DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം

  • Home
  • India
  • Katampazhipuram
  • DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം

DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം Democratic Youth Federation of India
High School Unit - Katambazhipuram

''ഹസ്ത ലാ വിക്തോറിയ സിയംബ്രേ' '(ഞങ്ങള്‍ വിജയം വരെ പോരാട്ടം തുടരും)അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതവും യാതനകളും  അടുത്തറിഞ്ഞ...
09/10/2020

''ഹസ്ത ലാ വിക്തോറിയ സിയംബ്രേ' '(ഞങ്ങള്‍ വിജയം വരെ പോരാട്ടം തുടരും)

അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതവും യാതനകളും അടുത്തറിഞ്ഞാണ് ഏണസ്റ്റോ ചെഗുവേര സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നായകനാകുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ യാത്രകള്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കന്‍ ജനതയെ അടിമകളെ പോലെ ചൂഷണം ചെയ്ത അമേരിക്കന്‍ ഭരണകൂടത്തിനും കുത്തകകള്‍ക്കുമെതിരെ സായുധ വിപ്ലവം നയിച്ചു.
ക്യൂബയില്‍ മര്‍ദ്ദകവാഴ്ച നടത്തിയ ബാറ്റിസ്റ്റയും ചെയുടെ വിപ്ലവത്തിന്റെ ചൂടറിഞ്ഞു. ഫിദല്‍ കാസ്‌ട്രോയുടെ മുന്നണിയില്‍ ചേര്‍ന്ന ചെഗുവേര ക്യൂബയില്‍ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തി. ക്യൂബയുടെ തലവനായി ഫിദലും വ്യവസായ ധനകാര്യ മന്ത്രിയും നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റുമായി ചെഗുവേരയും ചുമതലയേറ്റു. എന്നാല്‍ ചെ അവിടെ ഒതുങ്ങിനിന്നില്ല. അനീതിക്കെതിരായുള്ള പോരാട്ടത്തിന്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയിലേക്ക് അദ്ദേഹം യാത്ര തുടര്‍ന്നു. ബൊളീവിയയില്‍ സാമ്രാജ്യത്വത്തിനെതിരെ പടനയിച്ചു.
കൊല്ലപ്പെടുന്നതിനു മുന്‍പുള്ള തടവറ ജീവിതകാലത്തും അദ്ദേഹം ചിന്തിച്ചത് വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ചായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ലോകമെമ്പാടും പോരാളികള്‍ക്ക് പ്രതീക്ഷയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര. മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി ഏണസ്റ്റോ ജ്വലിച്ചു നില്‍ക്കുന്നു.

മതനിരപേക്ഷ ഇന്ത്യയുടെ മരണമണി.ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം.ബാബറി മസ്ജിദ് തകർത്ത കേസ്അട്ടിമറിച്ചതിൽ ഒന്നാം പ്രതി ...
30/09/2020

മതനിരപേക്ഷ ഇന്ത്യയുടെ മരണമണി.
ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം.
ബാബറി മസ്ജിദ് തകർത്ത കേസ്
അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ്സ്.
പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോൺഗ്രസ്സ്.
ബിജെപിക്കും കോൺഗ്രസ്സിനും മാപ്പില്ല.

323 കൊടിരൂപ ചെലവഴിച്ചു പാലക്കാട് - കോഴിക്കോട് ഹൈവേയ്ക്ക് സമാന്തരപാത അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ നിർമാണോദ്ഘ...
29/09/2020

323 കൊടിരൂപ ചെലവഴിച്ചു പാലക്കാട് - കോഴിക്കോട് ഹൈവേയ്ക്ക് സമാന്തരപാത അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ നിർമാണോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒക്ടോബർ 1 ന് രാവിലെ 11 മണിക്ക് മുണ്ടൂരിൽ നിർവഹിക്കുന്നു. ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ അധ്യക്ഷത വഹിക്കും.

റീബിൽഡ് കേരള പ്രൊജക്റ്റിൽ ഉൾപ്പെടുത്തി KSTP യാണ് മുണ്ടൂർ - തൂത റോഡ് നിർമിക്കുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
ഉദ്ഘാടന ചടങ്ങിലേക്ക് ഒറ്റപ്പാലംമണ്ഡലത്തിലെ എല്ലാ മനുഷ്യരുടെയും ഓണ്ലൈൻ സാനിധ്യം പ്രതീക്ഷിച്ചു കൊണ്ടു.

