിച്ച ശേഷം നേടിയെടുത്ത വിജയമാണ് ബിന്ദു കൃഷ്ണയുടേത്.ആ വിജയത്തിന് പിന്നിൽ യു.ഡി.എഫ് പ്...
01/06/2026

എത്രയോ വട്ടം തോൽവിയുടെ കയ്പ്പുനീർ കുടിച്ച ശേഷം നേടിയെടുത്ത വിജയമാണ് ബിന്ദു കൃഷ്ണയുടേത്.

ആ വിജയത്തിന് പിന്നിൽ യു.ഡി.എഫ് പ്രവർത്തകരുടെ വർഷങ്ങളായുള്ള കഠിനാധ്വാനവും ആത്മാർത്ഥമായ പ്രവർത്തനവുമുണ്ട്.

അഞ്ച് വർഷം മുൻപ് പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുകയും ജനങ്ങൾക്കിടയിൽ നിരന്തരം ഇടപെടുകയും ചെയ്ത വ്യക്തിയാണ് ബിന്ദു കൃഷ്ണ.

അതേസമയം, കോൺഗ്രസ് പാർട്ടിയെയും യു.ഡി.എഫ് മുന്നണിയെയും മുസ്ലിം ലീഗിനെയും നിരന്തരം വിമർശിക്കുകയും സി.പി.എമ്മിനും ബി.ജെ.പി.ക്കും അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ.

സാമുദായിക നേതാക്കളെ ഒരു മന്ത്രി എന്ന നിലയിൽ സന്ദർശിക്കുന്നതിലും, അവരുടെ പരിപാടികളിൽ പങ്കെടുക്കുന്നതിലും തെറ്റൊന്നുമില്ല. ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരോടും സൗഹൃദപരമായ സമീപനം പുലർത്തേണ്ടതുമാണ്.

എന്നാൽ കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുന്നണിയിലെ നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത ഒരാളുടെ മുന്നിൽ പോയി പൊന്നാട അണിയിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നത് പ്രവർത്തകരെ വേദനിപ്പിക്കുന്ന കാര്യമാണ്.

ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചത് ഇത്തരം നിലപാടുകൾ അംഗീകരിക്കാനല്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തകരുടെ വികാരം കൂടി നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്.

എസ്.എൻ.ഡി.പി സംഘടിപ്പിക്കുന്ന പരിപാടികളിൽ മന്ത്രി എന്ന നിലയിൽ പങ്കെടുക്കാം. അവിടെ സർക്കാരിന്റെ നിലപാടുകൾ പറയാം. എന്നാൽ രാഷ്ട്രീയമായി മുന്നണിയെ നിരന്തരം എതിർത്ത വ്യക്തിയോട് അനാവശ്യ വിധേയത്വം കാണിക്കുന്നത് ശരിയായ സന്ദേശമല്ല നൽകുന്നത്.

യു.ഡി.എഫ് തരംഗത്തിനിടയിലും ചില പ്രമുഖർ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് നേതൃത്വം ചിന്തിക്കണം. ജനങ്ങൾ എല്ലാം കാണുകയും ഓർക്കുകയും ചെയ്യുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകർ സി.പി.എം അണികളെ പോലെ എന്തിനെയും ന്യായീകരിക്കുന്നവരല്ല. നേതാക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ആവശ്യമായപ്പോൾ വിമർശിക്കാനും അവർ തയ്യാറാകും.

അന്യായമായി ആരെങ്കിലും ആക്രമിച്ചാൽ പ്രവർത്തകർ ഒറ്റക്കെട്ടായി നേതാക്കൾക്കൊപ്പം നിൽക്കും. പക്ഷേ തെറ്റായ നടപടികൾക്ക് കൈയടിക്കാനോ ജയ് വിളിക്കാനോ കോൺഗ്രസ് പ്രവർത്തകരെ പ്രതീക്ഷിക്കരുത്.

