Sevabharathi kochi

Sevabharathi kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi kochi, Social service, Kochi.

മാനവ സേവ മാധവ സേവ
1, Hostel facility, Education, Skill development etc for the needy
2, Quarantine support - providing food, medicines, ambulance, hospital admissions, fumigation and sanitization, support for funeral etc...

രക്ഷകരായി  #സേവാഭാരതി ...കണ്ണൂർ നിടുംപൊയിലിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ മേഖലയിൽ സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക...
02/08/2022

രക്ഷകരായി #സേവാഭാരതി ...
കണ്ണൂർ നിടുംപൊയിലിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ മേഖലയിൽ സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സേവാഭാരതി പ്രവർത്തകർ
#മാനവ_സേവ #മാധവ_സേവ 🚩

30/03/2022

കൂടെയുണ്ട് ... എപ്പോഴും #സേവഭാരതി

സുമിയിലെ യുദ്ധഭൂമിയിൽ നിന്നും തങ്ങളുടെ കുട്ടികളെ രക്ഷിച്ചു പുറത്തെത്തിക്കാൻ സഹായിച്ച സേവാ ഇന്റർനാഷണലിന് നന്ദി പറഞ്ഞുകൊണ്...
09/03/2022

സുമിയിലെ യുദ്ധഭൂമിയിൽ നിന്നും തങ്ങളുടെ കുട്ടികളെ രക്ഷിച്ചു പുറത്തെത്തിക്കാൻ സഹായിച്ച സേവാ ഇന്റർനാഷണലിന് നന്ദി പറഞ്ഞുകൊണ്ട് നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഓന്യൂമ.

സേവാഭാരതിയുടെ പ്രേരണയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് സേവാ ഇന്റർനാഷണൽ. ഇപ്പോൾ ഉക്രൈനിലെ 18 നഗരങ്ങളിലായി 250 ലധികം സ്വയംസേവകർ സന്നദ്ധപ്രവർത്തനത്തിലുണ്ട്.

03/03/2022

കൂടെയുണ്ട് സേവഭാരതി ...

കൈവിടില്ല # #സേവാഭാരതി

# #സേവാ_ഇന്റർനാഷണൽ

#
#

23/10/2021

പ്രിയബന്ധു നമസ്തെ,

ഹൃദയ ഭേദകമായ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലകളിൽ നിന്ന് നാം കേട്ടത്.

ആർത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നിരവധി കുടുംബങ്ങൾക്ക് സർവ്വതും നഷ്ടമായി.... തകർന്ന വീടുകൾക്കു മുമ്പിൽ ഒന്നു കരയാൻ പോലുമാകാതെ തകർന്നിരിക്കുന്നവർ...

നമ്മുടെ സഹായഹസ്തം ഇന്ന് അവർക്കാവശ്യമാണ്... #സേവാഭാരതിയോടൊപ്പം ചേർന്ന് ദുരന്തബാധിതരെ സഹായിക്കുന്ന പ്രവർത്തനത്തിൽ
നമുക്കും പങ്കാളികളാകാം.
----------------------------------

#അടിയന്തിരമായി_സമാഹരിക്കേണ്ടവ...

*അടുക്കള പാത്രങ്ങൾ*
*പ്ലേയ്റ്റ്*
*ഗ്ലാസ്സ്*
*ബക്കറ്റ്*
*ഗ്യാസ് സ്റ്റൗ*
*കസേര*
*കട്ടിൽ*
*ബെഡ്*
*പായ*
*മിക്സി*
*ഫാൻ*
*ചൂലുകൾ*
*cfLബൾബ്*
*വിരി*
*വസ്ത്രങ്ങൾ*
*പഠനോപകരണങ്ങൾ*
*ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ്*

നിലവിൽ, കൊച്ചി കൂവപ്പാടത്തുള്ള കാര്യാലയത്തിൽ (കേശവ കൃപ) ഒരു കളക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 6 വരെ ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്. ഉപകരണങ്ങൾ കൂടാതെ സാമ്പത്തികമായും സഹായിക്കാവുന്നതാണ്.

ദുരിതബാധിതരെ സഹായിക്കുവാൻ നമുക്കോരോരുത്തർക്കും തന്നാലാവുന്ന വിധം സഹകരിക്കാം...
#കണ്ണീരൊപ്പാൻ_കദനമകറ്റാൻ...

