INC IYC KSU അറക്കുളം

INC IYC KSU അറക്കുളം INC IYC KSU അറക്കുളം

04/10/2025

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ...
കൃത്യമായ പഠനം... വ്യക്തമായ പരിഹാരം..
കർഷകകോൺക്ലെവിൽ പ്രതിപക്ഷ നേതാവ് അടിമാലിയിൽ (3/10/2025) നടത്തിയ പ്രസംഗം...

ജില്ലയിലെ - ഭൂ പ്രശ്നങ്ങളും അതിന്റെ സങ്കീർണ്ണതകളും കൃത്യമായി മനസ്സിലാക്കിയിട്ടുള്ള അപൂർവം നേതാക്കളിൽ ഒരാളാണ് ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ നിയമസഭയിൽ അടിയന്തരപ്രമേയമായും, ശ്രദ്ധക്ഷണിക്കലായും കൊണ്ടുവന്നപ്പോൾ തന്നെ ഈ വിഷയം അദ്ദേഹം വ്യക്തമായി പഠിച്ചിട്ടുണ്ടെന്ന് വ്യക്തമായതാണ്. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് മനസ്സിലാക്കിയാൽ മാത്രമേ ഏത് പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയു... അതിനാൽ തന്നെ കർഷക കോൺക്ലെവിലേക്ക്‌ പ്രതിപക്ഷ നേതാവ് വന്നത് പ്രതീക്ഷയോടെയാണ് ഇടുക്കി ജില്ല കാത്തിരിക്കുന്നത്...
🔸ജനങ്ങളെ കൊള്ളയടിക്കുന്ന ചട്ട ഭേദഗതി...
🔸പിണറായി സർക്കാർ ജില്ലയിൽ അടിച്ചേൽപ്പിച്ച നിർമ്മാണനിരോധനം..
🔸സർക്കാർ അനാസ്ഥ കൊണ്ട് ജില്ലയിലെ പട്ടയ വിതരണം പൂർണ്ണമായും നിർത്തി വെക്കേണ്ടി വന്നത്...
🔸കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകളുടെ പട്ടയ പ്രശ്നം...
🔸 10 ചെയിൻ, 3ചെയിൻ മേഖലയിലെ പട്ടയ പ്രശ്നം...
🔸 ലാൻഡ് രെജിസ്റ്ററിൽ ഏലമെന്ന് രേഖ പ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖല യിലെ പ്രശ്നങ്ങൾ..
🔸പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ..
🔸 CHR വിഷയം....
🔸 പട്ടയ/ കൈവശഭൂമിയിൽ വനം വകുപ്പ് നടത്തുന്ന കടന്ന് കയറ്റം..
🔸 കൃഷി ഭൂമിയുൾപ്പടെ വനമാക്കി മാറ്റുന്നത്...
🔸13 പഞ്ചായത്തുകളിൽ ഒരു പഠനവും ഇല്ലാതെ ദുരന്ത നിവാരണ നിയമ പ്രകാരം നിർമ്മാണ നിയന്ത്രണമെർപ്പെടുത്തിയതുകൊണ്ടുള്ള പ്രശ്നങ്ങൾ ...
🔸 വന്യജീവി ശല്ല്യം...

തുടങ്ങിയ ജില്ലയുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും UDF അധികാരത്തിൽ വന്നാൽ 3 മാസത്തിനുള്ളിൽ എങ്ങനെ പരിഹരിക്കുമെന്ന് അടിമാലിയിൽ സംഘടിപ്പിച്ച കർഷക കോൺക്ലെവിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.......

ഇന്ന് കേരളം കണ്ടത് ട്രെൻഡിനൊപ്പം
16/09/2025

ഇന്ന് കേരളം കണ്ടത്

ട്രെൻഡിനൊപ്പം

16/09/2025

TODAYS SPECIAL
വീണ ജോർജ്ജ് ഫ്രൈ
😹😹😹😹

14/09/2025
ഞങ്ങൾ വിദ്യാർത്ഥികളാണ് തീവ്രവാദികൾ അല്ലാ!!
12/09/2025

ഞങ്ങൾ വിദ്യാർത്ഥികളാണ് തീവ്രവാദികൾ അല്ലാ!!

അനാചാരങ്ങളുടെ ഇരുട്ടിൽ മുങ്ങിക്കിടന്ന കേരളീയ സമൂഹത്തിന് വെളിച്ചം പകർന്ന് അതിലൂടെ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ ...
12/09/2025

അനാചാരങ്ങളുടെ ഇരുട്ടിൽ മുങ്ങിക്കിടന്ന കേരളീയ സമൂഹത്തിന് വെളിച്ചം പകർന്ന് അതിലൂടെ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തിദിനത്തിൽ ആശംസകൾ....

