29/11/2024
ബഡ്സ് കലോത്സവം സമാപിച്ചു...
ബഡ്സ് കലോത്സവത്തിന്റെ സമാപന സമ്മേളനം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടിയിൽ നടന്നു. കുടുംബശ്രീയുടെ ബഡ്സ് പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളിലെ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്ന കലോത്സവം വിജയകരമായി സമാപിച്ചു.
ഷൈജൻ തോട്ടപ്പിള്ളി (പഞ്ചായത്ത് പ്രസിഡന്റ്, കാലടി), അൻജീത് സിംഗ് (അസിസ്റ്റന്റ് കളക്ടർ, എറണാകുളം), ചലച്ചിത്രതാരം ബിനു അടിമാലി,ഡോ. കെ. കെ. ഗീതാകുമാരി (വൈസ് ചാൻസലർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല), റോബിൻ ടോമി (എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-ഡിസ്‌ക്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മൽഹാർ ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ കാലാപ്രതിഭ പട്ടം നേടിയത് 15 പോയിന്റ്സുമായി ആശാഭവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ വേങ്ങൂരിലെ അനോയിന്റ് അരവിന്ദും
,15 പോയിന്റ്സുമായി നെടുമ്പാശ്ശേരി ബഡ്‌സ് സ്കൂളിലെ നന്ദു ഷാജിയും ആണ്.
കലാതിലകപട്ടം സ്വന്തമാക്കിയത് പത്തു പോയിന്റ്സുമായി മഹാത്മാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ ഇളംകുന്നപുഴയിലെ ജെയ്‌നി മരിയുമാണ്.
ഓവർ ഓൾ ചാമ്പ്യൻസായി 36 പോയിന്റ്സോടെ ചെല്ലാനം ബഡ്സ് സ്കൂൾ ഒന്നാം സ്ഥാനവും,ആശ ഭവൻ ബഡ്‌സ് സ്കൂൾ, വേങ്ങൂർ
20 പോയിന്റുമായി രണ്ടാം സ്ഥാനവും
ഏലൂർ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ചേഡ് 18 പോയ്ന്റ്സുമായി മൂന്നാം സ്ഥാനത്തും എത്തി.
കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി എം റെജീന,അസിസ്റ്റന്റ് ജില്ലാമിഷൻ കോ- ഓർഡിനേറ്റർമാരായ എം ഡി സന്തോഷ്, അമ്പിളി തങ്കപ്പൻ,
കെ ആർ രജിത, കുടുംബശ്രീ ഡിസ്റ്റിക്
പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ എന്നിവരും പങ്കെടുത്തു...