 #മാനവസേവ_മാധവസേവ  🔥🔥🔥 #സേവാഭാരതികൊച്ചികോവിഡ് മഹാമാരിക്കാലത്തെ നിസ്വാർഥ സേവനത്തെ മുൻനിർത്തി രൂപേഷ് യു പൈയെ എറണാകുളം ബിഎം...
03/07/2021

#മാനവസേവ_മാധവസേവ 🔥🔥🔥
#സേവാഭാരതികൊച്ചി

കോവിഡ് മഹാമാരിക്കാലത്തെ നിസ്വാർഥ സേവനത്തെ മുൻനിർത്തി രൂപേഷ് യു പൈയെ എറണാകുളം ബിഎംഎസ് ജില്ലാകമ്മിറ്റി ആദരിച്ചു....

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ഓട്ടോ പ്രീപെയ്ഡ് ബിഎംഎസ് യൂണിറ്റ് ജോ: സെക്രട്ടറിയായ രൂപേഷ് യു പൈ സേവാഭാരതി പ്രവർത്തകനാണ്. ജില്ലയിലെങ്ങും സൗജന്യ സർവ്വീസിൽ ഏർപ്പെട്ടിരുന്നു. മൂവായിരത്തോളം ഓട്ടോ ഡ്രൈവേഴ്സ് ബിഎംഎസിൽ അംഗങ്ങളാണ്...

ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോടിൻ്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്...

#മാനവസേവ_മാധവസേവ
#അധ്വാനം_ആരാധന
#ബിഎംഎസ് 🚩🚩🚩
#സേവാഭാരതി 🔥🔥🔥

    🔥🔥🔥കോവിഡ് മഹാമാരിയിൽ കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവർക്ക്, ആദ്യനാളുകളിൽ ഭക്ഷണവും മരുന്...
13/06/2021

🔥🔥🔥

കോവിഡ് മഹാമാരിയിൽ കോവിഡ് ബാധിച്ചും നിരീക്ഷണത്തിലും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവർക്ക്, ആദ്യനാളുകളിൽ ഭക്ഷണവും മരുന്നും എത്തിച്ചിരുന്നതു കേരളാപോലീസ് ആയിരുന്നു. ഇന്നും അങ്ങനെയുള്ള സേവന ചുമതലകൾ അവർ ഏറ്റെടുത്തു നടത്തുന്നു. കോവിഡ് ബാധിതരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും ദിവസവും ഫോണിൽ ബന്ധപ്പെട്ട്, ആരോഗ്യകാര്യങ്ങൾ അറിയുന്നതിനൊപ്പം അവർ അവിടെ നിന്നും പുറത്തിറങ്ങുന്നില്ല എന്നുറപ്പു വരുത്തുന്നതിലും ശ്രദ്ധിക്കുന്നു. ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ ഊണും ഉറക്കവും മറന്നാണു കഴിഞ്ഞ ഒന്നര സംവത്സരമായി പോലീസുകാർ പ്രവർത്തിക്കുന്നത്...

മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഹോരാത്രം കോവിഡ് സേവനവുമായി സമൂഹത്തിലെ ഓരോരുത്തർക്കും വേണ്ടി പ്രവർത്തന നിരതരായി രംഗത്തുണ്ട്. പ്രവർത്തനനിരതരായ നമ്മുടെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം തയാറാക്കി നൽകുക എന്ന ദൗത്യം ഇന്നു സേവാഭാരതി നിർവഹിച്ചു. തയാറാക്കിയ ഉച്ചഭക്ഷണപൊതികൾ, സേവാഭാരതിക്ക് വേണ്ടി ശ്രീ:ആർ.എസ്. ബിജു , ശ്രീ:ശിവകുമാർ കമ്മത്ത് എന്നിവരുടെ നേതൃത്വത്തിൽ മട്ടാഞ്ചേരി സ്റ്റേഷൻ എസ്.ഐ. ശ്രീ:വിൻസെന്റ് സാറിനു കൈമാറി...

പോലീസ് സേനയിലെ ജനരക്ഷകർക്കു വരും ദിവസങ്ങളിലും ആത്മാർഥമായി അവരുടെ കൃത്യനിർവഹണം നടത്തുവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു...

