Meenamaasathile Sooryan

Meenamaasathile Sooryan കവിയാണ് .. കാമുകനാണ് .. കമ്മ്യൂണിസ്റ്റ?

വഴിയില്‍ ഞങ്ങളെ വിട്ടിട്ടു ശത്രുവിന്‍
ചെളികാലു നക്കുവാന്‍ പോയവരേ ..
ഒരുമിച്ചു തോളൊത്തു മുന്നോട്ടു പോകുമ്പോള്‍
സഹജര്‍തന്‍ കുതികാലു വെട്ടിയോരേ..
കിലുകിലെക്കിലുകിലെ നിങ്ങള്‍ കിലുക്കുന്ന
പ്രതിഫല നാണയത്തുട്ടുകളില്‍
ചിതറുന്നതാരുടെ ചോരയെന്നോര്‍ക്കാതെ
ലഹരിയില്‍ മൂടുമറന്നവരേ..
കരുതിക്കോ നിങ്ങള്‍ക്കര്‍ഹതപ്പെട്ടതു
കടമാക്കിവെക്കാതെ തന്നുതീര്‍ക്കാന്‍
വിധിരേഖയെഴുതിപ്പതിച്ചിരിപ്പു കാറ്റില്‍
തെരുവിലിരമ്പും പെരുമ്പടകള്‍.. !

സ്വാതന്ത്ര്യം ...
ജനാധിപത്യം ...
സോഷ്യലിസം സിന്ദാബാദ്‌ !

ഇന്ദിരാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ചില ലഹളകള്‍ നടന്നു .നമുക്കറിയാം ജനങ്ങള്‍ വളരെ ക്ഷുഭിതരായിരുന്നുവെന്നും കുറെ ...
01/11/2013

ഇന്ദിരാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ചില ലഹളകള്‍ നടന്നു .നമുക്കറിയാം ജനങ്ങള്‍ വളരെ ക്ഷുഭിതരായിരുന്നുവെന്നും കുറെ ദിവസങ്ങള്‍ ഇന്ത്യ പിടിച്ചുകുലുക്കപ്പെട്ടതുപോലെയായിരുന്നെന്നും .ഒരു വന്മരം വീഴുമ്പോള്‍ അതിനുചുറ്റുമുള്ള ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രമാണ് ''.
1984 നവംബര്‍ 19നു ഡല്‍ഹിയിലെ ബോട്ട്ക്ലബ് മൈതാനത്ത് കൊണ്ഗ്രസുകാരോട് രാജീവ് ഗാന്ധി ഹൃദയശൂന്യമായ ഈ ഉപമപറയുമ്പോള്‍ അവിടെയടുത്ത് താമസിച്ചിരുന്ന പദ്മികൌര്‍നു ആ ഭൂമികുലുക്കം മറക്കാന്‍ കഴിയുമായിരുന്നില്ല .അവരുടെ മുന്നില്‍നിന്നാണല്ലോ 'ഇന്ദിരാഗാന്ധി അമര്‍ രഹെ' മുദ്രാവാക്യം മുഴക്കി അക്രമികളായ ആള്‍ക്കൂട്ടം അവരുടെ മകളുടെ വസ്ത്രംവലിച്ചുകീറി ഇരുട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയത് .അവരുടെ മുന്നില്‍വെച്ചാണല്ലോ ഭര്‍ത്താവും സഹോദരങ്ങളും ആണ്‍മക്കളുമുള്‍പ്പെടെ എല്ലാവരെയും മണ്ണെണ്ണയോഴിച്ചു കത്തിച്ചത് .ഒടുവില്‍ തന്നെത്തന്നെ ആ ആള്‍ക്കൂട്ടം മാനഭംഗപ്പെടുത്തിയത് . .
അതൊരു നവംബര്‍ ഒന്നിനായിരുന്നു .ഏഴായിരത്തോളം സിഖ് സമുദായക്കാര്‍ കൊല്ലപ്പെട്ട , ഡല്‍ഹിയില്‍ മാത്രം നാലായിരം സിഖ് സമുദായക്കാര്‍ ചുട്ടുകൊല്ലപ്പെട്ട ,സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ട ,നാലുദിവസം നീണ്ട ഇന്ത്യകണ്ട ഏറ്റവുംവലിയ വംശീയകലാപം തുടങ്ങിയത് അന്നായിരുന്നല്ലോ ..
ദൂരദര്‍ശനിലും ആകാശവാണിയിലുംപോലും ശോകാത്മക ട്യൂണുകള്‍ക്കും കീര്‍ത്തനങ്ങല്‍ക്കുമോപ്പം 'ഇന്ദിരഗാന്ധി അമര രഹെ ,ചോരയ്ക്ക് ചോര 'എന്ന് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു വംശീയകകലാപത്തിനു അക്രമികളെ പ്രോത്സാഹിപ്പിച്ചത് അന്നായിരുന്നല്ലോ ....
ഒക്ടോബര്‍ 31നു തന്നെ വിവിധ പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയുടെ വിവിധപ്രദേശങ്ങളില്‍ അരങ്ങേറാനുള്ള മനുഷ്യക്കുരുതിയുടെ രേഖാചിത്രം കൊണ്ഗ്രെസ് നേതാക്കള്‍ തയ്യാറാക്കിയിരുന്നു .എച് കെ എല്‍ ഭഗത്തും സജ്ജന്‍കുമാറും ജഗദീഷ് ടെറ്റ്ലറും ധരംദാസ് ശാസ്ത്രിയും അര്‍ജുന്‍ സിങ്ങുമെല്ലാം നരഹത്യയുടെ നടത്തിപ്പ്കാരായി..
'കൊല്ലുക ,കൊള്ളയടിക്കുക 'എന്നായിരുന്നു അവര്‍ ആള്‍ക്കൂട്ടത്തെ ആഹ്വാനംചെയ്തത് .മഴുവും വാളും ഇരുമ്പുവടികളും ടയറും പെട്രോളുമായി ചെറിയഗ്രൂപ്കളായി ക്രിമിനലുകള്‍ ഗുരുദ്വാരകളും സിഖ്കാരുടെ കടകളും വീടുകളും ലക്ഷ്യമാക്കി പോര്‍വിളിച്ചു നീങ്ങി .കൊലയും കൊള്ളയും കൊള്ളിവേയ്പ്പും-കൃത്യമായ അജണ്ട ...

