സഹൃദയ കുണ്ടംകുഴി

സഹൃദയ കുണ്ടംകുഴി Well known Club in Kasargod District

14/09/2026
പ്രിയരേ.....നാടിന്റെ പാരമ്പര്യവും സൗഹൃദത്തിന്റെ നിറവും ഒത്തുചേർത്ത് *സഹൃദയോണം 2026* ആഘോഷിക്കുകയാണ്.കുട്ടികൾക്കും മുതിർന്...
23/08/2026

പ്രിയരേ.....

നാടിന്റെ പാരമ്പര്യവും സൗഹൃദത്തിന്റെ നിറവും ഒത്തുചേർത്ത് *സഹൃദയോണം 2026* ആഘോഷിക്കുകയാണ്.
കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കലാ-വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങി ഏവർക്കും ആസ്വദിക്കാവുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
സ്നേഹവും സൗഹൃദവും പങ്കുവെച്ച്, ഒരുമയുടെ ഓണം ആഘോഷിക്കാൻ നിങ്ങളെയും കുടുംബത്തെയും സാദരം ക്ഷണിക്കുന്നു.
🌸 സഹൃദയ ഓണം 2026 🌸
ഒരുമിക്കാം… ആഘോഷിക്കാം… ഓണം വരവേൽക്കാം!

* # # # # # #*
*സഹൃദയ വായനശാല*

*കലാ കായിക വേദി-*
*രവി വർമ്മ സ്കൂൾ ഓഫ് ആർട്സ്*

*ബാലവേദി & വനിതാവേദി യുവജനവേദി*

കുണ്ടംകുഴി❤️

*സ്വാതന്ത്ര്യദിനാഘോഷം*സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സഹൃദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ...
15/08/2026

*സ്വാതന്ത്ര്യദിനാഘോഷം*

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സഹൃദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരെയും അനുസ്മരിച്ചു.
രാവിലെ വായനശാലയിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ബാലകൃഷ്ണൻ പതാക ഉയർത്തി.

തുടർന്ന് കുട്ടികൾക്കായി *ഫ്രീഡം quiz* നടത്തി.

അറിവും ദേശസ്‌നേഹവും വളർത്തുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ പരിചയപ്പെടുത്താനും പരിപാടി സഹായിച്ചു.

ഫ്രീഡം ക്വിസിന്റെ ഉദ്ഘാടനം അഡ്വ.ഇന്ദിര എം ഉദ്ഘാടനം ചെയ്തു
എം മുഹമ്മദ്‌ അധ്യക്ഷനായി.
കെ വിനോദ് സ്വാഗതം പറഞ്ഞു.
കെ ബാലകൃഷ്ണൻ, പി കെ ഗോപാലൻ,എം വി വേണുഗോപാലൻ, ചന്ദ്രശേഖരൻ,ജയരാജ്‌ കുണ്ടം കുഴി, സതീശൻ കെ, സുരേഷ് വി, രജിന കെ, ഉല്ലാസ്, ദിയമധു എന്നിവർ സംസാരിച്ചു.

ആശ, ഉഷ, അദ്വൈത് എന്നിവർ മത്സരം നിയന്ത്രിച്ചു.

*വിജയികൾ*

*എൽ പി വിഭാഗത്തിൽ*

ഒന്നാം സ്ഥാനം -സൂര്യ നന്ദ
രണ്ടാം സ്ഥാനം - ഋഗ്വേദ് നിഹാൽ
മൂന്നാ സ്ഥാനം - ആദിവൈഭവ്

*യു പി വിഭാഗത്തിൽ*

ഒന്നാം സ്ഥാനം - അൻവി
രണ്ടാം സ്ഥാനം -ദേവനന്ദ്
മൂന്നാ സ്ഥാനം - നിഹാര

*ഹൈസ്കൂൾ വിഭാഗത്തിൽ*

ഒന്നാം സ്ഥാനം -ദിയ മധു
രണ്ടാം സ്ഥാനം - ഹൃദ്യ
മൂന്നാ സ്ഥാനം - നീലിമ

21/07/2026

എസ്. ജാനകിയെ അനുസ്മരിച്ച് സഹൃദയ വായനശാലയിൽ സംഘടിപ്പിച്ച ഗാന ശ്രദ്ധാഞ്ജലി "ജാനകീരാഗം"പരിപാടിയിൽ നിന്ന്,.

21/07/2026

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് അനശ്വരമായ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച വിഖ്യാത ഗായിക എസ്. ജാനകിയെ അനുസ്മരിച്ച് സഹൃദയ വായനശാലയിൽ ശ്രദ്ധാഞ്ജലി പരിപാടി സംഘടിപ്പിച്ചു.

വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് തലമുറകളുടെ ഹൃദയങ്ങളിൽ ഇടം നേടിയ എസ്. ജാനകിയുടെ സംഗീതജീവിതവും കലാപാരമ്പര്യവും അനുസ്മരണ ചടങ്ങിൽ അനുസ്മരിച്ചു. അവരുടെ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഓർമ്മകളായി നിലനിൽക്കുന്നതായി അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു.
തുടർന്ന്, എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ *"ജാനകീരാഗം"* എന്ന സംഗീതാവിഷ്കാരവും അരങ്ങേറി. സംഗീതപ്രേമികളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ഹൃദയസ്പർശിയായ അനുഭവമായി മാറി.
ബ്ലോക്ക് പഞ്ചായത്തംഗവും ഗായികയുമായ നിഷ എ പി ഗാനം ആലപിച്ച് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ
എം രഘുനാഥൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ ബാലകൃഷ്ണൻ, പികെ ഗോപാലൻ, കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകൻ സജി കെ, തബലിസ്റ്റ് സന്തോഷ്‌ കുമാർ,വിനോദ് ചാലത്തൂർ, ഗായത്രി ചന്ദ്രൻ, ഉഷ ടി, നാരായണി, സത്യപ്രഭ, സൗമ്യ അമ്മംകോട്, സി കൃഷ്ണൻ, സതീശൻ കെ, രക്ഷിത സതീശൻ, ശിവഗംഗ കുണ്ടംകുഴി,പ്രഭാകരൻ തുടങ്ങിയവർ ഗാനം ആലപിച്ചു.
വായനശാല പ്രസിഡന്റ്‌ എം മുഹമ്മദ്‌, വൈശാഖ് എം വി, സി ചന്ദ്രശേഖരൻ,ജയരാജ്‌ കുണ്ടം കുഴി,രജിന കെ,ഉല്ലാസ് എം എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ വിനോദ് സ്വാഗതവും എം വി വേണുഗോപാലൻ നന്ദിയും പറഞ്ഞു.

14/07/2026

*പ്രിയരെ*

വിഖ്യാത ഗായിക
എസ് ജാനകിയമ്മയുടെ വേർപാടിൽ സഹൃദയ അനുസ്മരണം സംഘടിപ്പിക്കുന്നു.....
ജൂലായ് 18 ന് ശനിയാഴ്ച വൈകുന്നേരം 6 - 30 മണിക്ക് സഹൃദയയിലാണ് പരിപാടി.

പ്രസ്തുത പരിപാടിയിൽ ജാനകീ ഗീതങ്ങൾ പ്രാദേശിക ഗായകർ പാടുന്നു
( പല്ലവി അനുപല്ലവി മാത്രം ട്രാക്ക് അനുവദിക്കില്ല )
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: +91 90616 70832

എല്ലാവരെയും സ്വാഗതം ചെയ്യുന്നു

📕📕📕📕📕

സഹൃദയ വിജയോത്സവം 2026.!
09/07/2026

സഹൃദയ വിജയോത്സവം 2026.!

09/07/2026

*സഹൃദയ ക്വിസ് അക്കാദമി*

# #അറിവിലൂടെ ഒരു പുതിയ തലമുറയിലേക്ക് # #

​കുട്ടികളിലും യുവാക്കളിലും വായനാശീലവും അറിവിനോടുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് *'സഹൃദയ ക്വിസ് അക്കാദമി'* പ്രവർത്തിക്കുന്നത്. കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ലോകകാര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകർന്നു നൽകുകയും, അവരെ ആത്മവിശ്വാസമുള്ളവരും ചിന്താശീലരുമായ പൗരന്മാരായി മാറ്റിയെടുക്കുകയുമാണ് ഞങ്ങളുടെ ദൗത്യം.

അക്കാദമിയുടെ മൂന്നാം വാർഷികവും
*വേൾഡ് കപ്പ്‌ ഫുട്ബോൾ ഇന്നും ഇന്നലെയും*
Quiz
മത്സരവും
2026 ജൂലൈ 11 ന് 3.30 ന് സഹൃദയ വായനശാലയിൽ.

എല്ലാവരെയും ക്ഷണിക്കുന്നു.
താല്പര്യം ഉള്ള കുട്ടികൾ
1 മുതൽ 4 ക്ലാസ്സ് വരെ കൂട്ടികൾ സബ് ജൂനിയർ വിഭാഗത്തിലും, 5 മുതൽ 8 വരെ ഉള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും, 9 മുതൽ 12 വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലും
മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നാളെ വൈകുന്നേരം 6 മണി വരെ.
ഫോൺ -9048894680

📚📚📚📚📚📚📚📚📚

ആകര്ഷകരമായ സമ്മാനം ഉണ്ടാകും.

സെക്രട്ടറി
സഹൃദയ വായനശാല

Address

Kasargod
671541

Telephone

+919400700067

Website

Alerts

Be the first to know and let us send you an email when സഹൃദയ കുണ്ടംകുഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share