...🔥🔥🔥

09/06/2021

🔆ലോകഹിതം മമ കരണീയം 🚩

കോവിഡ് മഹാമാരിയുടെ ശക്തമായ രണ്ടാം തരംഗം ബാധിച്ച നമ്മുടെ പശ്ചിമകൊച്ചിയിൽ സേവാഭാരതി-കൊച്ചിയുടെ പ്രവർത്തകർ കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ചവർക്കും അവരുടെ ആശ്രിതർക്കും ഭക്ഷണവും, മറ്റു അവശ്യ സഹായങ്ങളും മാതൃകാപരമായി രീതിയിൽ ചെയ്തുവരികയാണ്.

രണ്ടാം തരംഗം തുടങ്ങിയതുമുതൽ 20,000 ഭക്ഷണ പൊതികൾ നല്കുവാനും, 2500 വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, 165 കോവിഡ് ബാധിതരുടെ വീടുകളിൽ അലോപ്പതി മരുന്ന് വിതരണം, 45 പേർക്ക് അത്യാവശ്യഘട്ടത്തിൽ ആംബുലൻസ് തുടങ്ങിയ സഹായങ്ങൾ എത്തിക്കുവാനും, കൂടാതെ, കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവരുടെ വീടുകൾ, പോലീസ് സ്റ്റേഷൻ, സബ് ട്രഷറി, ആളുകൾ കൂടുന്ന കവലകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി 250 ഓളം സ്ഥലങ്ങളിൽ അണുനശീകരണം നടത്തുവാനും സേവാഭാരതി- കൊച്ചിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു. കൂടാതെ പശ്ചിമകൊച്ചിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ 12 വ്യക്തികളുടെ ഭൗതികശരീരം സേവാ ഭാരതി പ്രവർത്തകർ ഏറ്റെടുത്ത് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്കരിക്കുകയും ചെയ്തു.
PPE കിറ്റുകൾക്കും, സാമൂഹ്യ അടുക്കള നടത്തുന്നതിനും, കൂടാതെ അണുനശീകരണത്തിന് ആവശ്യമായ കെമിക്കലിനും ഭീമമായ സാമ്പത്തിക ബാധ്യത ദിനംപ്രതി കൂടിവരികയാണ്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ സേവാഭാരതിക്ക് തങ്ങളുടെ ഒട്ടേറെ കർത്തവ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്
സേവാഭാരതി- കൊച്ചി ചെയ്യുന്ന ഈ പുണ്യ പ്രവർത്തിയിൽ താങ്കളാൽ കഴിയുന്ന വിധം ഭാഗമാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്,

സംയോജക്
സേവാഭാരതി-കൊച്ചി
+919400916858
+919400916859

 #സേവനനിരതയുവത 🔥🔥🔥കൊറോണാ ബാധിതർക്ക് ആശ്വാസമേകി  സേവാഭാരതി...ഇവരാണ് സേവാഭാരതി-കൊച്ചിയുടെ   പുതുതലമുറ അണുനശീകരണ സേനാംഗങ്ങൾ...
01/06/2021

#സേവനനിരതയുവത 🔥🔥🔥

കൊറോണാ ബാധിതർക്ക് ആശ്വാസമേകി സേവാഭാരതി...

ഇവരാണ് സേവാഭാരതി-കൊച്ചിയുടെ പുതുതലമുറ അണുനശീകരണ സേനാംഗങ്ങൾ. പശ്ചിമകൊച്ചിയിൽ കോവിഡ് ബാധിതരായവർ നെഗറ്റീവ് ആയതിനു ശേഷം, അവരുടെ വീടുകൾ അണുനശീകരണം ചെയ്യുക എന്ന ഏറ്റവും ശ്രമകരമായ കർമ്മം നിസ്വാർത്ഥമായി, സേവനമനസ്സോടെ നിർവഹിക്കുന്ന സേനാംഗങ്ങളിൽപ്പെട്ട യുവ ത്രിമൂർത്തികൾ.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയതുമുതൽ സേവാഭാരതി-കൊച്ചിയുടെ ഈ യുവാക്കൾ ഇതുവരെയായി
180 ഓളം വീടുകളും, ബസ്സ് സ്റ്റോപ്പുകൾ, സബ്ബ്ട്രഷറി, പോലീസ് സ്റ്റേഷൻ ആളുകൾ കൂടുന്ന കവലകൾ തുടങ്ങിയ 70 ഓളം പൊതുസ്ഥലങ്ങളും അണുനശീകരണം ചെയ്തു കഴിഞ്ഞു.

