19/05/2023
എ.ഐ.വൈ.എഫ്. പോരാട്ടം വിജയത്തിലേക്ക്.
എ.ഐ.വൈ.എഫ്. ഭരണിക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണപുരം ദേശത്തിനകം പ്രദേശത്ത് ജനവാസ മേഖലയിൽ തുടങ്ങിയ കള്ള് ഷാപ്പിനെതിരെ കഴിഞ്ഞ ഒന്നരമാസമായി നടന്ന ശക്തമായ പ്രതിഷേധ സമരം വിജയച്ചു. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് നിലവിലെ അബ്കാരി നിയമങ്ങളേ മുഴുവൻ നോക്കുകുത്തിയാക്കി പ്രദേശത്തെ ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ട് തൃശൂർ സ്വദേശിയായ ശ്രീധരൻ എന്ന അബ്കാരി ബിസിനസ്കാരൻ തുടങ്ങിയ കള്ള് ഷാപ്പിനെതിരെ എ.ഐ.വൈ.എഫ് ഭരണിക്കാവ് മണ്ഡലം കമ്മറ്റി ശക്തമായ സമരത്തിലായിരുന്നു. വൈ.എഫിന്റെ പ്രവർത്തകർക്കെതിരെ അന്യായമായി കേസുകൾ നൽകി സമരത്തിൽ നിന്ന് അകറ്റാൻ ശ്രീധരൻ ശ്രമിച്ചു എങ്കിലും ശക്തമായ പ്രതിരോധം തീർത്ത് സഖാക്കൾ അനധികൃത ഷാപ്പിനെതിരെ പോരാട്ടത്തിലായിരുന്നു. പ്രദേശത്ത് നിയമവിരുദ്ധമായ വിഷമദ്യം വിറ്റഴിക്കാനും വലിയ ദുരന്തങ്ങൾ സൃഷ്ടിക്കാനും ഇത് കാരണമാകും എന്ന് കാണിച്ച് മേലധികാരികൾക്ക് പരാതികൾ സമർപ്പിക്കുകയും പ്രദേശവാസികൾക്ക് അനുകൂലമായ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയും എ.ഐ.വൈ.എഫ് ശക്തമായ നിലപാടിൽ ഉറച്ചു നിന്നു. നിരന്തരമായ പോരാട്ടങ്ങൾക്ക് ശക്തപകർന്നതും ശ്രീധരൻ എന്ന വ്യക്തിയുടെ അനധികൃത മദ്യ വ്യവസായത്തിനെതിരെ ശക്തമായ നിലപാടുകൾ എടുത്തതും അധികാരികളുടെ അന്വേഷണങ്ങൾക്ക് ശക്തിപകർന്നു.
ശ്രീധരന്റെ ബിനാമി ഇടപാടുകൾ വെളിച്ചത്ത് കൊണ്ടുവരുന്നതിലും ടിയാന്റെ വ്യാജമദ്യ വ്യവസായത്തിന്റെ ഉള്ളറകൾ വെളിച്ചത്ത് കൊണ്ടുവരുന്നതിനും എ.ഐ.വൈ.എഫിന്റെ സമരസഖാക്കൾക്ക് കഴിഞ്ഞു.
എ.ഐ.വൈ.എഫ്. ആലപ്പുഴ ജില്ലാ ജോയിന്റ് സെങ സഖാവ് ആദർശ് ശിവൻ, ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് സഖാവ് അജിത് കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.