CPI-M Puthiyavila Local Committee

CPI-M Puthiyavila Local Committee CPI(M) പുതിയവിള ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്

തുമ്പികൾ വരവായി
30/04/2023

തുമ്പികൾ വരവായി

ലോകത്തിന്റെ വിപ്ലവ നക്ഷത്രം, ചെ എന്ന 'ഏണസ്റ്റോ ഗുവേര ഡേ ലാ സെർന'യുടെ അൻപത്തിയഞ്ചാം  രക്തസാക്ഷി ദിനമാണ് ഒക്ടോബർ 9.അർജന്റീ...
09/10/2022

ലോകത്തിന്റെ വിപ്ലവ നക്ഷത്രം, ചെ എന്ന 'ഏണസ്റ്റോ ഗുവേര ഡേ ലാ സെർന'യുടെ അൻപത്തിയഞ്ചാം രക്തസാക്ഷി ദിനമാണ് ഒക്ടോബർ 9.

അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരമാർഗ്ഗങ്ങളും ആശ്രയിക്കാവുന്നതാണ് എന്ന് വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേര, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര, ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർടിയായ 'ജൂലൈ 26-പ്രസ്ഥാന'ത്തിലെ മുന്നേറ്റ സേനയിൽ ചേർന്നു. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഗ്രാൻ‌മ' എന്ന പായ്ക്കപ്പലിൽ അദ്ദേഹം ഫിദലിന്റെ സഹപോരാളിയായി ക്യൂബയിലേക്ക് യാത്ര തിരിച്ചു. ഫിദലിന്റെയും ചെഗുവേരയുടെയും നേതൃത്വത്തിൽ നടന്ന വിപ്ലവം വിജയിക്കുകയും ക്യൂബ വിമോചിപ്പിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണകൂടത്തിൽ പല പ്രധാന ഉത്തരവാദിത്വങ്ങളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തു.1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ വിട്ടു. ഒളിപ്പോരാട്ടത്തിനിടയിൽ ബൊളീവിയയിൽ വെച്ച് സിഐഐയുടേയും യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യം ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

കാലമേറെ കഴിഞ്ഞിട്ടും ഈ സ്മരണകള്‍ ലോകമാകെയുള്ള യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു. 1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. പക്ഷേ, ചെ ഇന്ന് ലോകമാകെയുള്ള വിമോചനപ്പോരാട്ടങ്ങളുടെ കൊടിയടയാളമായി മാറിയിരിക്കുന്നു. മനുഷ്യനന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലെ മായാത്ത മുദ്രയായി ചെയുടെ രൂപം പതിഞ്ഞിരിക്കുന്നു.
എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.

04/10/2022

CPI ലോക്കൽ കമ്മിറ്റിയംഗം സ: ഗോപീകൃഷ്ണൻ സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

BJP പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീമതി : രവീണ തോമസ് സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

NCP സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ : സജീവ് പുല്ലുകുളങ്ങര സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: സി. അജികുമാർ സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

പാർട്ടി ഏരിയ കമ്മിറ്റി അംഗം സ: എം രാമചന്ദ്രൻ സ: കോടിയേരിയെ അനുസ്മരിക്കുന്നു

04/10/2022

DCC വൈസ് പ്രസിഡന്റ് വേലൻചിറ സുകുമാരൻ സ: കോടിയേരിയെ അനുസ്മരിക്കുന്നു

CPI-M പുതിയവിള ലോക്കൽ കമ്മിറ്റിയുടെ നേതൃതത്തിൽ സ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു  CPI-M ഏ...
03/10/2022

CPI-M പുതിയവിള ലോക്കൽ കമ്മിറ്റിയുടെ നേതൃതത്തിൽ സ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു CPI-M ഏരിയാ കമ്മിറ്റി അംഗം സ: എം രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ഏരിയ സെന്റർ അംഗം എസ്സ് സുനിൽ കുമാർ അനുശോചന പ്രഭാഷണം നടത്തി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: സി. അജികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ കക്ഷി നേതാക്കളായ വേലൻചിറ സുകുമാരൻ, ജി. ഗോപി കൃഷ്ണൻ, സജീവ് പുല്ലുകുളങ്ങര, രവീണ തോമസ്സ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി

03/10/2022

CPI-M പുതിയവിള ലോക്കൽ കമ്മിറ്റിയുടെ സ: കോടിയേരി അനുസ്മരണ സമ്മേളത്തിൽ
പാർട്ടി ഏരിയാ സെന്റർ അംഗം സ: എസ് സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു

Address

Puthiyavila
Kayamkulam
690531

Website

Alerts

Be the first to know and let us send you an email when CPI-M Puthiyavila Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share