Bible Answers.

Bible Answers. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bible Answers., Public Service, Kochi.

യേശു ക്രിസ്തുവിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അത്മരക്ഷ കിട്ടുമോ? ദൈവപുത്രൻ ഭൂമിയിൽ വന്ന് ക്രൂശിൽ മരിച്ച് മനുഷ്യരുടെ പാപങ്...
22/03/2025

യേശു ക്രിസ്തുവിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അത്മരക്ഷ കിട്ടുമോ? ദൈവപുത്രൻ ഭൂമിയിൽ വന്ന് ക്രൂശിൽ മരിച്ച് മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം വരുത്തിയതുകൊണ്ട് ഇനി സ്വർഗത്തിൽ പോകാൻ ആരും വിശ്വസിക്കപ്പോലും വേണ്ട, മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു എല്ലാവരിലും ഉണ്ട് എന്ന പഠനമാണ് ഷിബു പീടിയേക്കലിൻ്റെ GG ഉപദേശം.

എന്നാൽ ഇപ്പോൾ ഇതാ അതിലും വലിയ "ഉപദേശകന്മാർ' പുറപ്പെട്ട് വന്നിരിക്കുന്നു. (SS നോക്കുക) "അപ്പേസ്തോലിക പ്രദേശിക സഭകൾ" എന്ന ഗ്രൂപ്പിൻ്റെ അഡ്മിൻ്റെ പോസ്റ്റാണിത്. പോസ്റ്റിലെ പോസ്റ്ററിൽ പറയുന്നത് ഒരുവൻ "വിശ്വസിച്ചാലും ഇല്ലെങ്കിലും രക്ഷ കിട്ടും " എന്നാണ്.😂

ഇങ്ങനെ കൊടുക്കപ്പെടുന്ന ഒന്നാണ് ആത്മരക്ഷയെങ്കിൽ പിന്നെ എന്തിനാണ് സുവിശേഷം എന്ന സന്ദേശം ലോകത്തിലുള്ള എല്ലാവരോടും പ്രസംഗിക്കണം ( കേൾപ്പിക്കണം) എന്ന് യേശു ശിഷ്യന്മാരോട് കല്പിച്ചതും, അവർ സ്വന്തജീവനെ പോലും തൃണവത്കരിച്ചു കൊണ്ട് ആ കല്പന അനുസരിച്ചതും ? അതിൻ്റെ ആവശ്യമുണ്ടായിരുന്നോ? ഈ പോസ്റ്റ് ഇട്ടയാളുടെ സഭയിൽ "വിശ്വസിക്കാതെ രക്ഷിക്കപ്പെട്ടവരെ" സ്നാനപ്പെടുത്തി ശിക്ഷ്യരാക്കുന്ന അത്ഭുത പ്രവർത്തിയാണ് നടക്കുന്നത് എന്ന് തോന്നുന്നു. അല്ലാതെ ഇത്ര നിശ്ചയത്തോടെ "വിശ്വസിച്ചാലും ഇല്ലെങ്കിലും " രക്ഷ ഉറപ്പാണ് എന്ന് പറയാൻ സാധികുമോ?😁 അല്ലെങ്കിൽ കുറഞ്ഞ പക്ഷം പോസ്റ്റ്മാന് എങ്കിലും ആത്മരക്ഷ "വിശ്വസിക്കാതെ " കിട്ടിക്കാണുമായിരിക്കും.😂

പോസ്റ്റുമാൻ വായിക്കുന്ന ബൈബിൾ ഏതാണ് എന്ന് മാത്രം പിടികിട്ടുന്നില്ല. ചിലരുടെ തലയ്ക്കകത്ത് കാൽവിനിസം എന്ന വചനവിരുദ്ധ ഉപദേശം കയറിക്കൂടിയാൽ പിന്നെ ഇങ്ങനെ ബൈബിൾ വിരുദ്ധമായ ഓരോ പോസ്റ്റുകൾ ഇട്ട് അവരുടെ "പാണ്ഡ്യത്യം " നാലു പേരെ അറിയിക്കുന്നത് ഒരു ഫാഷനാണ്.

22/12/2024
07/10/2023

ജിറൊലാമൊ സവനറോള : ഒരു യഥാർത്ഥതിരുത്തൽ വാദി.
------------------------------------------------------

ആരാണ് ഈ "ജിറൊലാമൊ
സവനറോള "? എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികളും വാക്കുകളും . നമുക്ക് അല്പം ചരിത്രം പരിശോദിക്കാം.