#കൂടെയുണ്ട്_സേവാഭാരതി_കൊച്ചി

കൊറോണ ബാധിതർക്ക് സേവാഭാരതി-കൊച്ചി വഴി ഭക്ഷണപൊതികൾ എത്തിച്ച് ശ്രീ സുകൃതീന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ !!ശ്രീ സുകൃതീന്ദ്ര ചാ...
29/05/2021

കൊറോണ ബാധിതർക്ക് സേവാഭാരതി-കൊച്ചി വഴി ഭക്ഷണപൊതികൾ എത്തിച്ച് ശ്രീ സുകൃതീന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ !!

ശ്രീ സുകൃതീന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ , ഗോശ്രീപുരം എന്ന സംഘടന കഴിഞ്ഞ പതിനൊന്നു കൊല്ലങ്ങൾ ആയി കൊച്ചി തിരുമലക്ഷേത്രത്തിന് കിഴക്ക് വശത്ത് ടി. ഡി. ഈസ്റ്റ് സന്നിധി റോഡിലെ കെട്ടിടത്തിൽ, മഹാജനങ്ങളുടെ സഹകരണത്തോടെ ദിവസവും 75 പേർക്ക് അന്നദാനം നടത്തി വരുന്നു. പശ്ചിമകൊച്ചിയിൽ സേവാഭാരതിയുടെ അടുക്കള തുടങ്ങിയ സമയത്ത് തന്നെ, 20 ഉച്ച ഭക്ഷണ പൊതികൾ അർഹരായവരിലേക്ക് എത്തിക്കുവാൻ സേവാഭാരതിയെ ഏൽപ്പിക്കുകയും ചെയ്തു. ഈ സത്കർമ്മത്തിന് വേണ്ടി സേവാഭാരതി-കൊച്ചിയെ തിരഞ്ഞെടുത്തതിന് ശ്രീ സുകൃതീന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗം ശ്രീ അജിത് കുമാർ നായ്ക്, ശ്രീ. ശ്രീനിവാസ പൈ തുടങ്ങിയവരോട് നന്ദി അറിയിക്കുന്നതിനോടൊപ്പം അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയും മികച്ച രീതിയിൽ തുടരുവാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

" സേവാഭാരതിക്ക് SPC കേഡറ്റുകളുടെ കൈത്താങ്ങ് "ജീവകാരുണ്യ പ്രവർത്തനങ്ങളിലും, മറ്റനവധി സേവന കർമങ്ങളിലും കർമ നിരതരായി പ്രവർത...
28/05/2021

" സേവാഭാരതിക്ക് SPC കേഡറ്റുകളുടെ കൈത്താങ്ങ് "

ജീവകാരുണ്യ പ്രവർത്തനങ്ങളിലും, മറ്റനവധി സേവന കർമങ്ങളിലും കർമ നിരതരായി പ്രവർത്തിക്കുന്ന ടി.ഡി ഹൈ സ്കൂളിലെ എസ്. പി. സി കേഡറ്റുകളാണ് സേവാഭാരതിക്ക് കൊച്ചിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, സേവനങ്ങൾക്കും അവർ ശേഖരിച്ച നാണയ തുട്ടുകൾ കൈമാറിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുനിത എസ് ഭട്ടിന്റെയും,അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വെങ്കടേശ് ഗോപിനാഥ് അവർകളുടെയും നേതൃത്വത്തിൽ ശേഖരിച്ച തുക വിശ്ഷ്ടാതിഥിയായ മട്ടാഞ്ചേരി പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മിസ്റ്റർ വിൻസെന്റ് അവർകളുടെ കരങ്ങളാലാണ് സേവാഭാരതിയെ ഏല്പിച്ചത്. സേവാഭാരതിക്കു വേണ്ടി ഏഴാം ഡിവിഷൻ കൗൺസിലർ ആയ ശ്രീ രഘുറാം ജെ പൈ തുക സ്വീകരിച്ചു. സേവാഭാരതി സംയോജക് ശ്രീ സുമേഷ് എസ് പൈ സാന്നിദ്ധ്യം വഹിച്ചു.

27/05/2021

#കൂടെയുണ്ട്_സേവാഭാരതി_കൊച്ചി

Address

Kochi
682002

Website

Alerts

Be the first to know and let us send you an email when Sevabharathi kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi kochi:

Share

Category