Kochi Mayor

Directions Website

Kochi Mayor Official page of Mayor, Kochi Municipal Corporation

02/10/2026

കൊച്ചിൻ കോർപ്പറേഷന്റെ പരിധിയിലുള്ള 76 ഡിവിഷനുകളിൽ നിന്നും ഡയപ്പർ, സാനിറ്ററി പാഡുകൾ എന്നിവ ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നതിനായി പ്രത്യേക വാതിൽപടി സേവനത്തിന് തുടക്കം കുറിച്ച് കോർപ്പറേഷൻ.

സക്സസ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സക്സസ് ഗ്രൂപ്പ് നൽകിയ 10 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ. നിർവഹിച്ചു.

കോർപ്പറേഷനിലെ ഓരോ ഡിവിഷനിൽ നിന്നും ആഴ്ചയിൽ ഒരുദിവസം വീതം നിശ്ചയിച്ചാണ് ഡയപ്പറും സാനിറ്ററി പാഡുകളും ശേഖരിക്കുക. ഇതിനായി പ്രത്യേക ദിവസങ്ങളിൽ വാഹനങ്ങൾ അതത് ഡിവിഷനുകളിലെ വീടുകളിൽ നേരിട്ടെത്തും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന സാനിറ്ററി ഇൻസിനറേറ്റർ പ്ലാന്റുകളിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനാണ് തീരുമാനം. നഗരത്തിലെ മാലിന്യസംസ്കരണ രംഗത്ത് വലിയൊരു മാറ്റത്തിന് ഈ പദ്ധതി വഴിതെളിക്കുമെന്ന് മേയർ വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആന്റണി പൈനുതറ, ടി.കെ. അഷ്റഫ്, ഷാകൃത സുരേഷ് ബാബു, അഡ്വ. പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, സക്സസ് ഗ്രൂപ്പ് എം.ഡി. രാജീവ് നമ്പ്യാർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ സംസാരിച്ചു.

എന്റെ ജീവിതമാണ് എന്റെ സന്ദേശം”സത്യത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗ...
01/10/2026

എന്റെ ജീവിതമാണ് എന്റെ സന്ദേശം”
സത്യത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയെ സ്മരിക്കാം.
എല്ലാവർക്കും ഗാന്ധിജയന്തി ആശംസകൾ.

ഓപ്പറേഷൻ തൂഫാന് നാടാകെ വലിയ പിന്തുണ-----------------------------------------------------------------ലഹരിക്കെതിരായ ഓപ്പറേ...
28/09/2026

ഓപ്പറേഷൻ തൂഫാന് നാടാകെ വലിയ പിന്തുണ
-----------------------------------------------------------------

ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന് നാടാകെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28-ന് മലപ്പുറം വേങ്ങരയിൽ ബഹു. ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയും ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജിയും ചേർന്ന് നിർവഹിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഒരേസമയം നടക്കും.

കൊച്ചി മുനിസിപ്പൽ കോർപറേഷൻ അങ്കണത്തിൽ രാവിലെ 11 മണിക്ക് മേയർ അഡ്വ. മിനിമോൾ വി. കെ.യുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ, അഡ്വ. ജെബി മേത്തർ എം.പി. കോർപറേഷൻ തല ഉദ്ഘാടനം നിർവഹിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

തൂഫാൻ വാറിയർമാർ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാറിയർ ബാഡ്ജ് സ്വീകരണം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ ...
26/09/2026

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്ലാന്റിലെ നിലവിലെ പ്രവർത്തന പുരോഗതിയിൽ ജഡ്ജിമാർ സംതൃപ്തി രേഖപ്പെടുത്തി. നിലവിലുള്ള FSTP പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്തണമെന്നും കൂടുതൽ FSTP പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കുവാൻ നഗരസഭ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് സെഗ്രിഗേറ്റ് ചെയ്തുകൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിർമ്മാർജ്ജനവും കുറക്കുവാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ, ഡെപ്യൂട്ടി മേയർ വി. ആർ.സുധീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി. കെ. അഷ്‌റഫ്‌, സീന ടീച്ചർ, ആന്റണി പൈനുതറ, അഡ്വ പി.എം നസീമ,കെ.എ മനാഫ്, ജിസ്മി ജെറാൾഡ്, കൗൺസിലർ ഹെൻറി ഓസ്റ്റിൻ, നഗരസഭ സെക്രട്ടറി ഷിബു. പി. എസ്, സൂപ്രണ്ടിങ് എഞ്ചിനീയർ ഡേവിഡ് ജോൺ എന്നിവർ ഹൈക്കോടതി ജഡ്ജിമാരോടൊപ്പം പ്ലാന്റിൽ സന്ദർശനം നടത്തി.

ഗുരുദേവന്റെ ജ്ഞാനത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാതയി...
21/09/2026

ഗുരുദേവന്റെ ജ്ഞാനത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ മുന്നേറാം. ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ പ്രണാമം.

അറിയിപ്പ്:
20/09/2026

അറിയിപ്പ്:

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തുമായി ഒരു മാധ്യമ പ്രവർത്തകനും ജനപ്രതിനിധിയും തമ...
09/09/2026

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തുമായി ഒരു മാധ്യമ പ്രവർത്തകനും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തേക്കാൾ വളരെ അടുത്ത ബന്ധമായിരുന്നു.

വിവിധ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് ജിജോ പുലര്‍ത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണ്. രാംനാഥ് ഗോയങ്ക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി വാര്‍ത്തകളാണ് ജിജോ പുറത്തുകൊണ്ടുവന്നത്.

‘ജിജോ ജോണ്‍ പുത്തേഴത്ത്’ എന്ന ബൈലൈന്‍ ഇനിയുണ്ടാകുകയില്ലെന്ന യാഥാര്‍ത്ഥ്യം വേദനയോടെ തിരിച്ചറിയുന്നു.

കുടുംബാഗംങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

ആദരാഞ്ജലികൾ.

അറിവിന്റെ വെളിച്ചം പകരുന്നഎല്ലാ അധ്യാപകർക്കുംഹൃദയം നിറഞ്ഞഅധ്യാപക ദിനാശംസകൾ.
04/09/2026

അറിവിന്റെ വെളിച്ചം പകരുന്ന
എല്ലാ അധ്യാപകർക്കും
ഹൃദയം നിറഞ്ഞ
അധ്യാപക ദിനാശംസകൾ.

04/09/2026

ഏവർക്കും നന്മ നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

Address

Abraham Madamakkal Road, Marine Drive, Ernakulam North P. O
Kochi
682031

Alerts

Be the first to know and let us send you an email when Kochi Mayor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share