16/09/2025
...........................................
*നിസ്കാരം* 3️⃣
الوضوء
*വുളൂഅ്* (ഒളൂഅ് അല്ല)
ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക എന്നാൽ വുളൂഅ് ഉണ്ടായിരിക്കലാണ്.
വുളൂഅ് എടുക്കുമ്പോൾ ആമുഖമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ( വുളൂഇൻ്റെ ശർത്വുകൾ.
1 തഹൂറായ വെള്ളം കൊണ്ട് എടുക്കുക.
വുളൂഅ് - കുളി പോലെയുള്ളതിന്റെ ഫർളായ കർമ്മങ്ങൾ ചെയ്യാൻ ഉപയോഗിക്കാത്തതും
നജസ്സിനെ നീക്കാൻ ഉപയോഗിക്കാത്തതുമായ
ശുദ്ധമായ വസ്തു കൊണ്ട് പോലും ( സോപ്പിൻ്റെ പത) പകർച്ച വരാത്തതുമായ
തനിച്ച വെള്ളം കൊണ്ട് വുളൂഅ് എടുക്കുക.
'2 . കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം *ഒലിക്കുക*.
വുളൂഅ് എടുക്കുമ്പോൾ കഴുകേണ്ടതും തട കേണ്ടതുമായ അവയവങ്ങൾ ഉണ്ട്.
മുഖം രണ്ട് കൈ രണ്ടു കാൽ എന്നിവയാണ് കഴുകേണ്ട അവയവങ്ങൾ .
തല,ചെവി എന്നിവയാണ് വെള്ളം കൊണ്ട് തടകേണ്ട സ്ഥലങ്ങൾ.
കഴുകേണ്ട സ്ഥലങ്ങളിൽ വെള്ളം ഒലിക്കേണ്ടതുണ്ട്
വെള്ളം കൈകൊണ്ട് തൊട്ട് അവയവങ്ങളിൽ പുരട്ടിയാൽ മതിയാവുകയില്ല.
3. വെള്ളത്തിനെ പകർച്ചയാക്കുന്ന (വെള്ളത്തിൻറെ നിറത്തിനോ മണത്തിനോ രുചിക്കോ വ്യത്യാസം വരുത്തുന്ന)വസ്തുക്കൾ വുളു ഇന്റെ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
ഉദാഹരണം. എന്തെങ്കിലും കളറുകളോ മറ്റോ
അവയവങ്ങളിൽ ഉണ്ടാവുകയും വെള്ളം അവിടെ എത്തി ആ കളർ കൂടി കലർന്ന വെള്ളം കൊണ്ട് കഴുകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ ശരിയാവുകയില്ല.
4. വെള്ളം ചേരുന്നതിനെ തടയുന്ന വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
മെഴുക് , ഉറച്ച എണ്ണ മൈലാഞ്ചി - മഷി എന്നിവ (കളർ അല്ല)
അവയവങ്ങളിൽ ഉണ്ടായാൽ ആ ഭാഗത്ത് വെള്ളം ചേരുകയില്ല.
എന്നാൽ ഉറയ്ക്കാത്ത എണ്ണ ശരീരത്തിൽ ഉണ്ടായതുകൊണ്ട് കുഴപ്പമില്ല.എണ്ണ ഉള്ള ഭാഗത്ത് വെള്ളം തങ്ങി നിൽക്കുന്നില്ലെങ്കിലും വെള്ളം ശരീരത്തിന്റെ ആ ഭാഗത്ത് സ്പർശിക്കുന്നുണ്ട്.
അതേപോലെ മഷിയുടെയും മൈലാഞ്ചിയുടെയും കളർ കുഴപ്പമില്ല.
വെള്ളം ചേരുന്നതിന് തടയുന്ന നിലയ്ക്ക്
നഖങ്ങൾക്കിടയിൽ ചെളിയുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതാണ്.
5. മൂത്രവാർച്ച പോലെയുള്ള നിത്യമായി അശുദ്ധിയുള്ള ആളുകൾ നിസ്കരിക്കേണ്ട നിസ്കാരത്തിൻറെ സമയം പ്രവേശിച്ചതിനു ശേഷം മാത്രം വുളൂഅ് എടുക്കുക.
അവർ ഓരോ ഫർള് നിസ്കാരങ്ങൾക്ക് വേണ്ടിയും വുളൂഅ് എടുക്കേണ്ടതാണ്
(ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ഫിഖ്ഹിൻ്റെ സംഗ്രഹം)
(തുടരും ------
Kps......................................