Indira Gandhi Pain and Palliative Care Society kayamkulam

Indira Gandhi Pain and Palliative Care Society kayamkulam കായംകുളം നിയമസഭാ മണ്ഡലത്തിലെ അശരണർക്ക് സ്വാന്ത്വനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടന.

പാലിയേറ്റീവ് ദിന സന്ദേശംനമ്മുടെ നാടിൻ്റെ മാറുന്ന സാഹചര്യത്തിൽ പരിചരണവും സാന്ത്വനവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റു പ...
14/01/2024

പാലിയേറ്റീവ് ദിന സന്ദേശം

നമ്മുടെ നാടിൻ്റെ മാറുന്ന സാഹചര്യത്തിൽ പരിചരണവും സാന്ത്വനവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റു പല മേഖലകളിൽ എന്ന പോലെ പാലിയേറ്റീവ് മേഖലയിലും കേരളത്തിൻ്റെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. എന്നാൽ ഇനിയും നമുക്ക് മെച്ചപ്പെടാൻ ഏറെയുണ്ട്. മികച്ച സ്ഥാപനങ്ങൾ, പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ, സാന്ത്വന പരിചരണത്തിന് പുത്തൻ മാതൃകകൾ...അങ്ങനെ നമുക്ക് ഇനിയും വളരാൻ സാധ്യതകൾ ഏറെയുണ്ട്. അതിലേക്ക് ഉള്ള ചുവടു വെയ്പ്പ് വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമ്മൾ നടത്തും എന്നതാകട്ടെ ഈ പാലിയേറ്റീവ് ദിന പ്രതിജ്ഞ.

ഇന്ദിരാ ഗാന്ധി ജന്മദിനാഘോഷം കായംകുളം: ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ...
19/11/2023

ഇന്ദിരാ ഗാന്ധി ജന്മദിനാഘോഷം

കായംകുളം: ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടി ധീര രക്ത സാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷത്തെ സാന്ത്വന പരിചരണ പ്രവർത്തനത്തിലൂടെ മാരക രോഗങ്ങൾ പിടിപ്പെട്ടും വാർദ്ധക്യ അസുഖം കാരണവും കിടപ്പിലായ 5000 ത്തിലധികം പാവപ്പെട്ട രോഗികൾക്ക് സാന്ത്വന പരിചരണം നൽകി സഹായിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി.മെമ്പർ അഡ്വ: യു. മുഹമ്മദ് ഉത്ഘാടനം ചെയ്തു. പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പി.ആർ. നാഗ്, സുഷമ തങ്കപ്പൻ , കെ. പുഷ്പദാസ് , ഏ.സലീം.എസ്സ്. അബ്ദുൽ ലത്തീഫ്, അഡ്വ പി.എസ്. സമീർ, യാസർ കാവേരി, പി.എസ്. സാബു, കെ.വി.റജികുമാർ, വൈ ഹാരീസ്, സതീഷ് കുമാർ , മാത്യു ഓടാശ്ശേരിൽ, ഷൈലേഷ്, അഡ്വ. ആരതി, ഷാഹിന അഷ്റഫ്, ആർ. അമ്പിളി. മുരുകദാസ് , ജോമോൾ , ജയകുമാർ . രമ്യ ആർ. ധർമ്മരാജൻ എന്നിവർ പ്രസംഗിച്ചു.

നവംബർ 19 - ഇന്ദിരാ ഗാന്ധി ജന്മദിനവും  ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഒന്നാം വാർഷിക ദിനവും:- ബഹുമാ...
18/11/2023

നവംബർ 19 - ഇന്ദിരാ ഗാന്ധി ജന്മദിനവും ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഒന്നാം വാർഷിക ദിനവും:-

ബഹുമാന്യരെ,

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ ആരംഭിച്ച ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സാന്ത്വന പരിചരണ പ്രവർത്തനം ഒരു വർഷം പിന്നിടുകയാണ്. പാവപ്പെട്ടവരും നിരാലംബരുമായ കിടപ്പ് രോഗികളെ സന്ദർശിച്ച് സാന്ത്വന പരിചരണം നൽകി നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു വർഷമായി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരികയാണ്. മാരക രോഗങ്ങൾ പിടിപെട്ടും വാർദ്ധക്യം ബാധിച്ചും കിടപ്പിലായ 5000 ത്തിലധികം രോഗികളുടെ വീടുകളിൽ എത്തി പരിചരണം നൽകുവാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. സഹജീവികളോട് കരുണ കാണിക്കാൻ തല്പരരായവരുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ടാണ് പാലിയേറ്റീവ് ആംബുലൻസ് വാഹനം, ജീവനക്കാരുടെ ശമ്പളം, മെഡിക്കൽ സാധന സാമഗ്രികൾ, ഓഫീസ് എനിവ പ്രവർത്തിച്ച് പോകുന്നത്. ജീവിതത്തിന്റെ അവസാന നാളുകളിൽ ആരുടേയും സഹായം ലഭ്യമാകാതെ മരണം ഏറ്റ് വാങ്ങുന്നവർക്ക് പരിചരണം നൽകുവാൻ കഴിയുന്ന ഒരു സാന്ത്വന പരിചരണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പരിശ്രമവുമായി സൊസൈറ്റി മുന്നോട്ട് പോകുകയാണ്.

സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്ന എവരോടും ഉള്ള നന്ദി അറിയിക്കുന്നു. സൊസൈറ്റിയുടെ പാലീയേറ്റീവ് പ്രവർത്തനങ്ങളുടെ ഒന്നാം വാർഷിക ദിനമായ ഇന്ദിരാ ഗാന്ധിയുടെ 106-ാം ജന്മദിനാഘോഷം നവംബർ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് പാലിയേറ്റീവ് ആഫീസിൽ വച്ച് നടക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ഗാന്ധി ജയന്തി ആചരണംഇന്ത്യയുടെ ആത്മാവും പരമാത്മാവുമായ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 154 ാം ജയന്തി ദിനം ഇന്ദിരാഗാന്ധി ...
02/10/2023

ഗാന്ധി ജയന്തി ആചരണം

ഇന്ത്യയുടെ ആത്മാവും പരമാത്മാവുമായ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 154 ാം ജയന്തി ദിനം ഇന്ദിരാഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പാലിയേറ്റീവ് ഓഫീസ് അങ്കണത്തിൽ നടന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും സൊസൈറ്റി വൈസ് പ്രസിഡന്റ് പി.ആർ നാഗ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഏ.സലിം, എസ്സ്, അബ്ദുൽ ലത്തീഫ്. യാസർ കാവേരി, പി.എസ്. സാബു, ജോമോൾ, ധർമ്മരാജൻ എന്നിവർ പ്രസംഗിച്ചു.

പ്രിയപ്പെട്ടവരേ,ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ജൂൺ ജൂലൈ മാസങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ...
20/08/2023

പ്രിയപ്പെട്ടവരേ,

ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ജൂൺ ജൂലൈ മാസങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ഏവരുടെയും ശ്രദ്ധയ്ക്കായി പങ്ക് വെക്കുന്നു. ഈ മാസങ്ങളിൽ 876 ആളുകൾക്ക് സാന്ത്വന സ്പർശം ഏകാൻ നമുക്കായി.

നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയിലും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

പ്രിയരേ,ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ഏപ്രിൽ - മെയ് മാസങ്ങളിലെ പ്രവർത്തന റിപ്പോർട്ട് നിങ...
03/07/2023

പ്രിയരേ,

ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ഏപ്രിൽ - മെയ് മാസങ്ങളിലെ പ്രവർത്തന റിപ്പോർട്ട് നിങ്ങളുടെ ശ്രദ്ധയ്ക്കായി പങ്ക് വെക്കുന്നു. ഇത് വരെ എന്ന പോലെ മുന്നോട്ടുള്ള സൊസൈറ്റി പ്രവത്തനങ്ങളിലും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 മാർച്ച് മാസത്തെ പ്രവർത്തന അവലോകന റിപ്പോർട്ട് പങ്ക് വെയ്ക്ക...
24/04/2023

ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 മാർച്ച് മാസത്തെ പ്രവർത്തന അവലോകന റിപ്പോർട്ട് പങ്ക് വെയ്ക്കുന്നു. പലവിധ രോഗങ്ങൾ അനുഭവിക്കുന്ന 410 പേർക്ക് സാന്ത്വന സ്പർശം ഏകാൻ മാർച്ച് മാസത്തിൽ സൊസൈറ്റിക്ക് കഴിഞ്ഞു.

സൊസൈറ്റിയുടെ മുന്നോട്ട് ഉള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

നമ്മുടെ പാലിയേറ്റീവ് സൊസൈറ്റിയുടെ ഫെബ്രുവരി മാസത്തെ അവലോകന റിപ്പോർട്ട് ഏവരുടെയും ശ്രദ്ധയ്ക്കായി പങ്ക് വെക്കുന്നു. കായംകു...
18/03/2023

നമ്മുടെ പാലിയേറ്റീവ് സൊസൈറ്റിയുടെ ഫെബ്രുവരി മാസത്തെ അവലോകന റിപ്പോർട്ട് ഏവരുടെയും ശ്രദ്ധയ്ക്കായി പങ്ക് വെക്കുന്നു. കായംകുളം നിയോജക മണ്ഡലത്തിലെ 368 പേർക്ക് പാലിയേറ്റീവ് സേവനം എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

അവലോകന റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുള്ള ബാങ്ക് അക്കൗണ്ട്/UPI ID എന്നിവയിലേക്ക് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന എല്ലാ സുമനസ്സുകളും ധന സഹായം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രദേശത്ത് പാലിയേറ്റീവ് പ്രവർത്തനം എത്തണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ സൊസൈറ്റിയെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്.

ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ മുഹമ്മദ് റാഫിയുടെ വൃക...
16/02/2023

ഇന്ദിരാ ഗാന്ധി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ മുഹമ്മദ് റാഫിയുടെ വൃക്ക ശസ്ത്രക്രിയയ്ക്ക് വേണ്ടി നടത്തുന്ന ഫണ്ട് ശേഖരണത്തിൽ പങ്കാളി ആയി ഖത്തർ ഇൻകാസ് പ്രസിഡന്റ് ശ്രീജിത്ത് നൽകിയ 2, 80,000 രൂപയുടെ ചെക്ക് സൊസൈറ്റി ഭാരവാഹികൾ സ്വീകരിക്കുന്നു.

ഈ ഉദ്യമത്തിൽ സഹായഹസ്തം നീട്ടിയ ഖത്തർ ഇൻകാസ് ഘടകത്തിന് ഹൃദ്യയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

പ്രിയരേ,ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ജനുവരി മാസത്തെ അവലോകന റിപ്പോർട്ട്  ഇവിടെ പങ്ക് വെയ...
14/02/2023

പ്രിയരേ,

ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2023 ജനുവരി മാസത്തെ അവലോകന റിപ്പോർട്ട് ഇവിടെ പങ്ക് വെയ്ക്കുകയാണ്. 400ന് അടുത്ത് ആളുകളിലേക്ക് സാന്ത്വന പരിചരണം എത്തിക്കാൻ സൊസൈറ്റിക്ക് ജനുവരി മാസത്തിൽ കഴിഞ്ഞു. മുന്നോട്ട് ഉള്ള യാത്രയിൽ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

സൊസൈറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ, QR code തുടങ്ങിയവ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. കൂടുതൽ പേരിലേക്ക് വിവരം എത്തിക്കാൻ അഭ്യർത്ഥിക്കുന്നു.

Muhammed Rafi (25) seeks help for Kidney Transplantation surgery.Shamnad (27) and Rafi, the sons of Raihanath, Kayamkula...
04/02/2023

Muhammed Rafi (25) seeks help for Kidney Transplantation surgery.

Shamnad (27) and Rafi, the sons of Raihanath, Kayamkulam Peringala Madathil Padeettathu house, are kidney patients. The kidney transplantation surgery of Shamnad was done on January 26,2021 at Medical Trust Hospital, Ernakulam. The funds for the same was raised through Mr Firoz Kunnamparampil, a well known figure in Kerala's charity sector. Around 28 lakh rupees was raised through this campaign, but it was adequate to conduct operation for Shamnad only.

Rafi has been undergoing dialysis for the last 4.5 years. Currently, he is doing 3 dialysis per week.Rafi is an active Youth Congress worker.Adv BRM Shareef and his colleagues from the Congress party have been helping him for his treatment expenses.

The delay in conducting transplant is affecting his eye sight and hearing capacity. Rafi's family is poor and they live in a rented house. The only income for the family is the wage received by Raihanath(mother) for rendering domestic work in the locality.

Doctors have instructed Rafi to undergo a kidney transplantation surgery at Ernakulam Medical Trust Hospital at the earliest. A person from Kollam district has agreed to donate kidney for Rafi. Considering the urgent and serious nature of the issue, Indira Gandhi Pain and Palliative Care Society Kayamkulam has decided to take up the case and mobilize resources for the same.

The surgery and post surgery treatment are expected to cost around 30 Lakh rupees. We request all of you to reflect on the case and make a contribution as per your capabilities to raise the funds at the earliest. The society has started an account in Indian Bank, Kayamkulam, exclusively for raising funds for Rafi's medical expenses.

Bank Account Details
Account Name: Indira Gandhi Pain and Palliative Care Society
Account Number: 7385907407
IFSC Code: IDIB000K190
PAN number: AABA19261R

Thanks and regards,
Adv. U Muhammed
President
Indira Gandhi Pain and Palliative Care Society, Kayamkulam
Ph:9447145433

Aritha Babu
Convener,
Medical Aid Consolidation Committee
Ph:8129856040

Address

Kayamkulam
Kayamkulam
690502

Telephone

+919447145433

Website

Alerts

Be the first to know and let us send you an email when Indira Gandhi Pain and Palliative Care Society kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category