SVEEP Kasaragod Kerala

SVEEP Kasaragod Kerala Systematic Voters’ Education and Electoral Participation program, better known as SVEEP, is the fl

ജനുവരി 25,ദേശീയ സമ്മതിദായക ദിനം വോട്ടര്‍മാരുടെ ദിനംഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദാ...
25/01/2022

ജനുവരി 25,
ദേശീയ സമ്മതിദായക ദിനം
വോട്ടര്‍മാരുടെ ദിനം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കും.

രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 25.
ഈ ഓര്‍മ പുതുക്കലിന് വേണ്ടി മാത്രമല്ല എല്ലാവര്‍ഷവും ജനുവരി 25 വോട്ടര്‍മാരുടെ ദിവസമായി ആചരിക്കുന്നത്. ജനാധിപത്യത്തില്‍ ഒരു വോട്ടിനുള്ള വില ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ്.

വിദ്യാര്‍ത്ഥികളേയും പൊതു സമൂഹത്തേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് വോട്ടര്‍മാരുടെ ദിനാചരണത്തില്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണ കൂടത്തിനാണ് പരിപാടികള്‍ നടത്തുന്നതിനുള്ള ചുമതല.

സമ്മതിദായക ദിന പ്രതിജ്ഞയാണ് ദിനാചരണത്തിലെ പ്രധാന അജണ്ട. വോട്ടര്‍പട്ടികയിലെ പുതു മുഖങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുക, പോളിങ് ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ പൊതു പരിപാടികള്‍ സംഘടിപ്പിക്കുക, പുതിയ വോട്ടര്‍മാരെ അനുമോദിക്കുക തുടങ്ങി ദിനാചരണത്തില്‍ പരിപാടികള്‍ ഒരുപാടാണ്.

രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്‍മാരേയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സമ്മതിദായക ദിനം ഇത്ര ഗംഭീരമായി ആചരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ധാര്‍മികമായും സത്യസന്ധമായും നടത്തപ്പെടേണ്ടതുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷമര്‍ വോട്ടേഴ്‌സ് ദിന സന്ദേശത്തില്‍ പറയുന്നു.

രാജ്യത്തെ ആറര ലക്ഷം സ്ഥലങ്ങളില്‍ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതാണ്ട് എട്ടര ലക്ഷത്തോളം വരുന്ന പോളിങ് സ്‌റ്റേഷനുകളിലും പരിപാടികള്‍ നടക്കും അര ലക്ഷത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമാവും

09/04/2021

SVEEP 2021 പ്രചരണ പ്രവർത്തനങ്ങളിലൂടെ ICDS കാഞ്ഞങ്ങാട്, ICDS പരപ്പ, ICDS പരപ്പ അഡീഷണൽ ICDS

09/04/2021

മഞ്ചേശ്വരത്തെ റെക്കോഡ് പോളിംഗ്... മഞ്ചേശ്വരം ICDS SVEEP ടീമിന് അഭിനന്ദന പ്രവാഹം...

