പാണത്തൂർ സഖാക്കൾ

പാണത്തൂർ സഖാക്കൾ കോമ്രഡ്‌സ് പാണത്തൂർ ലാല്‍ സലാം സഖാക?

ജപമാലയില്‍ നാമങ്ങള്‍ ഉരുക്കഴിക്കാന്‍ ഞാന്‍ ഒരു ഹിന്ദുവല്ല !
നെറ്റിയില്‍ കുരിശു വരയ്ക്കാന്‍ ഞാന്‍ ഒരു ക്രിസ്ത്യാനിയല്ല !
അഞ്ചുനേരം നിസ്ക്കരിക്കാന്‍ ഞാന്‍ ഒരു മുസല്‍മാനുമല്ല !

എന്റെ കൂടെയുള്ളവരുടെ നെഞ്ചില്‍ നെറികേടിന്റെ
ചാട്ടവാര്‍ ആഞ്ഞടിക്കുമ്പോള്‍ ..... വിധിയെ പഴിച്ച്

ഈശ്വര നാമം ജപിക്കാന്‍ എനിക്കാവില്ല !!!

അവര്‍ക്കുവേണ്ടി ബലിമുഖങ്ങള്‍ തീര്‍ക്കേണ്ടവാനാണ് സഖാവ് !
അത് ഞാന്‍ ചെയ്യും ! ചങ്കില്‍
അവസാന

ശ്വാസം ഉള്ളത് വരെ !!!




വർഗീയവാദികളായി അറിയപ്പെടാൻ ഞങ്ങളാഗ്രഹിച്ചില്ല
അതുകൊണ്ട് ഞങ്ങൾ
ആർ എസ് എസ്സോ എൻ ഡി എഫോ ബി ജെ പി യോ; മുസ്ലീംലീഗോ ആയില്ല......
കള്ളൻമാരെന്നും ലക്ഷ്യബോധമില്ലാത്തവരെന്നും ജനദ്രോഹികളെന്നും അറിയപ്പെടാൻ ഞങ്ങളാഗ്രഹിച്ചില്ല അതുകൊണ്ട് ഞങ്ങൾ കോൺഗ്രസ്സുമായില്ല.......
മനുഷ്യ സ്നേഹത്തിൻെറയും
മാനവികതയുടെയും
സാഹോദര്യത്തിൻെറയും
പതാക വാഹകരായിമാറാൻ
ഞങ്ങളാഗ്രഹിച്ചു.
അതുകൊണ്ട് ഞങ്ങൾ
കമ്മ്യൂണിസ്റ്റുകാരായി......
ലാൽസലാം സഖാക്കളെ.......

14/12/2020

LDF ന്റെ വിജയത്തിനായി വോട്ടു ചെയ്ത എല്ലാവർക്കും അഭിവാദ്യങ്ങൾ

11/12/2020

DYFI സംസ്ഥാന സിക്രട്ടറി സഖാവ് എ എ റഹീം ❤️ സഖാവ് സൗമ്യമോൾക്ക് അഭിവാദ്യങ്ങളുമായി ❤️✊️

23/08/2020

🚩 ✰ 𝐂𝐏𝐈𝐌 ✰ ☭ സിന്ദാബാദ് ☭ 🚩
പ്രതിഷേധ സത്യഗ്രഹം
സിന്ദാബാദ്..✊🚩

21/08/2020
നാലു വർഷത്തിനുള്ളിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റ...
19/08/2020

നാലു വർഷത്തിനുള്ളിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല. സ്കൂളുകളടക്കം 7500 ലേറെ സർക്കാർ കെട്ടിടമാണ് നിർമിക്കുന്നത്.

കിഫ്ബി പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ എൻജിനിയർമാരെ നൽകി പ്രത്യേക ‌ വിഭാഗം ഉണ്ടാക്കി. 50 സബ്‌ രജിസ്‌ട്രാർ ഓഫീസിന്റെ നിർമാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിർമിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയിൽനിന്ന്‌ 14 കോടി രൂപയായി വർധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക്‌ മാറ്റി. സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കൾ തിരിച്ചുപിടിച്ചു.

ദേശീയപാത 66 (പഴയ എൻഎച്ച് 47) നാലുവരിയാക്കാനുള്ള പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 44,000 കോടി രൂപയോടെ 650 കിലോ മീറ്റർ കാസർകോടുമുതൽ കളിയിക്കാവിളവരെയുള്ള ദേശീയപാത നിർമാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. മലയോര ഹൈവേ 3500 കോടി രൂപ ചെലവിൽ 21 റീച്ചിന്റെ നിർമാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മലയോര ഹൈവേ ഉടൻ പൂർത്തിയാക്കും. എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.