സ്നേഹത്തോടെ
പി ഉണ്ണി
എം എൽ എ
ഒറ്റപ്പാലം

#100ദിവസങ്ങൾ_100പദ്ധതികൾ

പുണ്യാത്മാവിന് വിട 😞😞😞💐💐💐💐
25/09/2020

പുണ്യാത്മാവിന് വിട 😞😞😞💐💐💐💐

സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്...
11/09/2020

സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്‌ ആദ്യമാണിത്‌‌. വെള്ളിയാഴ്‌ച മുതൽ ഇതിനായി അപേക്ഷിക്കാം. എൽഡിഎഫ്‌ സർക്കാരിന്റെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടിയാണ്‌ സംരംഭത്തിലൂടെ നിറവേറുന്നത്.
നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കും കൃഷിക്കായി തയ്യാറാക്കുന്നവർക്കുമാണ്‌ റോയൽറ്റി നൽകുക. നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താത്ത പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്‌, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നവർക്കും തുക ലഭിക്കും. തുടർച്ചയായി മൂന്നു വർഷം തരിശിടുന്നവർക്ക്‌ റോയൽറ്റി ലഭിക്കില്ല. വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്‌ക്ക്‌ റോയൽറ്റി നൽകും. അപേക്ഷ www.aims.kerala.gov.in പോർട്ടൽ വഴി‌ നൽകാം‌.
വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പണം നേരിട്ട്‌ നൽകും. ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയാകും പണം നൽകുക. ജില്ലാ തലത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാനതലത്തിൽ കൃഷി അഡീഷണൽ ഡയറക്ടറും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഭക്ഷ്യസ്വയംപര്യാപ്‌തത ഉറപ്പുവരുത്തുക, ഭൂഗർഭ ജലം കുറയാതെ നിലനിർത്തുക, വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

സെപ്റ്റംബർ 1 DYFI  യുവരോക്ഷം 💪തിരുവനന്തപുരത്ത് തിരുവോണനാളിൽ, DYFI പ്രവർത്തകരായ സഖാക്കൾ ഹക്ക് മുഹമ്മദിനെയും, മിഥിലാജിനെയു...
02/09/2020

സെപ്റ്റംബർ 1 DYFI യുവരോക്ഷം 💪

തിരുവനന്തപുരത്ത് തിരുവോണനാളിൽ, DYFI പ്രവർത്തകരായ സഖാക്കൾ ഹക്ക് മുഹമ്മദിനെയും, മിഥിലാജിനെയും വെട്ടിക്കൊന്ന കോൺഗ്രസ്സിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI കടമ്പഴിപുറം ഹൈസ്കൂൾ യൂണിറ്റ് 5 കേന്ദ്രങ്ങളിൽ ആയി സംഘടിപ്പിച്ച പ്രധിഷേധ ജ്വാല ... 🔥✊🏿

Terror😡

രക്തസാക്ഷി മരിക്കുന്നില്ലതിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ്സ് ഗുണ്ടകൾ വെട്ടികൊലപ്പെടുത്തിയ DYFI നേതാക്കളായ സഖാവ് ഹഖ...
31/08/2020

രക്തസാക്ഷി മരിക്കുന്നില്ല
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ്സ് ഗുണ്ടകൾ വെട്ടികൊലപ്പെടുത്തിയ DYFI നേതാക്കളായ സഖാവ് ഹഖ് മുഹമ്മദ്, സഖാവ് മിഥിലാജ് എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു...

വെഞ്ഞാറമ്മൂട് തേമ്പാമൂട് മദപുരത്ത് DYFI തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ്, CPI(M) കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക...
31/08/2020

വെഞ്ഞാറമ്മൂട് തേമ്പാമൂട് മദപുരത്ത് DYFI തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ്, CPI(M) കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് എന്നിവരെ കോൺഗ്രസ് ക്രിമിനൽ സംഘം വെട്ടി കൊന്നു.

പ്രതികരിക്കുക... പ്രതിഷേധിക്കുക...

കേരളത്തിനുള്ള ഓണസമ്മാനം100 ദിവസത്തിനകം 100 പദ്ധതികൾ പൂർത്തീകരിച്ച് കേരളത്തിന് സമർപ്പിക്കും.
30/08/2020

കേരളത്തിനുള്ള ഓണസമ്മാനം
100 ദിവസത്തിനകം 100 പദ്ധതികൾ പൂർത്തീകരിച്ച് കേരളത്തിന് സമർപ്പിക്കും.

ഇടതു പക്ഷത്തിന്റെ അമരക്കാർ... സഖാക്കൾ  ☭☭☭
29/08/2020

ഇടതു പക്ഷത്തിന്റെ അമരക്കാർ...
സഖാക്കൾ ☭☭☭

പാർട്ടി☭☭☭

അയ്യൻ‌കാളി ജയന്തി പാഠമില്ലെങ്കിൽ പാടത്തേക്കില്ല... 💪💪💪
28/08/2020

അയ്യൻ‌കാളി ജയന്തി
പാഠമില്ലെങ്കിൽ പാടത്തേക്കില്ല... 💪💪💪

Address

Highschool Jn
Katampazhipuram
678633

Website

Alerts

Be the first to know and let us send you an email when DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share