എൻഡിഎ ഇടുക്കി നിയോജക മണ്ഡലം

  • Home
  • India
  • Kattapana
  • എൻഡിഎ ഇടുക്കി നിയോജക മണ്ഡലം

എൻഡിഎ ഇടുക്കി നിയോജക മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എൻഡിഎ ഇടുക്കി നിയോജക മണ്ഡലം, Political organisation, Kattappana, Kattapana.

04/04/2026

മാറാത്തത് മാറും പീരുമേടും മാറും.

എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമലയെ താമര ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക... 🚩🚩
രതീഷ് വരകുമല

31/03/2026
30/03/2026
30/03/2026

കേരളത്തിലെ ടൂറിസത്തിന്റെ ഹൃദയമാണ് കുമളി 🧡
പക്ഷേ വികസനം എവിടെ…?

ഇനി ചോദ്യങ്ങൾ വേണ്ട…
ഉത്തരങ്ങൾ വേണം!

ആ ഉത്തരത്തിനായുള്ള ജനവിധി –
👉 രതീഷ് വരകുമല 💪🚩

പീരുമേട് മണ്ഡലം NDA സാരഥി ശ്രീ രതീഷ് വരകുമലയുടെ റോഡ് ഷോ കുമളിയിൽ. .

 #മതിയായിഈഎംഎൽഎ       #മാറ്റംതുടങ്ങാംവനവത്കരണത്തിന് നേതൃത്വം കൊടുത്ത ജനപ്രതിനിധി ആണ് റോഷി ആഗസ്റ്റിൻ-  റെജി ലൂക്കോസ്ചെറുത...
09/03/2026

#മതിയായിഈഎംഎൽഎ
#മാറ്റംതുടങ്ങാം

വനവത്കരണത്തിന് നേതൃത്വം കൊടുത്ത ജനപ്രതിനിധി ആണ് റോഷി ആഗസ്റ്റിൻ- റെജി ലൂക്കോസ്
ചെറുതോണി : വനവത്കരണത്തിൻ്റെ പേരിൽ ചില കരി നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാരിന് പിന്തുണ നൽകിയ മന്ത്രിയാണ് ഇടുക്കി എംഎൽഎ റോഷി ആഗസ്റ്റിൻ എന്ന് ബിജെപി സംസ്ഥാന വക്താവ്
റെജി ലൂക്കോസ് ആരോപിച്ചു. എൻഡിഎ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഷി ആഗസ്റ്റിൻ എംഎൽഎ യുടെ ചെറുതോണി ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൽ നൂറ്റാണ്ട് കാലം ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില പ്രഖ്യാപനങ്ങളും ഉദ്ഘാടന തട്ടിപ്പുകളും മാത്രമായി നടക്കുകയാണ്. ജലാശയങ്ങൾക്ക്‌ ചുറ്റുമുള്ള സ്ഥലം ബഫ്ഫർ സോണിൽ ഉൾപ്പെടുത്താൻ തീരുമാനം എടുത്ത മന്ത്രിയാണ് റോഷി അഗസ്റ്റിൻ എന്നും തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ജാഥ നാടകങ്ങൾ ആണ് മന്ത്രി മണ്ഡലത്തിൽ നടത്തുന്നതെന്നും റെജി ലൂക്കോസ് കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച്‌ എംഎൽഎ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്നപ്രതിഷേധ യോഗത്തിൽ ഇടുക്കി നിയോജകമണ്ഡലം എംഎൽഎയ്ക്കെതിരെ ഉള്ള രാഷ്ട്രീയ കുറ്റപത്രം പ്രകാശനം ചെയ്തു.
ഇടുക്കി നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പ്രാദേശിക വിഷയങ്ങളിൽ എംഎൽഎക്കെതിരെ എൻഡിഎ നേതാക്കന്മാർ ശേഖരിച്ച ഒപ്പുകൾ ജില്ലാ നേതൃത്വത്തിന് കൈ കൈമാറി

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല (നിയോജകമണ്ഡലം ഇൻ ചാർജ്)അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ വിസി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. പ്രതീഷ് പ്രഭ,എൻഡിഎ മണ്ഡലം പ്രസിഡൻ്റുമാരായ ലീന രാജു, അഡ്വ. സുജിത്ത് ശശി, പ്രസാദ് വിലങ്ങു പാറ തുടങ്ങിയവർ സംസാരിച്ചു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ് കുടിക്കയത്ത്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ പി രാജൻ,ഷാജി നെല്ലിപ്പറമ്പിൽ, കെ എൻ പ്രകാശ്, രത്നംമ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു ന്നേതാക്കളായ ബിജുലാൽ (ശിവസേനാ ),സ്തിതിൽ മിത്ത്, സൗമ്യ പിവി, കെ എൻ ഷാജി, ജിമ്മിച്ചൻ ഇളംതുരുത്തി ,സുനിഷ് കുഴിമറ്റം, ജയദേവൻ കെഎസ്,സുരേഷ് കുമാർ എ ആർ, പിസി സന്തോഷ് കുമാർ, എസ് സുരേഷ്,ജയചന്ദ്രൻ സി എസ്, പിഎൻ പ്രസാദ്, എംഎൻ മോഹൻദാസ്, ദീപാ സുഭാഷ് , ശ്രീഹരി കട്ടപ്പന, ഗൗതം കൃഷ്ണ, അനന്തു മങ്ങാട്ടിൽ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അറക്കുളം പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ പി എ വേലുകുട്ടൻ
കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി വിൻസൻറ് ആരക്കാട്ടിൽ, വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ സി എസ് ജയചന്ദ്രൻ, മരിയാപുരം പഞ്ചായത്ത് കമ്മറ്റി അധ്യക്ഷൻ സജിദിവാകരൻ, കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ പിജി ഉത്തമൻ, വള്ളക്കടവ് ഏരിയ കമ്മിറ്റിക്കുവേണ്ടി സുരേഷ്, പാറക്കടവ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി ടി സഹദേവൻ,കൊന്നത്തടി ഏരിയ കമ്മിറ്റിക്ക് വേണ്ടി രാധാകൃഷ്ണൻ, വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ സോമശേഖരൻ തുടങ്ങിയവർ അതാത് മേഖലകളിലെ പ്രാദേശിക വിഷയത്തിൽ എംഎൽഎ ക്കെതിരെ ജനങ്ങളിൽ നിന്നും ശേഖരിച്ച ജില്ലാ നേതൃത്വത്തിന് കൈമാറി.

#എംഎൽഎക്കെതിരെ

Address

Kattappana
Kattapana
685508

Website

Alerts

Be the first to know and let us send you an email when എൻഡിഎ ഇടുക്കി നിയോജക മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share