Kattappana Municipality

Kattappana Municipality Kattappana is a municipality in the Western Ghats in Kerala, India. It is the main commercial town in the high ranges of Idukki district

30/07/2018
ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്ക...
29/07/2018

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.
Precautionary messages for public in light of the possibility of water release from Idukki Reservoir via Cheruthoni Dam Shutters - issued in public interest by Kerala State Disaster Management Authority

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം
People in those areas that were flood affected when Idamalayar Dam was opened in 2013 should particularly give special attention to these directions

പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.
Do Not Panic and Do Not Spread Fake Messages

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
Travelling to Vazhathopp, Mariyapuram, Kanjikkuzhi, Vatthikudy and Konnathadi panchayaths of Idukki as tourists to witness the shutter operations may be avoided. Media will telecast the event and people can watch it in Televisions.

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്
Do not cross the river after the water release from dam starts

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്
Do not crowd over small bridges and along the river banks to witness the water release

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
Avoid Selfis by standing on bridges and along the river banks in the background of the released flood water

നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
Avoid bathing, swimming, washing and playing in the river

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.
Prepare an emergency kit with the following items
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:
- ടോര്‍ച്ച് (Torch)
- റേഡിയോ (Radio)
- 500 ml വെള്ളം (500 ml water)
- ORS ഒരു പാക്കറ്റ് (one packet of ORS)
- അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
- മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
- 100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
- ചെറിയ ഒരു കത്തി (a knife)
- 10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
- ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
- അത്യാവശ്യം കുറച്ച് പണം (Necessary money)

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
Ensure that all certificates and valuable jewellery are packed in plastic containers or bags and stored at a height

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.
Communicate all information that you receive from official sources to every one in the house. If you are not in the house, the family should be advised to listen to official directives and move to safe locations without waiting for you.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
Follow the following radio stations of All India Radio and Dooradashan
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
If necessary, Panchayath or Village Officials will direct you to move to identified safe locations. Comply with the directions of the officials. Do not hesitate to seek help

ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
In order to avoid electrocution, switch off the electical main switch if flood waters enter your building

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍
Telephone Numbers of District Emergency Operations Centers
Ernakulam എറണാകുളം - 0484-1077 (Mob: 7902200300, 7902200400)
Idukki ഇടുക്കി - 04862-1077 (Mob: 9061566111, 9383463036)
Thrissur തൃശൂര്‍ - 0487-1077, 2363424 (Mob: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
Keep the mobile numbers of your local panchayath or Local Self Government People's Representative

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
Give special care to old aged, bed ridden, people with illness, people with different abilities and children. If there are those with illness, bed ridden or people with different abilities in your house who needs special attention to evacuate, please inform the nearest police station.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.
Keep all electric and electronic gadgets at a height to avoid inundation

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
Animals can swim. So if you cannot secure your animal in times of floods, please let them loose. They will swim to safety.

വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.
Park vehicles in a height such that they are not marooned.

താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
Those living in flats shall ensure that their cars are not parked in low lying cellars.

രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
Only those who are trained in relief, response and rescue, when requested by District Administration, shall proceed to flood affected areas. Do not attempt to visit flood affected areas as tourists.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.
We shall overcome this difficult times if we act responsibly.

Issued by Kerala State Disaster Management Authority

പ്ലസ് ടു വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ്  വർക്ക്ഷോപ്പ് 14/05/2018ശസ്ത്രകിയ നടത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും, യ...
12/05/2018