1484 കാലഘട്ടം , തെരഞ്ഞെടുപ്പു തിരിമറികളിലൂടെ റോമാ സഭയുടെ 113 മത്തെ മാർപാപ്പയായി ഇന്നെസെന്റ് തിരഞ്ഞെടുക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 8 വർഷ ഭരണവും , കുറേക്കാലമായി തുടർന്നുവന്ന മാർപ്പാപ്പ ഭരണത്തിന്റെ കഥ തന്നെ ആവർത്തിച്ചു. ചോരയിൽ കുളിച്ച കഥ, അഴിമതിയിൽ മുഴുകിയ കഥ , അവിഹിത ബന്ധങ്ങളുടെ കഥ , അധികാര ദുർവിനിയോഗത്തിന്റെ കഥ ..സറയുടെ അന്തസിനെയും ആത്മസത്തയേയും പരസ്യമായി ബാധിക്കുന്ന മാർപാപ്പയുടെ ഇത്തരം പ്രവർത്തികളെ എതിർക്കാൻ ആരും ഉണ്ടായിരുന്നില്ല.

ഇത്തരം സാഹചര്യങ്ങളുടെ മദ്ധ്യത്തിൽ കാലത്തിന്റെ ആവശ്യമായി സവനറോള എന്ന ഡൊമിനിക്കൻ സന്യാസി അതിർപ്പുകളുമായി ഉയർന്ന് വന്ന് ഒരു ഒറയാൾ പട്ടാളമായി നിലകൊണ്ടു.

പോപ്പ് ഇന്നസെന്റിന്റെ മരണത്തെ തുടർന്ന് 214-ാം പാപ്പയെ തിരഞ്ഞെടുക്കുവാൻ കൂടിവന്ന 23 കദ്ദിനാളന്മാരിൽ 16 പേരെ കൈക്കൂലി കൊടുത്തും വാഗ്ദാനങ്ങൾ നല്കിയും വശത്താക്കിയ റെഡ്രിഗോ ബോർജിയോ , 1492 ഓഗസ്റ്റ് 26 ന് അലക്സാണ്ടർ VI എന്ന പേരിൽ പാപ്പയായി സഥാനാരോഹണം നടത്തി.

മാർപാപ്പാമാരുടെ പട്ടികയിൽ ഏറ്റവും അനർഹരും ചപലരും ദുഷ്ടരുമായവരുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ വരുന്നത് അക്സാണ്ടർ VI ന്റെ പേരാണ്. സമകാലിക രാജാക്കന്മാരിൽ നിന്ന് ഒട്ടും ഭേദമായിരുന്നില്ല അല്ക്സാണ്ടരുടെ സ്വകാര്യ ജീവിതം , മാർപാപ്പ ആത്മീയ പാലകനെന്നതിനേക്കാളുപരി രാജ്യപാലകനായി മാറി. അദേഹത്തിന രഹസ്യ വെപ്പാട്ടികളുണ്ടായിരുന്നു.

പേപ്പസിയുടെ അധികാരം ഇത്തരം ധാർമ്മിക അധപതനത്തിന്റെ മറവിടമായി മാറിയ ആക്കാലഘട്ടത്തിൽ സവനറോള എന്ന അക്കാലത്തെ ഏറ്റവും വലിയ പ്രസംഗകന്റെ പ്രഭാഷണങ്ങൾ ഇറ്റലിയെ ആക്രമിക്കുവാൻ ഫ്രഞ്ച് രാജാവിനെ പ്രേരിപ്പിക്കുവാൻ പോലും ഉതകുന്നതായി മാറി. മാർപാപ്പയെ ഒരു പാഠം പഠിപ്പിക്കണമെന്നും സഭയിലെ അഴിമതി അവസാനിപ്പിക്കണമെന്നും സവനറോള പ്രതീക്ഷിച്ചു.

