13/12/2025
🙏 നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും, പ്രവർത്തകരുടെ സമർപ്പണത്തിനും നന്ദി! ❤️
45-ാം ഡിവിഷനിലെ പ്രിയ വോട്ടർമാരെ, സഖാക്കളെ,
നിങ്ങൾ ഞങ്ങൾക്കുവേണ്ടി നൽകിയ ഓരോ വോട്ടും, ഈ നാടിന്റെ വികസനത്തുടർച്ചയിൽ നിങ്ങൾക്കുള്ള വിശ്വാസമാണ്. ഈ വിജയം LDF-ന്റെ ജനപക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.
അതിലുപരി, രാപകൽ ഇല്ലാതെ വിശ്രമമില്ലാതെ പ്രവർത്തിച്ച പ്രിയപ്പെട്ട ഓരോ പ്രവർത്തകരുടെയും, അനുഭാവികളുടെയും നിസ്വാർത്ഥമായ സമർപ്പണത്തിന് ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു! നിങ്ങളുടെ കൂട്ടായ്മയാണ് ഈ വിജയത്തിൻ്റെ യഥാർത്ഥ കാരണം.
അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും എന്നും, ജനകീയ ആവശ്യങ്ങൾ അറിഞ്ഞ്, സുതാര്യമായ ഭരണത്തിലൂടെ 45-ാം ഡിവിഷനെ മാതൃകാപരമായ വാർഡായി മുന്നോട്ട് നയിക്കുമെന്നും ഉറപ്പു നൽകുന്നു.
വിജയിപ്പിച്ച നിങ്ങൾ ഓരോരുത്തർക്കും, അക്ഷീണം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും LDF 45-ാം ഡിവിഷൻ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി.
സ്‌നേഹത്തോടെ,
LDF 45-ാം ഡിവിഷൻ കമ്മിറ്റി
Adv Dipin Dileep Ramesh TP Sujeesh Vyttila Sijo A G Vyttila Samson V Sebastian Mahesh Unni Jips On PB Sudheer Pradeesh Ravi