ഇലക്ഷൻ കമ്മീഷൻ്റെ വോട്ടർബോധവത്ക്കരണ പരിപാടിയായ സ്വീപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് മഞ്ചേശ്വരത്ത് നേതൃത്വം നൽകിയ മഞ്ചേശ്വരം ICDS ടീമിന് റെക്കോർഡ് പോളിംഗ് നടന്ന സാഹചര്യത്തിൽ അഭിനന്ദന പ്രവാഹം. വോട്ടിംഗ് ശതമാനത്തിലെ വൻ വർദ്ധനവ് മഞ്ചേശ്വരം സ്വീപ്പ് ടീമിൻ്റെ മികച്ച പ്രവർത്തനത്തിൻ്റെ ഫലമാണെന്ന് ജില്ലാ ഇലക്ഷൻ സ്വീപ്പ് നോഡൽ ഓഫീസർ ശ്രീമതി. കവിതാ റാണി രഞ്ജിത്ത് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു ഐ.എ എസ് ഉദ്ഘാടനം ചെയ്ത സ്വീപ്പ് ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് നാടൊട്ടുക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വീപ്പ് പരിപാടികളുടെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഇടപെടൽ നടത്തിക്കൊണ്ട് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനവും നൽകി ബഹു.ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബു ഐ എ എസ് സ്വീപ്പ് പ്രവർത്തകർക്ക് പ്രചോദനമായി.
മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി. ജ്യോതി പി, മഞ്ചേശ്വരം ICDS ഹെഡ് അക്കൗണ്ടൻറ് ശ്രീ രജീഷ് കൃഷ്ണ എന്നിവരാണ് മഞ്ചേശ്വരത്ത് സ്വീപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ ഒരു മാസക്കാലയളവിലേറെയായി പോളിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ ബോധവത്ക്കരണ പരിപാടികളാണ് മഞ്ചേശ്വരം ICDS സ്വീപ്പ് ടീം സംഘടിപ്പിച്ചത്. വോട്ടർ ലിസ്റ്റിൽ പേരു ചേർക്കുന്ന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. പിന്നീട് നഗരത്തിലും ഗ്രാമത്തിലും എന്നു വേണ്ട നാടിൻ്റെ മുക്കിലും മൂലയിലും വരെ സ്വീപ്പ് പ്രവർത്തകർ ബോധവത്ക്കരണ പരിപാടികളുമായി എത്തി.ചെന്നിടത്തെല്ലാം നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അതിനാൽ തന്നെയും വോട്ടിംഗ് ശതമാനം കൂടുമെന്നുള്ള ഉറച്ച വിശ്വാസത്തിലായിരുന്നെന്നും സ്വീപ്പ് മഞ്ചേശ്വരം മണ്ഡലം ജോയിൻ്റ് കൺവീനർ കൂടിയായ രജീഷ് കൃഷ്ണ പറയുന്നു. ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരത്ത് കന്നട തുളു ഭാഷകളിലുള്ള തൻ്റെ പ്രാവീണ്യം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായിട്ടുണ്ടെന്ന് മഞ്ചേശ്വരം മണ്ഡലം സ്വീപ്പ് ചെയർപേഴ്സൺ കൂടിയായ സിഡി പിഒ ജ്യോതി അറിയിച്ചു. സൂപ്പർവൈസർമാരായ അജിത, ഷീന, ആശ, ഷീബ, സ്കൂൾ കൗൺസലർമാരായ ടോൾസി, മമത, സുചിതNNM കോർഡിനേറ്റർ അനന്തിത എന്നിവരടങ്ങുന്ന മഞ്ചേശ്വരം ICDS സ്വീപ്പ് ടീം റെക്കോർഡ് പോളിംഗിൻ്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിൻ്റെ ആവേശത്തിലാണ്.
മഞ്ചേശ്വരം ICDS സ്വീപ്പ് ടീം നടത്തിയ വോട്ടർ എൻറോൾമെൻ്റ് ക്യാംപയിനുകൾ, വോട്ട് വിളംബര ഘോഷയാത്രകൾ, വോട്ട് ചെയ്യൂ വോട്ട് ചെയ്യിപ്പിക്കൂ ഒപ്പ് മരം, എൻ്റെ വോട്ട് എൻ്റെ അഭിമാനം സിഗ്നേച്ചർ ക്യാംപയിനുകൾ, കളേഴ്സ് ഓഫ് ഡെമോക്രസി എന്ന പേരിൽ നടത്തിയ തെരുവോര ചിത്രരചന , Do vote Make vote സെൽഫീ കോർണർ , മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ NSS യൂനിറ്റുമായി ചേർന്ന് സംഘടിപ്പിച്ച ക്യാംപ്, സ്പോട്ട് ക്വിസ് , നിരവധി സ്ഥലങ്ങളിലെ വേദികളിലവതരിപ്പിച്ച യക്ഷഗാനം, ഭരതനാട്യം ,ഒപ്പന, കോൽക്കളി, സ്കിറ്റുകൾ ,ഡാൻസുകൾ ,പാട്ടുകൾ തുടങ്ങി വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ജില്ലാതല സ്വീപ്പ് ബോധവത്ക്കരണ പരിപാടികളുടെ സമാപനവും മഞ്ചേശ്വരത്തായിരുന്നു. മഞ്ചേശ്വരം ബീച്ചിൽ വെച്ച് ഏപ്രിൽ 4 ന് നടന്ന സമാപന പരിപാടി അക്ഷരാർത്ഥത്തിൽ ഒരു വോട്ടുത്സവമായിരുന്നുവെന്നും ഇത്രയും ജനകീയതയുള്ള പരിപാടി സംഘടിപ്പിച്ചതിനും റെക്കോർഡ് പോളിംഗ് നടന്നതിലും മഞ്ചേശ്വരം ICDS സ്വീപ്പ് പ്രവർത്തകർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി ജില്ലാ ഇലക്ഷൻ സ്വീപ്പ് നോഡൽ ഓഫീസറും ജില്ലാ വനിതാ ശിശു വികസന ഓഫീസറുമായ ശ്രീമതി കവിതാ റാണി രഞ്ജിത്ത് പറഞ്ഞു.
അഭിനന്ദന പ്രവാഹത്തിനിടയിലും തങ്ങളുടെ വിജയം സ്വീപ്പ് ബോധവത്കരണ പ്രവർത്തനങ്ങളിൽ കൂടെ സഹകരിച്ച അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, യൂത്ത് ക്ലബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങി മഞ്ചേശ്വരത്തെ പ്രബുദ്ധരായ മുഴുവൻ വോട്ടർമാർക്കും സമർപ്പിക്കുകയാണ് മഞ്ചേശ്വരം ICDS സ്വീപ്പ് പ്രവർത്തകർ.