സവനറോള തീവ്ര വികാരങ്ങളുടെ അടിമയായിരുന്നുന്നെങ്കിലും , അദ്ദേഹത്തിന്റെ അതി വശ്യമായ വാഗ്ധോരണി ജനങ്ങളെ അതിയായി ആകർഷിച്ചു.
ഫോളറൻസ് ആയിരുന്നു ആ ഡൊമനിക്കൻ സന്യാസിയുടെ പ്രവർത്തന കേന്ദ്രം. ഹ്യൂമനിസം തുറന്നിട്ട പുതിയലോകവീക്ഷണമായിരുന്നു സവനറോളയുടെ ചാന്തകളിൽ നിറഞ്ഞ് നിന്നത്. ഫ്ലോറൻസിന്റെ ഹൃദയപരിവർത്തനം സവനാറോളയുടെ തീപാറുന്ന വാക് പ്രവാഹത്താൽ സാധിച്ചു. അതോടെ അദ്ദേഹം ഫ്ലോറൻസിന്റെ അതിർത്തിക്ക് പുറത്തേക്ക് കടന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമാണ് അദ്ദേഹത്തിന്റെ തീഷ്ണത എന്ന് ആരോപണമുണ്ടായി. മേലധികാരികൾ അദ്ദേഹത്തെ നിശബ്ദനാക്കുവാൻ അധികാരത്തിന്റെ ശക്തി പ്രയോഗിച്ചു നോക്കി. ധാർമ്മീകമായി അധ:പതിച്ചവരുടെ അജ്ഞകൾ അനുസരിക്കുവാൻ ആ സന്യാസവൈദികൻ സന്നദ്ധനായിരുന്നില്ല.
സവന്നറോളയുടെ ക്രൂരവിമർശ്ശനത്തിന് മാർപ്പാപ്പയുടെ കൊട്ടാര സദസ്സു വിഷയമായി , സദസ് മാത്രമല്ല മാർപ്പാപ്പയിൽ തന്നെ അക്ഷേപശരങ്ങൾ തറച്ചു.

ഒരിക്കൽ അദ്ദേഹം ക്രൈസ്തവ രാജാക്കന്മാർക്ക് ഒരു കത്ത് എഴുതി. അതിൽ സുന്നഹദോസ് വിളിച്ചുകൂട്ടി അലക്സാണ്ടർ മാർപാപ്പയെ സ്ഥാനഭ്രഷ്ടനാക്കണമെന്നും കർക്കശമായി ആവശ്യപ്പെട്ടു.

കഠിന പദങ്ങൾ ഉപയോഗിച്ച് എഴുതിയ ആ കത്തിൽ അതിന്റെ കാരണങ്ങളും നിരത്തിയിരുന്നു. അത് ഇപ്രകാരമാണ്. " വിശുദ്ധ വസ്തുക്കളും വിശുദ്ധ സ്ഥാനങ്ങളും വിറ്റ് കാശുണ്ടാക്കുന്നു. അദ്ദേഹം പാഷണ്ഡനാണ് , അവിശ്വാസിയാണ്. പ്രതികാരത്തിന്റെ നാഴിക ഇതാ , സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ രഹസ്യവിചാരണകൾ വെളിപ്പെടുത്തുന്നതിനും പത്രാസിന്റെ വഞ്ചിയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന അപകടത്തെ കുറിച്ച് സമസ്ത ലോകത്തെയും അറിയാടുവാനും ദൈവം ആഗ്രഹിക്കുന്നു..... കർത്താവിന്റെ നാമത്തിൽ ഞാൻ തറപ്പിച്ചു പ്രഖ്യാപിക്കുന്നു : ഈ അലക്സാണ്ടർ ഒരു മാർപ്പാപ്പാ അല്ല. അദ്ദേഹത്തെ അങ്ങനെ ആരും പരിഗണിച്ചു പോകരുത് . പണം കൊടുത്തു ലജ്ജാകരമായ ദൈവദോഷത്തിലൂടെയാണ് അയാൾ പത്രാസിന്റെ കസേരയിൽ പിടിച്ചു കയറിയത്. സഭാ വസ്തുക്കൾ ഏറ്റവും കൂടുതൽ ലേലത്തുക വിളിക്കുന്നവന് അനുദിനം വിറ്റു കൊണ്ടിരിക്കുകയും ചെയ്യുന്നു. അയാളുടെ മറ്റു പാതകങ്ങളെകുറിച്ച് യാതൊൻ പറയേണ്ട ആവശ്യമില്ല. ലോകം മുഴുവനും അവ അറിഞ്ഞിട്ടുണ്ടല്ലോ, എന്നാൽ ഒരു കാര്യം അനാ ഗ്ദ്ധമായി ഞാൻ പ്രഖ്യാപിക്കുന്നു : അയാൾ ഒരു ക്രിസ്ത്യാനിയല്ല : അയാൾ ദൈവത്തിന്റെ അസ്തിത്വത്തിൽ പോലും വിശ്വാസിക്കുന്നില്ല "

