20/02/2026
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘഡി പ്പിക്കുന്ന മണിനാദം 2026 നാടൻപാട്ട് ജില്ലാ തല മത്സരം എലൂർ മുനിസിപ്പാലിറ്റി ഇ എം എസ് പാർക്കിൽ വെച്ച് സംഘഡിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ശ്രീ സന്തോഷ് കാല അദ്ധ്യാക്ഷനായ ചടങ്ങിൽ എലൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി ഉദ്ഘാടനവും സമ്മാനദാനവും നടത്തി.ശക്തി കുമ്പളം ഒന്നാം സ്ഥാനം നേടി 25000 രൂപയും മൊമെന്റോയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇളന്തില കൂട്ടം മുളവുകാട്, 10000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വിവിധ വാർഡ് കൗൺസിലർ,എലൂർ മുനിസിപ്പാലിറ്റി കോർഡിനേറ്റർ അന്റോണിയോ ജോസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. നാടൻ പാട്ട് കലാകാരൻ ശ്രീ വിനീത് കുമാർ കലാഭവൻ മണിയെ കുറിച് സംസാരിച്ചു.ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ നന്ദി അറിയിച്ചു.