03/09/2014
https://www.facebook.com/AhlaamuShihab?ref=hl
ആയുസ്സ് മുഴുവൻ നിസ്സഹായർക്കായി ചിലവഴിച്ച
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി
ഷാർജ കെ.എം.സി.സി കാസർഗോഡ് ജില്ല കമ്മിറ്റി ആവിഷ്കരിച്ച കാരുണ്യ പദ്ധതിയാണ്
അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജക്റ്റ്.
കുടി വെള്ളത്തിന് വിഷമിക്കുന്ന നിർധന കുടുംബങ്ങൾ അധിവസിക്കുന്ന
മേഖലകളിൽ കിണർ കുഴിച്ച്, ശുദ്ധ ജലം വീട്ട് പടിക്കൽ എത്തിച്ചു നൽകുന്ന രീതിയിൽ
പൈപ്പ് ലൈനോട് കൂടിയ കുടി വെള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് മുഖ്യ ലക്‌ഷ്യം.ഇതിലെ ആദ്യ പദ്ധതിയുടെ നിർമ്മാണം എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശമായ ബദിയടുക്ക പഞ്ചായത്തിലെ കോട്ട കോളനിയിലായിരുന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് ആദ്യ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഉദഘാടനം നിർവഹിച്ചത്. കൃത്യം 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പദ്ധതി സമർപിച്ചു. മതേതര കേരളത്തിന്റെ നായക വസന്തം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുടി വെള്ളത്തിനായി ഏറെ പ്രയാസപെടുന്ന ഈ ഗ്രാമത്തിലെ 56 വീട്ടുകാർക്ക് പ്രയോജനപ്പെടും
വിധത്തിലാണ് പദ്ധതി രൂപ കൽപന ചെയ്തിരിക്കുന്നത്. കിണർ, പമ്പ് ഹൗസ്, 30,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക്, 56 വീടുകളിലേക്കും പൈപ്പ് ലൈൻ എന്ന ക്രമത്തിലാണ് പദ്ധതി. ഇതോടെ വർഷങ്ങളായി കുടി വെള്ളത്തിനു വേണ്ടി അലയേണ്ടി വന്ന ഒരു ഗ്രാമത്തിനാണ് ആശ്വാസം ലഭിച്ചത്. രണ്ടാമത്തെ അഹ് ലാമു ശിഹാബ് കുടിവെള്ള പദ്ധതി ഉദുമ മണ്ഡലത്തിലെ തുണ്ടോളി കോളനിയിലാണ്. കോട്ട കോളനിയിലെ മാതൃകയിൽ തന്നെ നിർമ്മിച്ച പദ്ധതി 45 കുടിലുകൾക്ക് ഉപകരിക്കുന്നതാണ്. കോളനികളായതിനാൽ ഇനിയും കൂടുതൽ താമസക്കാരെത്തുന്നത്തുമ്പോൾ അവർക്ക് കൂടി ഉപകരിക്കാൻ കഴിയും വിധത്തിലാണ് പദ്ധതിയുടെ നിർമ്മാണം. തുണ്ടോളി കോളനി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചത് മുസ്ലിം ലീഗ് നേതാവ് മഞ്ഞളാം കുഴി അലി സാഹിബാണ്. നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി 2016 ജൂലൈ 15 വെള്ളിയാഴ്ച നാടിന് സമർപിച്ചത് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളും. ഇൻശാ അല്ലാഹ് അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജക്റ്റിലെ മൂന്നാമത് കുടിവെള്ള പദ്ധതി മഞ്ചേശ്വരം മണ്ഡലത്തിലാണ് നടപ്പിലാക്കുക.