ഈ കത്ത് എഴുതുന്നതിന് കുറേ മുമ്പു അദ്ദേഹം പള്ളിയിലെ പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് പ്രസംഗിച്ച ഒരു പ്രസംഗം ഇപ്രകാരമായിരുന്നു. " റോമൻ പുരോഹിതന്മാർ സ്ഥാനമാനങ്ങളും പദവികളും വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് അവ തങ്ങളുടെ മക്കൾക്കോ സഹോദരന്മാർക്കോ നല്ക്കുന്നു. അവരാകട്ടെ അവയെ ബലം പ്രയോഗിച്ചും മറ്റെല്ലാത്തരത്തിലുമുള്ള പാപ മാർഗ്ഗങ്ങൾവഴിയും പിടിച്ചെടുക്കുന്നു. അവരുടെ ധനമോഹം അദമ്യമാണ്. അവർ ചെയ്യുന്നതെല്ലാം പൊന്നിനു വേണ്ടി മാത്രമാണ്. ജപമണികൊട്ടുന്നത് നാണയമിടാനാണ്. മെഴുക്കുതിരികൾ കത്തിക്കാനാണ് . സന്ധ്യാ പ്രാർത്ഥനകളും , സാമൂഹപ്രാർത്ഥനാഗാനങ്ങളും കാനോൻ നമസ്കാരങ്ങളും നടത്തുന്നത് അവ കൊണ്ടു വല്ലതും കിട്ടുമെന്നുള്ളപ്പോൾ മാത്രമാണ്. അവർ തങ്ങളുടെ പദവികൾ വിലക്കുന്നു. , കൂദാശകൾ വില്ക്കുന്നു. കുർബാന കൊണ്ട് കച്ചവടം നടത്തുന്നു. ചുരുക്കത്തിൽ പണമാണ് എല്ലാത്തിന്റെയും മൂലം. പക്ഷെ ഒരു കാര്യം : അവർക്ക് "മഹറോനെ " ഭയമാണ് കേട്ടോ . നേരം മയങ്ങുമ്പോൾ ഒരുത്തൻ ചൂതുകളി മേശയിലേയ്ക്ക് നടക്കും, വെറൊരുത്തൻ തന്റെ വെപ്പാട്ടിയുടെ കിടപ്പറയിലേയ്ക്കും. ശവസംസ്കാരത്തിനു പോയാൽ അവർക്ക് വിരുന്ന് ഒരുക്കിയിരിക്കും. മരിച്ച ആത്മാവിനു വേണ്ടി നിശബ്ദമായി പ്രാർത്ഥിക്കേണ്ടതിനു പകരം അവർ തിന്നും കുടിച്ചും സംസാരിച്ചും സമയം ചില വഴിക്കുന്നു. ലജ്ജാകരമായ തിന്മകളിൽ മൂക്ക് മുങ്ങി നില്ക്കുകയാണവർ. വിശ്വാസം അവശേഷിച്ചിട്ടില്ല, ഉപവിയില്ല , സുകൃതമില്ല, നന്നായി ജീവിക്കുന്നതാണ് അപഹാസ്യം. ഒരു പുരോഹിതനോ സന്യാസിയോ അച്ചടക്കത്തോടെ ജീവിച്ചാൽ അവരെ കളിയാക്കും. കപടഭക്തരായി അവർ മുദ്രകുത്തപ്പെടും .തന്റെ മരുമക്കളെക്കുറിച്ചിന്ന് പുരോഹിതർ പറയാറില്ല. സ്വന്തം മകളെയോ മകനെയോ പറ്റി അവർ അഭിമാനപൂർവ്വം സംസാരിക്കുന്നു. ഓരോ പുരോഹിതനും സ്വന്തം വെപ്പാട്ടിയുണ്ട്. ഈ വിഷം റോമിൽ കുമിഞ്ഞ് കൂടി പുറത്തേയ്ക്ക് കവിഞ്ഞു കൊണ്ടിരിക്കുന്നു. അതവിടെ നിന്ന് ഫ്രാസിലേയ്ക്കും ജർമ്മനിയിലേയ്ക്കും സമസ്തലോകത്തിലേയ്ക്കും പാർന്നു പിടിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി റോമിനെപ്പറ്റി എല്ലാവർകും താക്കീത് നല്കപ്പെടുന്നു. ജനങ്ങൾ പറയുന്നു: "" നീ നിന്റെ പുത്രനെ നശിപ്പിക്കുവാൻ ഇഷ്ടമാണെങ്കിൽ അവനെ പുരോഹിതനാക്കിക്കൊള്ളു" എന്ന്..... ഓ!! അഭിസാരികയായ പള്ളി !! നിന്റെ ദുർഗന്ധം ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. അതിവിടെനിന്നു സ്വർഗ്ഗത്തിലേയ്ക്കുയർന്നിട്ട് അവിടവും നാറ്റിച്ചു തുടങ്ങിയിരിക്കുന്നു".

