Cochin Special Economic Zone-CITU

Cochin Special Economic Zone-CITU CITU Union page

വർഗ്ഗ സമര പോരാട്ടങ്ങൾക്ക് 56 വയസ് ;മെയ് 30 - സിഐടിയു സ്ഥാപക ദിനം,  workers association
30/05/2026

വർഗ്ഗ സമര പോരാട്ടങ്ങൾക്ക് 56 വയസ് ;
മെയ് 30 - സിഐടിയു സ്ഥാപക ദിനം
, workers association

26/05/2026
രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും...
15/05/2026

രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ പേര് പറഞ്ഞ് എണ്ണക്കമ്പനികൾ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇന്ധനവില വർധിപ്പിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.

സഖാവ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
15/05/2026

സഖാവ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

ലേബർ കോഡ് നടപ്പാക്കിയതിനെതിരെ സെസ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു . ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ റാലിയെ തുടർന്ന് മെയിൻ ഗേറ്...
11/05/2026

ലേബർ കോഡ് നടപ്പാക്കിയതിനെതിരെ സെസ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു . ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ റാലിയെ തുടർന്ന് മെയിൻ ഗേറ്റിൽ മുന്നിൽ നടന്ന ലേബർ കോഡ് ചട്ടങ്ങൾ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം യൂണിയൻ ജനറൽ സെക്രട്ടറി സ:സി.ബിജുമോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ സ: KA സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു . യൂണിയൻ ജോ:സെക്രട്ടറി സ:കെജി ഷാജു ട്രഷറർ സ:സി ആർ പ്രദീപ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

തൊഴിലെടുക്കുന്നവരെ അടിമ സമാനമായ ജോലി ചെയ്യിക്കുവാൻ സൗകര്യമൊരുക്കിയ മോഡി സർക്കാർ നയത്തിനെതിരെയും, തൊഴിലവകാശങ്ങൾ കാറ്റിൽ പ...
11/05/2026

തൊഴിലെടുക്കുന്നവരെ അടിമ സമാനമായ ജോലി ചെയ്യിക്കുവാൻ സൗകര്യമൊരുക്കിയ മോഡി സർക്കാർ നയത്തിനെതിരെയും, തൊഴിലവകാശങ്ങൾ കാറ്റിൽ പറത്തുന്ന സംസ്ഥാന സർക്കാരുകൾക്ക് എതിരെയും ശക്തമായ പ്രക്ഷോഭങ്ങളാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ നടത്തുന്നത്. രാജ്യത്താകെ പ്രതികരണം സൃഷ്‌ടിച്ച ഈ തൊഴിലാളി മുന്നേറ്റം സർക്കാരുകളുടെയും, കോർപ്പറേറ്റുകളുടെയും ഉറക്കംകെടുത്തി.

തൊഴിലാളികൾ ഫാക്ടറികൾ വിട്ട് തെരുവിലിറങ്ങുകയും, മിനിമം വേതനം വർദ്ധിപ്പിക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യം ഉയർത്തുകയും ചെയ്തപ്പോൾ, വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് അധികൃതർ അനങ്ങിയില്ല. പകരം പോലീസിനെ ഉപയോഗിച്ച്, തൊഴിലാളി സമരത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത്. നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു തടവിലാക്കി. നിരവധിപ്പേർക്ക് മർദ്ദനമേറ്റു. തൊഴിലാളി സമരത്തെ ഭരണശക്തി ഉപയോഗിച്ച് അടിച്ചമർത്താനാണ് ബിജെപി സർക്കാരുകൾ ശ്രമിച്ചത്. ഈ സാഹചര്യത്തിൽ, സമരകേന്ദ്രങ്ങളിൽ ഇടപെടാനും തൊഴിലാളികളോടൊപ്പം നിൽക്കാനും, സിഐടിയു എന്ന സംഘടന മാത്രമാണ് ഉണ്ടായത്.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും, അക്രമണങ്ങളും പ്രതിരോധിച്ചുകൊണ്ട് തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു പൊരുതുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെയ് 13ന് സംസ്ഥാന വ്യാപകമായി സിഐടിയു ഐക്യദാർഢ്യ ദിനം ആചരിക്കും.

ലേബർ കോഡുകൾ കത്തിച്ചു പ്രതിഷേധിക്കുക - സിഐടിയു നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ, ഏവരും പ്രതീക്ഷിച്ചത് പോലെ...
09/05/2026

ലേബർ കോഡുകൾ കത്തിച്ചു പ്രതിഷേധിക്കുക - സിഐടിയു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ, ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ കേന്ദ്ര സർക്കാർ നാല് തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ 2026 മെയ് 8-ന് വിജ്ഞാപനം ചെയ്തിരിക്കുകയാണ്.