പ്ലസ് ടു വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് വർക്ക്ഷോപ്പ്
14/05/2018
ശസ്ത്രകിയ നടത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും, യുദധം ചെയ്യുന്നതിനും, ഓഡിറ്റ് നടത്തുന്നതിനും തുടങ്ങി മനുഷ്യജീവിതത്തിലെ എല്ലാ മേഖലയിലും റോബോട്ടുകളുടെ സാന്നിദ്ധ്യം ഒഴിവാക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അതിനാൽ ഏത് മേഖലയിൽ ജോലി ചെയ്യുന്നതിനും റോബോട്ടുകളുടെ പ്രവർത്തനം സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ അറിയണമെന്നത് നാളെ കളിൽ ജോലി ലഭിക്കാൻ അടിസ്ഥാന യോഗ്യതയായ് മാറും.ലോകമെമ്പാടും റോബോട്ടിക്സ് മേഖലയിലെ റിസർച്ച് ആൻറ് ഡവലപ്മെന്റിനായ് ലക്ഷകണക്കിന് റിസേർച്ച് ഫെലോസ്നെയാണ് കമ്പനികൾ റിക്രൂട്ട് ചെയ്യാൻ പോകുന്നത്.
ഇതിനായ് ഇന്ത്യയിലെ മികച്ച റോബോട്ടിക്സ് ട്രയിനേഴ്സ് കട്ടപ്പനയിൽ വിദ്യാർത്ഥികൾക്കുള്ള ഏകദിന പരിശീലന പരിപാടിയുമായ് എത്തുന്നു. മെയ് 14 തിങ്കൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടത്തപ്പെടുന്ന പ്രോഗ്രാമിന് ആദ്യം രജിസ്ടർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഫീ ഉച്ചഭക്ഷണമടക്കം 150 രൂപാ മാത്രം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ..9048812123,
9447823817,
9744044097
9747492807.
രജിസ്ടർ ചെയ്യുന്നതിനായ് സമീപിക്കുക:
കാർസ്പാ പാറക്കടവ്,
കോട്ടൻ സിറ്റി മെയിൻ റോഡ്,
ഫാഷൻ വീക്ക് ഡിസൈൻ പുതിയ ബസ് സ്റ്റാൻഡ്,
അഡ്വക്കേറ്റ് ഓഫീസ് ഹിൽസൺ പ്ലാസാ ഇടുക്കി കവല,
മുത്തൂറ്റ് ഹോണ്ടാ വെള്ളയാംകുടി.

കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരം കട്ടപ്പനയ്ക്ക്. മുനിസിപ്പൽ ചെയർമാൻ അഡ്വ.മനോജ് എം തോമസ് അവാർഡ് ഏറ്റുവാ...
19/01/2018

കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരം കട്ടപ്പനയ്ക്ക്.
മുനിസിപ്പൽ ചെയർമാൻ അഡ്വ.മനോജ് എം തോമസ് അവാർഡ് ഏറ്റുവാങ്ങി

18/11/2017
മഴവിൽ മനോരമ "ഉടൻ പണം" കട്ടപ്പന ന്യൂ ബസ് സ്റ്റാൻഡിൽ
27/09/2017

മഴവിൽ മനോരമ "ഉടൻ പണം"
കട്ടപ്പന ന്യൂ ബസ് സ്റ്റാൻഡിൽ

http://www.mangalam.com/news/detail/131243-health-news.html
29/07/2017

http://www.mangalam.com/news/detail/131243-health-news.html

വാക്കിലും നടപ്പിലും രൂപത്തിലുമൊക്കെ ഇടുക്കിക്കാരിയുടെ ശാലീനത. താരപ്പകിട്ടുകളില്ലാത്ത ലിജോമോള്‍ ജോസിന്റെ ആരോഗ്യ വിശേഷങ്ങളിലേക്ക്

28/05/2017
കട്ടപ്പന സാഗര തീയേറ്റർ നവീകരണത്തിനായി താല്കാലികമായി പ്രദർശനം നിർത്തുന്നു.  ഓണത്തോടനുബന്ധിച്ച്  A/C, 2K തുടങ്ങി ആധുനിക സം...
18/05/2017

കട്ടപ്പന സാഗര തീയേറ്റർ നവീകരണത്തിനായി താല്കാലികമായി പ്രദർശനം നിർത്തുന്നു. ഓണത്തോടനുബന്ധിച്ച് A/C, 2K തുടങ്ങി ആധുനിക സംവിധാനങ്ങളോടെ 2 സ്ക്രിനിൽ പ്രദർശനം ആരംഭിക്കും.

ഇടുക്കി ഡാമിന്റെ ചരിത്രംആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെ...
18/12/2016

ഇടുക്കി ഡാമിന്റെ ചരിത്രം
ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്
1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.

Address

Kattapana

Website

Alerts

Be the first to know and let us send you an email when Kattappana Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share