ഇത്രയും ശക്തമായ . വിമർശനശരങ്ങൾ തെടുത്തുവിട്ട സവനറോളയുടെ സ്വാധീനവും ശക്തിയും വ്യാപകമായിരുന്നു. അദ്ദേഹത്തിന്റെ ശത്രുത മാർപ്പാപ്പയ്ക്ക് അപകടകാരിയായിരുന്നു. കാരണം, ആ സന്യാസിയായിരുന്നു യഥാർത്ഥത്തിൽ ഫ്ളോറൻസിന്റെ ഭരണകർത്താവ്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് യൂറോപ്പിലാകെ കനത്ത വിലയും കല്പിക്കപ്പെട്ടിരുന്നു. അതിന് മറ്റു പലകാരണങ്ങളും ഉണ്ടായിരുന്നു. സവനറോള ആവശ്യപ്പെട്ടാൽ ഒരു സുനഹദോസ് യൂറോപ്പിൽ വിളിച്ചുകൂട്ടാൻ ഉള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. മാത്രമല്ല, പോപ്പ് അക്സാണ്ടർന്റെ അധികാരദുർമ്മോഹവും അതിക്രമങ്ങളും ധാർമ്മിക അധപതനം ഒന്ന് ചേർന്ന് ഒരു വെടിമരുന്നു കൂമ്പാരമായി മാറിയ സാഹചര്യമാണ് റോമിലുള്ളത്. അതിലേയ്ക്ക് സവനറോളയുടെ പ്രഭാഷണങ്ങൾ ചിതറിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾ സ്പർശിക്കാൻ ഇടം കൊടുത്താൽ അത് ആളിക്കത്തിക്കുന്ന അഗ്നിപടലങ്ങളിൽ പോപ്പ് ബോർജിയായുടെ നാമം വെന്തുവെണ്ണിരാകുമെന്ന് പോപ്പിന് നന്നായി അറിയാമായിരുന്നു.

തന്ത്രശാലിയും ദുഷ്ടനുമായിരുന്ന പോപ്പ് ആത്മനിയന്ത്രണത്തോടെ ഒരു വേട്ടമൃഗം തന്റെ ഇരയുടെ മേൽ ചാടി വീഴാൻ തക്കം പാർത്തിരിക്കുന്നതുപോലെ അവസരത്തിനായി പതുങ്ങിയിരുന്നു. സവന റോളയുടെ സ്വാധീനം ക്രമേണ കുറഞ്ഞ് തുടങ്ങി. സവനറോള തന്റെ ഭ്രാന്തമായ ആവേശത്തിന്റെ അടിമയായി തീർന്നതോടെ തന്റെ സന്യാസവ്രതങ്ങളിൽ പ്രധാനപ്പെട്ടതായ "അജ്ഞാനുസരണം " ലംഘിക്കുന്നതായി സാധാര വിശ്വാസികൾക്കു പോലും ബോധ്യമാകുന്ന സഹചര്യം ഉണ്ടായി. കുറേ സമയം ഇങ്ങനെ കടന്നുപോകാൻ മാർപാപ്പ മന:പൂർവ്വം അനുവദിച്ചു. സവനറോള തന്റെ നിലപാടിൽ മാറ്റം വരുത്തിയുമില്ല. എന്നാൽ തനിക്ക് ജനപിന്തുണ നഷ്ടപ്പെടുന്നത് മനസിലാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.