ആദരവോടെയും ആത്മാർത്ഥതയോടെയും പറയട്ടെ — പ്രവർത്തകരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടത്. അതാണ് കോൺഗ്രസിന്റെ പാരമ്പര്യവും ശക്തിയും. 💙✋🏻

16/05/2026
13/05/2026
ഒത്തുതീർപ്പിന് ആദ്യം വഴങ്ങാൻ പോകുന്നത് ഈ മനുഷ്യനായിരിക്കും. കൂട്ടത്തിൽ ഇടിച്ചു നിൽക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും...
13/05/2026

ഒത്തുതീർപ്പിന് ആദ്യം വഴങ്ങാൻ പോകുന്നത് ഈ മനുഷ്യനായിരിക്കും. കൂട്ടത്തിൽ ഇടിച്ചു നിൽക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും പിന്മാറാനുള്ള സന്നദ്ധത ആ മുഖത്ത് തുടിച്ചുനിൽക്കുന്നത് കാണാം. ഹൈക്കമാൻഡ് ഒന്ന് നിർബന്ധിച്ചാൽ നേരിയ ഒരു ഞരക്കം പോലുമില്ലാതെ ഈ വലിയ മനുഷ്യൻ കീഴടങ്ങും.

ഇതിനുമുൻപും ഇയാൾ വഴങ്ങിയിട്ടുണ്ട്; പടപ്പുറപ്പാടുകൾ ഇല്ലാതെ ഒഴിഞ്ഞുമാറി നിന്നിട്ടുണ്ട്. മറ്റാരുടെ കാര്യത്തിലും ഉറപ്പ് തോന്നുന്നില്ലെങ്കിലും ഹൈക്കമാൻഡിന് ഇയാളുടെ കാര്യത്തിൽ മാത്രം അത്രയും ഉറപ്പായിരിക്കും. അല്ലറ ചില്ലറ ഫ്ലക്സുകൾ കൊണ്ട് ഇത്രയും നേരം ഈ യുദ്ധത്തിൽ വീഴാതെ പിടിച്ചുനിന്നു എന്നത് പോലും വിജയമാണ്.

മറ്റുള്ളവർ ബുക്ക് വായിച്ച കണക്ക് പുറത്തുവിട്ട് ഇമേജ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ, ഒരു നോവൽ തന്നെ സ്വന്തമായി എഴുതി മത്സരത്തെ വേറെ ലെവലാക്കിയ മനുഷ്യൻ! പടയിലും പന്തയത്തിലും തോറ്റു പോകുമെന്നറിഞ്ഞിട്ടും, പടനായകരും പുതുനായകരും കൂടെയില്ലെന്നറിഞ്ഞിട്ടും യുദ്ധം നയിക്കാൻ ഇറങ്ങിയ ആത്മവിശ്വാസം! തോൽക്കുമെന്നറിഞ്ഞിട്ടും തോൽക്കുന്നതിന് തൊട്ടടുത്ത നിമിഷം വരെ മത്സരിക്കാൻ തുനിഞ്ഞ ശുഭാപ്തി വിശ്വാസം!

എന്തോ, ഇതുവരെ ഇല്ലാത്തൊരു ഇഷ്ടം ഇപ്പോൾ ഈ മനുഷ്യനോട് തോന്നുന്നു.

മൂന്ന് നേതാക്കളെയും കടുത്ത ഭാഷയിൽ ശാസിച്ച് Mallikarjun Khargeയും Rahul Gandhiയും.“മുഖ്യമന്ത്രി ആരാകണം എന്നത് പിന്നീടു തീ...
10/05/2026

മൂന്ന് നേതാക്കളെയും കടുത്ത ഭാഷയിൽ ശാസിച്ച് Mallikarjun Khargeയും Rahul Gandhiയും.

“മുഖ്യമന്ത്രി ആരാകണം എന്നത് പിന്നീടു തീരുമാനിക്കാം.
ആദ്യം കേരളത്തിലെ തെരുവുകളിൽ നടക്കുന്ന തമ്മിലടികൾ നിർത്താൻ പ്രവർത്തകരോട് നിർദ്ദേശം നൽകുക — ഈ നിമിഷം തന്നെ!”

കേരളത്തിൽ അനാവശ്യമായ ഫ്ലക്സുകളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്നും,
“നാളെ രാവിലെ മുതൽ തെരുവുകളിൽ ഇത്തരം ദൃശ്യങ്ങൾ ഒന്നും കാണാൻ പാടില്ല” എന്നും Rahul Gandhi കർശനമായി നിർദ്ദേശിച്ചു.

“സംഘടനാപരമായ നിയന്ത്രണവും ഐക്യവും ഉറപ്പാക്കിയതിന് ശേഷമേ ബാക്കി ചർച്ചകൾക്ക് അർത്ഥമുണ്ടാവൂ” — നേതാക്കളുടെ ശക്തമായ നിലപാട്.

KC വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്ന ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ യാഥാർത്ഥ്യം ...
08/05/2026

KC വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്ന ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ യാഥാർത്ഥ്യം പലരും മറക്കുകയാണ്.