അക്രമികളെയെല്ലാം പദ്മികൌര്‍നു അറിയാമായിരുന്നു .അതിലെ പ്രധാനി കൊണ്ഗ്രെസ് നേതാവ് സജ്ജന്‍കുമാറിന്റെ അടുത്ത അനുയായി ബ്രഹ്മാനന്ദ ഗുപ്തയായിരുന്നു ..
മറ്റു നൂറുകണക്കിന് കേസുകള്‍പോലെ പദ്മികൌറിന്റെ സത്യവാഗ്മൂലവും ആരും കേട്ടില്ല .സര്‍ക്കാരും നീതിന്യായവയവസ്തയിലെ ഒരു വിഭാഗവും കുറ്റക്കാരെ നിര്‍ലജ്ജം സംരക്ഷിച്ചുകൊണ്ടിരുന്നു .ആയിരക്കണക്കിന് മനുഷ്യരെ ചുട്ടെരിച്ച വിനീതവിധേയരായ നരാധമന്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ രാജീവ് ഗാന്ധി പിശുക്ക്കാണിച്ചതുമില്ല .എച്ച് കെ എല്‍ ഭഗത്തിനെ രാജീവ്ഗാന്ധി ക്യാബിനറ്റ് പദവിയുള്ള മന്ത്രിയാക്കി .ജഗദീഷ ടെറ്റ്ലര്‍ സഹമന്ത്രിയായി ...
കലാപത്തെക്കുറിച്ചന്യെഷിക്കാന്‍ നിയോഗിക്കപ്പെട്ട സുപ്രീംകോടതി ന്യായാധിപന്‍ രംഗനാഥ മിശ്ര കലാപത്തിലുള്‍പ്പെട്ട വമ്പന്‍ സ്രാവുകളെ മുഴുവന്‍ രക്ഷിച്ചു വെള്ളപൂശി റിപ്പോര്‍ട്ടെഴുതി .കൊണ്ഗ്രെസ് നേതൃത്വം ആശ്രിതവത്സലരായിരുന്നു .മിശ്ര സുപ്രീം കോടതി ചീഫ് ജസ്റിസായി .ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി .പിന്നെ കൊണ്ഗ്രസിന്റെ രാജ്യസഭാംഗമായി .സിഖ് കൂട്ടക്കൊലയെ സഹായിച്ച പോലീസുദ്യോഗസ്തന്മാര്‍ വിശിഷ്ടസേവാ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടു ...

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ചത് ഒന്‍പതു അന്യേഷണ കമ്മീഷനുകളെ .സത്യം പുറത്തുകൊണ്ടുവരുന്നതില്‍ എല്ലാ അന്യേഷണങ്ങളും പരാജയപ്പെട്ടു .2002 ല്‍ എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച ജ.നാനാവതി കമ്മീഷനിലൂടെ സത്യം ഭാഗികമായെങ്കിലും പുറത്തുവന്നു .....

ഒരു രാജ്യമെന്ന നിലയില്‍ ,ഒരു നിയമവ്യവസ്തയെന്ന നിലയില്‍ ,ഒരു ജനാധിപത്യമെന്നനിലയില്‍ നാമെങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്കൃതരായതെന്നു ഈ കലാപം നമ്മെ ഓര്‍മ്മിപ്പിക്കുന്നു ..

കമ്യൂണിസ്റ്റ് വിപ്ലവകാരിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു പി....
01/11/2013

കമ്യൂണിസ്റ്റ് വിപ്ലവകാരിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 വൈക്കം,കോട്ടയം - മ. ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ). ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള പ്രതിഭകൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് . കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിരൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിലെ ഒരു വിഭാഗത്തെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു.
ഹിന്ദി പ്രചാരസഭയുടെ കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ളഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ ബ്രീട്ടീഷ് രാജിനെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹ സമരമുഖത്തേക്കാണ്. അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു. "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി..
തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു. ഈ പ്രവർത്തനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായി. ദീർഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി. ജനകീയ യുദ്ധകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി പ്രസാധനത്തിനും വിതരണത്തിനുമുള്ള സുശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് കൃഷ്ണപിള്ളയെയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതൽ, ക്യാമ്പിലെ സന്നദ്ധഭടന്മാർക്ക് വിമുക്തഭടന്മാരുടെ സഹായത്താൽ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു.
കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്തുള്ള ഇടലാക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. ആലപ്പുഴയിലെ മുഹമ്മയ്ക് സമീപമുള്ള കണ്ണർകാട് എന്ന പ്രദേശത്തെ ഒരു കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് കൃഷ്ണപിള്ളക്ക് സർപ്പദംശനം ഏൽക്കുകയും അന്നു രാത്രി ഒമ്പതു മണിയോടെ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകനും തലമുറകളുടെ ആവേശവുമായിരുന്ന ആ ധീരവിപ്ലവകാരി മരണമടയുകയും ചെയ്തു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Meenamaasathile Sooryan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share