Cpim ഇരട്ടയാർ - കാറ്റാടിക്കവല ബ്രാഞ്ച്

  • Home
  • India
  • Kattapana
  • Cpim ഇരട്ടയാർ - കാറ്റാടിക്കവല ബ്രാഞ്ച്

Cpim ഇരട്ടയാർ - കാറ്റാടിക്കവല ബ്രാഞ്ച് സിപിഐ എം കാറ്റാടിക്കവല ബ്രാഞ്ച്

20/11/2025
20/11/2025

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വിതരണം തുടങ്ങി. 3600 രൂപയാണ്‌ ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ്‌ വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന്‌ ധനവകുപ്പ്‌ അനുവദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പ്രഖ്യാപിച്ച്‌ അടുത്ത സർക്കാരിന്‌ ബാധ്യതയാക്കാനാണ്‌ ക്ഷേമപെൻഷൻ കൂട്ടിയത്‌ എന്നായിരുന്നു തുക വർധിപ്പിച്ചുള്ള പ്രഖ്യാപനത്തോട്‌ കോൺഗ്രസിന്റെ പ്രതികരണം. പ്രഖ്യാപനങ്ങൾ നവംബർ ഒന്നുമുതൽ നിലവിൽവരുമെന്ന സർക്കാരിന്റെ ഉറപ്പ്‌ ഓരോന്നായി നടപ്പാക്കപ്പെടുകയാണ്‌. ഇ‍ൗ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഇ‍ൗ മാസത്തെ 2000 രൂപയുമുൾപ്പെടെ 3600 രൂപ ഒരുമിച്ചുകിട്ടുന്നതിന്റെ സന്തോഷത്തിലാണ്‌ 63,77,935 ഗുണഭോക്താക്കൾ. കഴിഞ്ഞ മാർച്ച്‌ മുതൽ അതത്‌ മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്‌.

ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ്‌ വേണ്ടിയിരുന്നത്‌. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ നാമമാത്രമായ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്‌. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്പതര വർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ 80, 671 കോടി രൂപയാണ്‌ സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്‌.

20/11/2025

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. കഴിഞ്ഞ ഒൻപതര വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സർക്കാർ ഉറപ്പാക്കിയത്.
ഇക്കാലയളവിൽ ആകെ 4,10,958 പട്ടയങ്ങൾ വിതരണം ചെയ്തു. ഒരു വർഷം 43,478 പട്ടയങ്ങൾ. ഒരു ദിവസം കണക്കിലെടുത്താൽ 120 പട്ടയങ്ങൾ. അതായത് ഓരോ മണിക്കൂറിലും 5 പട്ടയങ്ങൾ വീതം! വികസനവും കരുതലും ഒരുപോലെ കൈകോർക്കുന്ന നാടായി കേരളത്തെ മാറ്റാൻ എൽ ഡി എഫ് സർക്കാരിനു സാധിച്ചിരിക്കുന്നു. ഒരാൾ പോലും ഭൂരഹിതരായി അവശേഷിക്കാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം.

ഇടതുപക്ഷം എന്നും ഹൃദയപക്ഷം
20/11/2025

ഇടതുപക്ഷം എന്നും ഹൃദയപക്ഷം

കേരളതിന്റെ വ്യാവസായിക ടൂറിസം വികസനത്തിൽ നാഴികക്കല്ലാവുന്ന ആനക്കാം പൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ഇന്ന് വൈകുന്നേരം ...
31/08/2025

കേരളതിന്റെ വ്യാവസായിക ടൂറിസം വികസനത്തിൽ നാഴികക്കല്ലാവുന്ന ആനക്കാം പൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

23/07/2025

വി.എസ്‌..♥️🔥

21/07/2025

ഇടവേളകളില്ലാത്ത സമരമാണ് വിഎസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

17/05/2025

Address

കാറ്റാടിക്കവല, ഇരട്ടയാർ
Kattapana
685510

Website

Alerts

Be the first to know and let us send you an email when Cpim ഇരട്ടയാർ - കാറ്റാടിക്കവല ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share