ഈ അവസരം മുതലാക്കി പോപ്പ് അലക്സാണ്ടർ VI സവനറോളയ്ക്ക്തീരെ മഹറോൻ ശിക്ഷവിധിച്ചു.

ആ വിധികല്പനയിൽ ഇങ്ങനെ എഴുതി: " അജ്ഞാനുസരണവ്രതത്തിന് അനുയോജ്യമായിരികുന്നതു പോലെ അധികാരികൾക്കു വിധേയനായി അദ്ദേഹം ജീവിക്കാൻ സന്നദ്ധനാകണം , കുറേ കാലത്തേയ്ക്ക് അദ്ദേഹം പ്രസംഗിക്കാൻ പടില്ല. അങ്ങനെ പ്രസംഗിക്കാതിരുന്നാൽ ശിഷയിൽ നിന്ന് മോചനം നല്കും ... അതല്ല തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു പ്രസംഗിയുന്നതിനു തുനിഞ്ഞാൽ അദ്ദേഹത്തിനെതിരായി പള്ളിക്കുറ്റം ചുമത്തുന്നതിനും നിയമപരമായ മറ്റെല്ലാ നടപടികളും കൈകൊള്ളുന്നതിനും നാം നിർബന്ധിതനാകും. അങ്ങനെ നമ്മുടെ തന്നെയും പരി. സിംഹാസനത്തിന്റെയും അവകാശങ്ങളും മഹിമയും നാം സംരക്ഷിക്കും. "

ആ ധീരനായ സന്യാസി ആ കല്പ അനുസരിച്ചില്ല . പിന്നെയും പ്രസംഗിക്കുകയും കുർബാനയും മറ്റ് കൂദാശകളും അനുഷ്ഠിച്ച് പോരുകയും ചെയ്തു.

ഇതിനെ മറികടക്കാൻ പോപ്പ് അലക്സാണ്ടർ VI ഒരു ഭീക്ഷണി കത്ത് എഴുതി ഫ്ലോറൻസിലേയ്ക്ക് അയച്ചു. " നിങ്ങൾക്ക് സവനറോളയെ നിശബ്ദനാക്കുവാനാകുന്നുന്നില്ലെങ്കിൽ ഫ്ലോറൻസിനെ മുഴുവൻ പള്ളിക്കുറ്റത്തിൽ പ്പെടുത്തും " ഒരു സംഘം മാർപ്പാപ്പാ അനുകൂലികൾ ഈ സന്ദേശം വച്ച് നഗരത്തിൽ ഭീതി പടർത്തി. നഗരത്തിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായി. വ്യക്തമായ ചേരികൾ ഉരുത്തിരിഞ്ഞു.

ഈ കാലഘട്ടത്തിൽ സവനറോള തന്റെ പ്രസംഗങ്ങളിൽ പരസ്യമായി പറയുമായി പറഞ്ഞ് പ്രാർത്ഥിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നു. : "എന്റെ പ്രസംഗങ്ങൾ ദൈവത്തിൽ നിന്നല്ലെങ്കിൽ ദൈവം എന്നെ ഇടിവെട്ടി നശിപ്പിക്കട്ടെ " എന്ന്.

ഒടുവിൽ സവനറോളയുടെ സ്വാധീനം തീരെ കുറഞ്ഞു. ശത്രുക്കൾ പെരുകി പ്രബലപ്പെട്ടു. മഹറോൻ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ അവർ പിടിച്ചുബന്ധിച്ചു. വിചാരണക്കായി രാഷ്ട്രീയ ഭരണാധികാരികളെ ഏല്പിച്ചു. മർദ്ദനമുറകൾ മുറയ്ക്ക് നടന്നു. അദ്ദേഹത്തെ കൊണ്ട് ഏറ്റു പറച്ചിൽ നടത്തിച്ചു. അദ്ദേഹത്തെ തൂക്കിക്കൊല്ലുവാൻ വിധിച്ചു. പാക്ഷണ്ഡത പഠിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽ ചുമത്തിയ കുറ്റം.