KC രാജ്യസഭാ MP ആയിരിക്കെയാണ് ആലപ്പുഴയിൽ ലോക്സഭയിലേക്ക് മത്സരിച്ചത്. അതിലൂടെ കോൺഗ്രസിന് രാജ്യസഭയിൽ ഒരു സീറ്റ് കുറഞ്ഞു. ഇനി ലോക്സഭാ MP സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം വന്നാൽ, രണ്ട് റിസ്കാണ് മുന്നിലുള്ളത് — ആലപ്പുഴയിലെ ലോക്സഭാ സീറ്റും നഷ്ടമാകാം, മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിലും പരാജയം സംഭവിക്കാം.

അതിലുപരി വലിയൊരു രാഷ്ട്രീയ ഗണിതവും ഇതിലുണ്ട്.

നിലവിൽ LDF ന് നിയമസഭയിൽ 35 സീറ്റുകളാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള കണക്കിൽ ഉള്ളത്. ഒരു രാജ്യസഭാ അംഗത്തെ വിജയിപ്പിക്കാൻ വേണ്ടത് 36 MLA മാരുടെ പിന്തുണ. KC മത്സരിച്ച് തോറ്റാൽ ആ ഒരു സീറ്റ് കൂടി LDF ന് അനുകൂലമായി മാറും. അതായത് അവർക്ക് രാജ്യസഭയിൽ കൂടി അംഗത്തെ അയയ്ക്കാനുള്ള അവസരം ലഭിക്കും.

അങ്ങനെ നോക്കുമ്പോൾ KC യുടെ ഒരു നീക്കത്തിലൂടെ തന്നെ:
• രാജ്യസഭയിൽ കോൺഗ്രസിന് 2 സീറ്റുകളുടെ നഷ്ടം
• ലോക്സഭയിൽ 1 സീറ്റിന്റെ അപകടം
• നിയമസഭയിൽ 1 സീറ്റിന്റെ പരാജയസാധ്യത

എന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെടാം.

ഇത്തരം കാര്യങ്ങൾ KC വേണുഗോപാലിന് അറിയാത്തതല്ല. AICC സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദേശീയ തലത്തിൽ വലിയ ഉത്തരവാദിത്തം വഹിക്കുന്ന ഒരാൾ ഇത്തരമൊരു ഉയർന്ന റിസ്ക് എടുക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

അതുകൊണ്ട് തന്നെ, KC വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് രാഷ്ട്രീയമായി കാണേണ്ടത്.

ഒരു കാര്യം ഉറപ്പാണ് കേരളത്തിന്റെ നട്ടെല്ലായ യുവജനത vd സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരാൻ വേണ്ടി udf ന് വോട്ട് ചെയ്...
02/05/2026

ഒരു കാര്യം ഉറപ്പാണ് കേരളത്തിന്റെ നട്ടെല്ലായ യുവജനത vd സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരാൻ വേണ്ടി udf ന് വോട്ട് ചെയ്തിട്ടുണ്ട്.അതാണ് സോഷ്യൽ മീഡിയയിൽ സർവേ വന്നതിന് ശേഷം നിക്ഷ്പക്ഷരായ യുവ വോട്ടർമാർ vd സതീശനു അഭിവാദ്യങ്ങൾ നേർന്നു സന്തോഷം പ്രകടിപ്പിച്ചത്.
മൊത്തത്തിൽ ഒരു സ്നേഹം udf നോട്‌ വോട്ടർമാർക്കുണ്ടാകുവാനും vd സതീശൻ ഒരു കാരണമായിട്ടുണ്ട്. കാരണം udf അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമായ ധാരണ ഒട്ടുമിക്ക മലയാളികൾക്കും ഇദ്ദേഹം ബോധ്യപെടുത്തി കൊടുത്തിട്ടുണ്ട്. ജനങ്ങളെ കേൾക്കുക. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്ക് ലഭ്യമാക്കുന്ന രീതിയിൽ നടപ്പിലാക്കുക ഇതാണ് കോൺഗ്രസ്‌ പ്രത്യയ ശാസ്ത്രം. കൂടെ വർഗീയതയെ ചെറുത്ത് തോൽപ്പിക്കുക.ഇതെല്ലാം അടങ്ങിയ ഒരു പാക്കേജ് നടപ്പാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ vd സതീശൻ മുഖ്യമന്ത്രിയായി തന്നെ വരട്ടെ.

Address

Kochi

Website

Alerts

Be the first to know and let us send you an email when Voice of Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share