സമീപകാലത്ത് ബിജെപി സർക്കാർ തൊഴിലാളികൾക്കെതിരായി സ്വീകരിക്കുന്ന എല്ലാ പ്രതിലോമ നടപടികൾക്കുമെതിരെ അങ്ങേയറ്റം പ്രതിഷേധത്തോടെ സമരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സദാ സജ്ജരാകേണ്ടിയിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നീക്കത്തോടുള്ള അടിയന്തിര പ്രതികരണമെന്ന നിലയിലും, സർക്കാരിനുള്ള തൊഴിലാളികളുടെ ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനുമായി സിഐടിയുവിന്റെ മുഴുവൻ ജില്ലാ കമ്മിറ്റികളും സംസ്ഥാന യൂണിയനുകളും അടിയന്തിരമായി സമരരംഗത്തിറങ്ങേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പ്രതിഷേധ റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുകയും, ലേബർ കോഡുകളുടെയും, ചട്ടങ്ങളുടെയും പകർപ്പുകൾ തെരുവുകളിൽ ചുട്ടെരിക്കുകയും വേണം.

വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പോരാട്ടങ്ങൾക്കായി മുഴുവൻ പ്രവർത്തകരും സജ്ജരാകേണ്ടതുണ്ട്. തുടർന്നുള്ള എല്ലാ പ്രക്ഷോഭങ്ങളിലും തൊഴിലാളികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം.

എളമരം കരീം,
ജനറൽ സെക്രട്ടറി

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ ത...
01/05/2026

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. പ്രക്ഷോഭത്തെ ചോരയിൽ മുക്കാനും തൊഴിലാളി നേതാക്കളെ കുറ്റ വിചാരണ ചെയ്തുകൊണ്ട് കൊലപ്പെടുത്താനുമാണ് മുതലാളിത്ത ഭരണകൂടം ശ്രമിച്ചത്. എന്നാൽ, സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവവീര്യം ചോർന്നുപോകാൻ ഈ അടിച്ചമർത്തലുകൊണ്ടൊന്നും കഴിഞ്ഞില്ല. തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ മഹത്തായ ഒരേടായി മാറുകയായിരുന്നു ചിക്കാഗോ സംഭവം.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. രാജ്യത്തെ തൊഴിലാളിവർഗ്ഗം പൊരുതി നേടിയ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി, അവയെ നാല് ലേബർ കോഡുകളായി ചുരുക്കുന്നത് ഇതിന്റെ ഭാഗമാണ്. സ്ഥിരം തൊഴിൽ എന്ന സങ്കല്പത്തിന് പകരം കരാർവൽക്കരണവും ജോലി സുരക്ഷയില്ലാത്ത ഫിക്സഡ് ടേം എംപ്ലോയ്മെന്റും അടിച്ചേൽപ്പിക്കപ്പെടുകയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിൽ സമയം വർദ്ധിപ്പിക്കാനും സംഘടിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താനും ഗൂഢമായ നീക്കങ്ങൾ നടക്കുന്നു.
എന്നാൽ, ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്. കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിച്ച് കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടു പോകാൻ മെയ്ദിന സ്മരണ നമുക്കു കരുത്താകും.
ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

മെയ് 1സാർവ്വദേശീയ തൊഴിലാളി ദിനം. തൊഴിൽ നിയമങ്ങളും തൊഴിൽ അവകാശങ്ങളും അട്ടിമറിക്കപ്പെടുന്ന ഈ കാലഘട്ടത്ത് മെയ്ദിനത്തിന്റെ പ...
01/05/2026

മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം.
തൊഴിൽ നിയമങ്ങളും തൊഴിൽ അവകാശങ്ങളും അട്ടിമറിക്കപ്പെടുന്ന ഈ കാലഘട്ടത്ത് മെയ്ദിനത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്.
സാർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ സംഘടിച്ച് ശക്തരാകുവിൻ.....

ഏവർക്കും മെയ്ദിന ആശംസകൾ...

01/05/2026
CSEZ WORKERS ASSOCIATION CITU മെയ് ദിനത്തോടനുബന്ധിച്ച് CSEZ ഗേറ്റിൽ നടത്തിയ മെയ് ദിന സന്ദേശ റാലി CITU ജില്ലാ ജോ.സെക്രട്ട...
30/04/2026

CSEZ WORKERS ASSOCIATION CITU മെയ് ദിനത്തോടനുബന്ധിച്ച് CSEZ ഗേറ്റിൽ നടത്തിയ മെയ് ദിന സന്ദേശ റാലി CITU ജില്ലാ ജോ.സെക്രട്ടറി AG ഉദയകുമാർ ഉദ്ഘാടനം ചെയ്തു CITU ഏരിയ വൈ.പ്രസിഡന്റ് എം എം നാസർ അധ്യക്ഷത വഹിച്ചു. CSEZ WA CITU ജനറൽ സെക്രട്ടറി സി ബിജുമോൻ,സി ആർ പ്രദീപ് കുമാർ , കെ ജി ഷാജു, കെ.എ അഭിലാഷ്, കെ.ആർ രാജേഷ് എന്നീ സഖാക്കൾ സംസാരിച്ചു.

Address

Kochi

Telephone

+919020409090

Website

Alerts

Be the first to know and let us send you an email when Cochin Special Economic Zone-CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share