DYFI Mottakkuzhy UNIT

DYFI Mottakkuzhy UNIT DYFI മൊട്ടക്കുഴി യൂണിറ്റ് ഔദ്യോകിക പേജ?

18/01/2020

സഖാവ് എം സ്വരാജ്.....

മുല്ലപള്ളിയുടെ കണ്ണുകടി രാഷ്ട്രീയത്തിനെതിരേ,കൃത്യമായി പറഞ്ഞിരിക്കുന്നു...

18/01/2020

നിയമസഭയുടെ മേല്‍ റസിഡന്റ് ഇല്ല, ഓര്‍ത്താല്‍ നന്ന്: മുഖ്യമന്ത്രി

18/01/2020

ഗാന്ധിജി നിസഹകരണ സമരം പ്രഖ്യാപിച്ചത് കാമ്പസ്സിലാണെന്ന ചരിത്രം മറക്കരുത്.

പി രാജീവ്

18/01/2020

മലപ്പുറത്തിന്‍റെ ചരിത്രം,രാഷ്ട്രീയചരിത്രം എണ്ണിയെണ്ണി പറഞുളള പ്രസംഗം.

പിണറായി ♥

18/01/2020

#പിണറായി_വിജയൻ♥️♥️♥️

'' #പക്ഷേ,
#ഇതെല്ലാം_നമ്മൾ_വേർതിരിച്ച് #കണ്ടോളണം, #കേട്ടോ? #കേരളത്തിൽ #ദേശീയ_ജനസംഖ്യാരജിസ്റ്റർ_നാം #തയ്യാറാക്കാൻ_പോകുന്നില്ല.''

അംഗണവാടിയിൽ നിന്നും കണക്കെടുക്കാൻ വരുന്നവരെ കണ്ട് തെറ്റിധരിക്കേണ്ടതില്ല.

18/01/2020

നുണകളും സത്യങ്ങളും.....

ഈ പത്ത് പ്രചാരണങ്ങളുടെയും വാസ്തവമെന്ത്..?

18/01/2020

സംസ്ഥാന സര്‍ക്കാരിന്‍റെ ഭവനം പദ്ധതിയിലൂടെ മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് വീട്.

#നവകേരളം_നമുക്കായ്_നാളേക്കായ്

#ഇടത്പക്ഷ_സർക്കാർ
#നമ്മുക്ക്_മുന്നേറാം
#സർക്കാർ_ഒപ്പമുണ്ട്

18/01/2020

കേരളം എന്ന കൊച്ചു സംസ്ഥാനത്തെകുറിച്ച് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍.....
പൗരത്വനിയമത്തിനെതിരെ പ്രമേയം ആദ്യം പാസാക്കിയതിലൂടെയും,ഇതിനെതിരെ സംസ്ഥാനമെന്ന നിലയില്‍ ആദ്യമായി ഹര്‍ജി നല്‍കിയതിലൂടെ രാജ്യത്തിന് തന്നെ ആത്മവിശ്വാസവും പോരാട്ട വീര്യവും പകര്‍ന്നുനല്‍കുന്ന ഇടപെടലുകളാണ് കേരളം ചെയ്തുകൊണ്ടിരിക്കുന്നത്....

എത്രമാത്രം വിജയിക്കും എന്നതിലല്ല കാര്യം എത്രമാത്രം ചെറുക്കാമോ അത്രയും കാലം പൊരുതിനില്‍ക്കാന്‍ തന്നെയാണ് കേരളം തീരുമാനിച്ചിരിക്കുന്നത്....

രാജ്യ വ്യാപക പ്രതിഷേധം ജനുവരി 28കേരളത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിരോധ സദസ്സ്.
26/12/2019

രാജ്യ വ്യാപക പ്രതിഷേധം
ജനുവരി 28
കേരളത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിരോധ സദസ്സ്.

25/12/2019
https://www.facebook.com/1696597340627500/posts/2534450320175527/
19/10/2019

https://www.facebook.com/1696597340627500/posts/2534450320175527/

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന കെ ഫോണ്...

https://www.facebook.com/1696597340627500/posts/2534404976846728/
19/10/2019

https://www.facebook.com/1696597340627500/posts/2534404976846728/

*കെ-ഫോണ്‍*

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് .

*എന്താണ് കെ-ഫോണ്‍ പദ്ധതി?*

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

*എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?*

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

*എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?*

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

*സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും.*

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം .

30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം.
ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.

കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.

ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.

ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം.

*പദ്ധതി എവിടെ എത്തി?*

28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു.
പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു.
2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Address

Mottakkuzhy, Charupara P. O Kilimanoor
Kilimanoor
695601

Telephone

9747485880

Alerts

Be the first to know and let us send you an email when DYFI Mottakkuzhy UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share