09/09/2026
മഹല്ല് കൂട്ടായ്മയുടെ അഞ്ച് വർഷങ്ങൾ
മഹല്ലുകളെ ഒരുമിച്ചു നിർത്തി ഉമ്മത്തിന്റെ പൊതുനന്മയ്ക്കായി...
മഹല്ല് കൂട്ടായ്മ എന്ന ആശയം യാഥാർഥ്യമാക്കാനുള്ള പരിശ്രമം ആരംഭിച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2021 സെപ്റ്റംബർ 9 വെള്ളിയാഴ്ച മുഹമ്മദ് വെട്ടത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മഹല്ല് കൂട്ടായ്മയുടെ പ്രവർത്തനം എറണാകുളം ജില്ല കേന്ദ്രീകരിച്ച് മഹല്ലുകളെ ഒരുമിച്ചു നിർത്തി ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ഉമ്മത്ത് നേരിടുന്ന പൊതുവായ വിഷയങ്ങളിൽ വിശ്വാസ സംരക്ഷണ സംഗമങ്ങൾ, പ്രതിഷേധ റാലികൾ, ധർണകൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി “മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതി” ആവിഷ്കരിക്കുകയും, മഹല്ലുകളുടെ സഹകരണത്തോടെ പദ്ധതി വിജയകരമായി പൂർത്തീകരിച്ച് അർഹരായ കുടുംബങ്ങൾക്ക് വീടുകൾ കൈമാറുകയും ചെയ്തു.
അഞ്ച് വർഷത്തെ ഈ പ്രവർത്തനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, മഹല്ല് കൂട്ടായ്മയെ സംസ്ഥാനതലത്തിൽ കൂടുതൽ സജീവമാക്കുന്നതിനായി 1001 മഹല്ല് പ്രസിഡന്റുമാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയാണ്.
കേരളത്തിലെ ഓരോ മഹല്ലിനും ഈ കൂട്ടായ്മയിൽ പങ്കാളികളാകാൻ അവസരമുണ്ടാകും. മഹല്ലുകളുടെ കൂട്ടായ്മയിലൂടെ ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും നടത്താൻ നമുക്ക് സാധിക്കട്ടെ.
ഈ അഞ്ച് വർഷത്തെ യാത്രയിൽ സഹകരിച്ച പണ്ഡിതന്മാർക്കും മഹല്ല് പ്രസിഡന്റുമാർക്കും ഭാരവാഹികൾക്കും പ്രവർത്തകർക്കും സുമനസ്സുകൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
മഹല്ലുകൾ ഒരുമിക്കട്ടെ...
ഉമ്മത്തിന്റെ പൊതുനന്മയ്ക്കായി ഒരുമിച്ച് മുന്നേറാം.
വിനയപൂർവ്വം,
ടി. എ. മുജീബ് റഹ്മാൻ
സ്റ്റേറ്റ് കോർഡിനേറ്റർ,
കേരള മഹല്ല് കൂട്ടായ്മ
📞 9846092782
NB: ഈ സന്ദേശം ലഭിക്കുന്നവർ നിങ്ങളുടെ മഹല്ല് പ്രസിഡന്റിന്റെ പേര്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ അയച്ചുതരിക. ലിങ്ക് നിങ്ങളുടെ പരിചയത്തിലുള്ള മഹല്ല് പ്രസിഡന്റുമാർക്ക് അയച്ചുകൊടുക്കുക.
👉 1001 മഹല്ല് പ്രസിഡന്റുമാരുടെ കൂട്ടായ്മയിൽ ചേരാൻ:
WhatsApp Group Invite