ഇത് ഒരു പെരും കള്ളമായിരുന്നു. സവനറോള ഒരു പാഷണ്ഡി ആയിരുന്നില്ല. ക്രൈസ്തവ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം പഠിപ്പിച്ചകാര്യങ്ങൾ എന്താണ് എന്ന ചോദ്യത്തിന് ഇന്നും അദ്ദേഹത്തെ തള്ളിപ്പറയുന്നവർക്ക് പോലും ഉത്തരമില്ല എന്നതാണ് സത്യം.

പോപ്പ് അലക്സാണ്ടർ ആറാമന്റെ പതിനെന്ന് വർഷത്തെ ഭരണത്തിന്റെ ഭൂരിഭാഗം കാലഘട്ടത്തിലും ഒരു തിരുത്തൽ ശബ്ദമായി നിലകൊണ്ട സവനറോള പോപ്പിന്റെ ദുർമാർഗ്ഗങ്ങളെയും അഴിമതിയേയും സുഖലോലുപതയേയും അധാർമ്മികതയേയുമാണ് തിരുത്തുവാൻ ശ്രമിച്ചത്.

സവനറോളയുടെ ശബ്ദത്തിൽ അത് കേട്ടപ്പോൾ അസുഖകരമായി തോന്നിയ പോപ്പിന് എതിരെ അതേ കാലഘട്ടത്തി മറ്റൊരു എഴുത്തുകാരൻ ഇപ്രകാരം എഴുതിയിട്ടുണ്ട് : " മാർപ്പാപ്പയുടെ കൊട്ടാരത്തിൽ മറയൊന്നുമില്ലാതെ നടക്കാത്തതായ ഒറ്റ അഴിമതിയും അക്രമവും അവശേഷിക്കുന്നില്ല. സ്കീതിയൻ വർഗ്ഗക്കാരുമായും കാർത്തിജിയൻ മല്ലമാരുടെയും കുതികാൽ വെട്ടും, നീറോയുടെയും കലിഗുളയുടെയും ലൈംഗീകതലത്തിലെ മൃഗീയാസക്തിയും , ഇവിടെ പിന്തള്ളപ്പെട്ടുകഴിഞ്ഞു. തിന്മകളുടെ അടിത്തട്ടില്ലാത്ത ആഴമാണു റോഡ്രിഗോ ബോർജിയ . ദൈവീകമോ മാനുഷീകമോ ആയ എല്ലാ നീതികളെയും അയാൾ തകർത്തുകളഞ്ഞിരിക്കുന്നു..." ഇത് എഴുതിയ ആളെ എന്തുകൊണ്ട് മഹറോൻ ശിക്ഷ വിധിച്ചില്ല. ഇതിന്റെ കർത്താവിനെ അലക്സാണ്ടർ VI മൻ സ്വീകരിച്ച് ആധരിക്കുക പോലും ചെയ്തു എന്ന് ചരിത്രം പറയുന്നു.

അതുകൊണ്ട് ഇന്നു ചരിത്രത്തെ പുനർവായന നടത്തുന്ന ആർക്കും വ്യക്തമാണ് സവനറോള റോമൻ കത്തോലിക്കാ മതത്തിന്റെ നേതൃത്വത്തിന്റെ കൊള്ളരുതായ്മകൾക്ക് എതിരെ പ്രതികരിച്ചു .... ശക്തമായി ... നിരന്തരമായി തിരുത്തൽ ശബ്ദമായി നിലനിന്നു എന്ന ഒറ്റക്കാരണം കൊണ്ട് കൊല്ലപ്പെടുകയായിരുന്നു.

(ഗ്രന്ഥം: 264 മാർപാപ്പാമാർ . J P തോട്ടിൽ . Pages 377-390)

https://www.clubhouse.com/join/bible-answers/yxqX8hk4/M5ja9bKl
12/01/2022

https://www.clubhouse.com/join/bible-answers/yxqX8hk4/M5ja9bKl

Wednesday, January 12 at 9:00pm IST with SIJO JOSEPH, Shinto Joseph, KODITHOTTAM ANIL, LYJU CHERIAN, Ealias Kallidumbil, Ⱡ₳ƗɈɄ₲ɆØɌ₲Ɇ ԞɄ₦₦₳₮Ħ, Joe Ben, GURUGEO OUTSPOKEN, Fr Robin, PRINCE PS THE OUTSPOKEN, Vinod Yeshuva, George.

Address

Kochi

Website

Alerts

Be the first to know and let us send you an email when Bible Answers. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category