Press Release
08/04/2021

Press Release

Sveep എന്ന പരിപാടി വളരെ കാര്യം ഉത്തരവാദിത്തം ഉള്ള ചുമതല ആയിരുന്നു. ഇവിടെ അവസാനിക്കുന്നില്ല. തുടർ പഠനം അനിവാര്യമാണ്. സോഷ്...
07/04/2021

Sveep എന്ന പരിപാടി വളരെ കാര്യം ഉത്തരവാദിത്തം ഉള്ള ചുമതല ആയിരുന്നു. ഇവിടെ അവസാനിക്കുന്നില്ല. തുടർ പഠനം അനിവാര്യമാണ്. സോഷ്യൽ ചേഞ്ച്‌ ആണ്. ഇങ്ങനെ ഒരു ജോലി നൽകിയ ജില്ലാ കളക്ടർ സർ നോട് ഒരുപാട് നന്ദി. പുസ്തകത്തിലെ പഠനവും അല്ലതെ ഡെമോക്രസിയുടെ ആഴങ്ങളിൽ നോക്കാൻ കിട്ടിയ അവസരം ഞാനും എന്റെ ടീം നന്നായി ഏറ്റടുത്തു. യാത്രകളിൽ ജനങ്ങളിൽ മാറ്റം വരുത്താൻ വേണ്ട യജ്ഞങ്ങൾ ഒക്കെ... കാസ്രോട് ജില്ലായിൽ sveep നു പ്രവർത്തനം നടത്തിയ എല്ലാംർക്കും കളക്ടർ സർ നന്ദി അറിയിച്ച വിവരം അറിയിക്കുന്നു. ഒപ്പം മനോഹര വിസ്‌മയ അനുഭവങ്ങൾ എനിക്ക് ലഭിച്ചു. മുന്നോട്ട് ഉള്ള യാത്രയിൽ പുതിയ പുതിയ ചുമതലകൾ നിവഹിക്കാൻ കരുത്തും ആർജവം എന്നിവ sveep പ്രവർത്തനം നടത്തിയത്തിലൂടെ എനിക്ക് ലഭിച്ചു. എന്റെ ഒപ്പം നിന്ന എല്ലാംപേർക്കും നന്ദി സ്‌നേഹം. ഡെമോക്രസിയിൽ ഉള്ള നല്ല മാറ്റാം വരുത്താൻ നമുക്ക് ഒരുമിച്ചു റിപ്പോർട്ട്‌ കളക്ടർ സർനു സമർപ്പിക്കാം. എല്ലാംരും ഇനിയും സപ്പോർട് തരണം. നന്ദി സ്‌നേഹം 🥰💪🤝🙏😌

കവിതാറാണി രജ്ഞിത്ത്
ജില്ലാ നോഡൽ ഓഫീസർ
SVEEP കാസർഗോഡ് ജില്ല

I &PRD KASARAGOD07.04.2021ജില്ലയില്‍ 793287 പേര്‍ വോട്ടു ചെയ്തുനിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍  ആകെയുള്ള 1058337 വോട...
07/04/2021

I &PRD KASARAGOD
07.04.2021

ജില്ലയില്‍ 793287 പേര്‍ വോട്ടു ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 1058337 വോട്ടര്‍മാരില്‍ 793287 പേര്‍ വോട്ട് രേഖപ്പെടുത്തി. 74.96 ആണ് പോളിങ് ശതമാനം. ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.88 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.53, കാഞ്ഞങ്ങാട് 74.53, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.ആകെയുള്ള 516919 പുരുഷ വോട്ടര്‍മാരില്‍ 377385 പേര്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 541412 സ്ത്രീ വോട്ടര്‍മാരില്‍ 415900 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്മാരില്‍ രണ്ട് പേരാണ് വോട്ടു രേഖപ്പെടുത്തിയത്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)

മഞ്ചേശ്വരം മണ്ഡലം

ആകെ വോട്ടുചെയ്തവര്‍- 170431
പുരുഷ വോട്ടര്‍മാര്‍-81220
സ്ത്രീ വോട്ടര്‍മാര്‍-89211
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാസര്‍കോട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍ -143032
പുരുഷ വോട്ടര്‍മാര്‍- 70732
സ്ത്രീ വോട്ടര്‍മാര്‍-72300
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

ഉദുമ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍- 161789
പുരുഷ വോട്ടര്‍മാര്‍- 75712
സ്ത്രീ വോട്ടര്‍മാര്‍-86077
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാഞ്ഞങ്ങാട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍-162764
പുരുഷ വോട്ടര്‍മാര്‍- 77798
സ്ത്രീ വോട്ടര്‍മാര്‍- 84965
ട്രാന്‍സ്ജെന്‍ഡേര്‍സ്-1

തൃക്കരിപ്പൂര്‍ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍- 155271
പുരുഷ വോട്ടര്‍മാര്‍- 71923
സ്ത്രീ വോട്ടര്‍മാര്‍-83347
ട്രാന്‍സ്ജെന്‍ഡേര്‍സ്-1

07/04/2021

 Manjeshwar LAC
07/04/2021


Manjeshwar LAC

Manjeshwar LAC 🤝👌👌
06/04/2021

Manjeshwar LAC 🤝👌👌

വോട്ട് ചെയ്യൂ... വോട്ട് ചെയ്യിപ്പിക്കൂ...
06/04/2021

വോട്ട് ചെയ്യൂ... വോട്ട് ചെയ്യിപ്പിക്കൂ...



Address

Kasargod
671123

Alerts

Be the first to know and let us send you an email when SVEEP Kasaragod Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category