രാഹുൽ മാങ്കുട്ടം ലൈംഗിക അപവാദ കേസിൽ ഗൂഢാലോചനയിൽ പങ്കുകാരായത്  പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റ...
11/09/2025

രാഹുൽ മാങ്കുട്ടം ലൈംഗിക അപവാദ കേസിൽ ഗൂഢാലോചനയിൽ പങ്കുകാരായത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവും മൊഴി കൊടുത്തു എന്ന രീതിയിൽ വന്ന വാർത്ത അടിമുടി വ്യാജമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ അടിസ്ഥാന രഹിതമായ പരാതി കൊടുത്തിട്ടുള്ളത് ജീന സജി തോമസ് എന്ന വ്യക്തിയാണ്. ഇവർ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല എന്ന് മാത്രമല്ല യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി ആയിട്ടുള്ള ഇവർക്കെതിരെ 2021ൽ ചിങ്ങവനം പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണ്. കാനഡയിൽ നേഴ്സ് ആയി ജോലി വാങ്ങി തരാം എന്ന് കാട്ടി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്. എഫ്ഐആർ ഈ പോസ്റ്റിന് ഒപ്പം ചേർക്കുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുവാനും കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കമുണ്ടെന്ന് വരുത്തിതീർക്കുവാനും സമുന്നതരായ കോൺഗ്രസ് നേതാക്കളെ സംശയ നിഴലിൽ നിർത്തുവാനുമുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഓരോ പ്രവർത്തകരും ജാഗ്രത പുലർത്തേണ്ട സമയമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കുന്ന ബിജെപിയും സിപിഎമ്മിനും വേണ്ടി വീടുപണി ചെയ്യുന്ന ഇത്തരക്കാർ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകൾ മറക്കുവാനും കോൺഗ്രസിനെ സംശയ നിഴലിൽ നിർത്തുന്നതിനും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്.

യൂത്ത് കോൺഗ്രസ് പോലൊരു സംഘടനയുടെ ഭാരവാഹിയായി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമാണ്. ഇവർക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നൽകാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന ചമഞ്ഞ് ആരെങ്കിലും ഒരു പരാതി കൊടുത്താൽ യൂത്ത് കോൺഗ്രസ് ഭാരവാഹി നേതാക്കൾക്കെതിരെ മുഴുകി കൊടുത്തു എന്ന നിലയിൽ വാർത്ത നൽകുന്നവരും ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ചോർത്തി നൽകി കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നത് ക്രൈം ബ്രാഞ്ച് ആണെങ്കിൽ ഈ അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ക്രിമിനലുകളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഒരു ഭരണകൂടവും ഭരണകക്ഷിയായ പാർട്ടിയും അത്തരക്കാരെ രാഷ്ട്രീയ എതിരാളികളെ താറടിക്കുവാൻ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. നഗ്നമായ അധികാര ദുർവിനിയോഗവും, സത്യപ്രതിജ്ഞ ലംഘനവും ആണ് പിണറായി സർക്കാരും അതിലെ ഓരോ അംഗങ്ങളും നടത്തുന്നത്. കേരളം കട്ടുമുടിച്ച് ഭരണത്തിൽ തുടരുവാൻ സിപിഎം ഇതിനപ്പുറവും കാണിക്കും എന്നും, അവരെ ഇതിനു സഹായിക്കുവാൻ ബിജെപി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ ഓരോ പ്രവർത്തകരും നേതാക്കളും തെരുവിലിറങ്ങേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലുമായി ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.

10/09/2025

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി X പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷനലൂകളാണ്.

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എ ഐ സി സി യുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ X പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും പാർട്ടി നേതൃത്വവും X പ്ലാറ്റഫോം നിയന്ത്രിക്കുന്ന ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ്‌ പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ്‌ നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ ഇതിനെ ചില മാധ്യമങ്ങൾ വി ടി ബൽറാമാണ്‌ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി ടി ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.

വിവാദമായ X പോസ്റ്റിന്റെ പശ്ചാത്തലത്തിൽ വി ടി ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്‌, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിൽ ഉണ്ട്.

ബീഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്.

കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു...

16/07/2025

യൂത്ത് കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 20/7/ 2025 രാവിലെ 11 മണിക്ക് അറക്കുളം ആസ്കോ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് എസ് എസ് എൽ സി പ്ലസ് ടൂ എല്ലാ വിഷയങ്ങൾക്കും A+ കരസ്തമാക്കിയവരുടെ #പ്രതിഭ_സംഗമം പ്രോഗ്രാമിന് ആശംസകളുമായി ബിനീഷ് ബാസ്റ്റിൻ (സിനി ആർട്ടിസ്റ്റ്).

യൂത്ത് കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 20/7/2025 ഞായർ രാവിലെ 11 മണിക്ക് ആസ്കോ ബാങ്ക് ക...
13/07/2025

യൂത്ത് കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 20/7/2025 ഞായർ രാവിലെ 11 മണിക്ക് ആസ്കോ ബാങ്ക് ക്രൗൺ പ്ലാസ ഓഡിറ്റോറിയം (അശോക ) .

Address

Kochi

Website

Alerts

Be the first to know and let us send you an email when INC IYC KSU അറക്കുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share