പാണത്തൂർ  സഖാക്കൾ  നവമാധ്യമ  കൂട്ടായ്മയുടെ നേതൃത്വത്തിൽ  സ്വരൂപിച്ച   ചികിത്സ സഹായ വിതരണം സി.പി.ഐ( എം)  ജില്ലാസിക്രട്ടറി...
16/08/2020

പാണത്തൂർ സഖാക്കൾ നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സ സഹായ വിതരണം സി.പി.ഐ( എം) ജില്ലാസിക്രട്ടറി സഖാവ് എം വി ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു
#പാണത്തൂർ സഖാക്കൾ നവമാധ്യമ കൂട്ടായ്മ ❤️✊️

ടിവി  ചലഞ്ചിന്റെ ഭാഗമായി പാണത്തൂർ  സഖാക്കൾ  നവമാധ്യമ  കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ  ക്ലാസ്സിന്  ടി  വി  ഇല്ലാത്ത   പ...
28/06/2020

ടിവി ചലഞ്ചിന്റെ ഭാഗമായി പാണത്തൂർ സഖാക്കൾ നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സിന് ടി വി ഇല്ലാത്ത പാണത്തൂർ പ്രദേശത്തെ കുട്ടികൾക്ക് ഇന്ന് 2 ടി വി കൾ പ്രദേശത്തെ രണ്ട് കേന്ദ്രങ്ങളിൽ നൽകി . പാണത്തൂരിലെ എല്ലാ കേന്ദ്രങ്ങളിലും ഒരു കുട്ടി പോലും ടി വി ഇല്ലാത്തത് മൂലം പഠനം മുടങ്ങരുത് എന്ന സി പി ഐ എം തീരുമാന പ്രകാരംമാണ് പാണത്തൂർ സഖാക്കൾ നവമാധ്യമ കൂട്ടായ്മയും ടി വി ചലഞ്ചിന്റെ ഭാഗമായത്. ഇന്ന് പാണത്തൂരിലെ പരിയാരത്ത് അംഗണവാടിയിലും പാടികൊച്ചിയിൽ ടി വി സ്ഥാപിക്കുകയും അത് ആ പ്രദേശത്തെ പാവപെട്ട കുട്ടികൾക്ക് പഠിക്കാൻ തുറന്നു സ്വിച്ച് ഓൺ ചെയ്തു കൊടുക്കുകയും ചെയ്തു . കൂടാതെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടലിലൂടെ മറ്റു ഏഴു കേന്ദ്രങ്ങളിൽ മുമ്പ് തന്നെ പാർട്ടി നേരിട്ട് ഇടപെട്ട് ടി വിസ്ഥാപിച്ചിരുന്നു.

ഇന്ന് പാണത്തൂർ ചുമട്ട് തൊഴിലാളി യൂണിയന്റെ CITU ന്റെ നേതൃത്വത്തിൽ മൈലാട്ടി കമ്മ്യൂണിറ്റി സെന്ററിൽ ഒരു ടി വി സ്ഥാപിക്കുകയും ചെയ്തു കൊണ്ട് ടി വി ചലഞ്ചിന്റെ ഭാഗമായി

അതിലുപരി ഇന്ന് പാണത്തൂർ പാർട്ടി ഓഫിസിലെ ടി വി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രദേശത്തെ കുട്ടികൾക്ക് ഏരിയ സിക്രട്ടറി സഖാവ് എം വി കൃഷ്ണൻ തുറന്നു കൊടുക്കയും ചെയ്തു

ടി വി സൗകര്യമില്ലാതെ പാണത്തൂരിലെ ഒരു കുട്ടിയുടെ ഓൺലൈൻ ക്ലാസും മുടങ്ങരുത് പാണത്തൂർ സഖാക്കൾ കൂടെയുണ്ട്

അഭിമാനമാണ് പാണത്തൂർ സഖാക്കൾ ❤️

നാളെ  മാത്രം  പാണത്തൂരിലെ  സഖാക്കളുടെ  നേതൃത്വത്തിൽ  3 ടി  വി കളാണ് ടി  വി  സൗകര്യം ഇല്ലാതെ   ഓൺലൈൻ  പഠനം  മുടങ്ങിയ  പാണ...
27/06/2020

നാളെ മാത്രം പാണത്തൂരിലെ സഖാക്കളുടെ നേതൃത്വത്തിൽ 3 ടി വി കളാണ് ടി വി സൗകര്യം ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ പാണത്തൂരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാൻ പോകുന്നത് 1 ടീവി പാണത്തൂർ ചുമട്ടു തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മൈലാട്ടി കമ്മ്യൂണിറ്റി സെന്ററിൽ 2 ടീവികൾ പാണത്തൂർ സഖാക്കൾ നവമാധ്യമ കൂട്ടായ്മയുടെ നേതൃത്തിൽ പരിയാരത്ത് അംഗൻവാടിയിലും , പാടികൊച്ചിയിലും ❤

ഇതുവരെ മാത്രം സി പി എം ന്റെ യും വർഗ വഹുജന സംഘടനകളുടെയും നേതൃത്വത്തിൽ 7 ഓളം ടി വി കൾ പാണത്തൂരിനകത്ത് നൽകി കഴിഞ്ഞു
പാണത്തൂർ സഖാക്കൾ 💪❤

10/08/2019

Address

Kasaragod

Website

Alerts

Be the first to know and let us send you an email when പാണത്തൂർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share