NHM Kasaragod

NHM Kasaragod Official page of National Health Mission - Arogyakeralam Kasaragod

National health Mission-Arogyakeralam Kasaragod-നൂതന പദ്ധതികളുമായി എന്നും ജനങ്ങളോടൊപ്പം

31/05/2026
നല്ല തുടക്കം സംസ്ഥാനത്തെ എല്ലാ ആശുപത്രികളുംശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സ...
30/05/2026

നല്ല തുടക്കം

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും
ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ
ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, NSS വോളിന്‍റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും

25/05/2026
ലോക ഹൈപ്പർടെൻഷൻ ദിനാചരണം സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ബാഡ്മിന്റൺ ...
17/05/2026

ലോക ഹൈപ്പർടെൻഷൻ ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പുല്ലൂർ സംസ്കൃതി ക്ലബ്ബ് ബാഡ്മിന്റൺ മോർണിംഗ് ബാച്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജ് ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ സംസ്‌കൃതി ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസ്കൃതി പുല്ലൂർ സെക്രട്ടറി എ ടി ശശി അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് ചന്ദ്രൻ എം, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം വി അശോകൻ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ആരോഗ്യ പരിപാലനത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റിൽ ബിനു വണ്ണാർവയലും ഹരിശ്രീ ശശിയും ഉൾപ്പെട്ട ടീം വിന്നറും രതീഷ് മാക്കരംകോട്ടും ഷാരോൺ കിഴക്കുംകരയും ഉൾപ്പെട്ട ടീം റണ്ണറപ്പുമായി. വിജയികൾക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജ് ട്രോഫികൾ വിതരണം ചെയ്തു. സംസ്കൃതി പുല്ലൂർ വൈസ് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ, പ്രവീൺ കണ്ണാങ്കോട്ട്, ഇ ബാലകൃഷ്ണൻ, രാഹുൽ പുളിക്കാൽ, പ്രജിത്ത് ചെമ്മട്ടംവയൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗയമായി കേരള ഗവ: മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞങ്ങാട് കെ ജി എം ഓ എ ഹാളിൽ സംഘടിപ്പിച്ച ഹൈപ്പർടെൻഷൻ ബോധവൽക്കരണ പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജ് ക്ലാസ്സെടുത്തു.ചടങ്ങിൽ ഹൈപ്പർടെൻഷൻ സ്ക്രീനിങ്ങും സംഘടിപ്പിച്ചിരുന്നു.

എല്ലാ വർഷവും മെയ് 17-നാണ് ലോക ഹൈപ്പർടെൻഷൻ ദിനമായി ആചരിക്കുന്നത്. 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുകയും, കൃത്യമായ പരിശോധനകളിലൂടെ അത് നിയന്ത്രിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഉയർന്ന രക്തസമ്മർദ്ദം പ്രതിരോധിക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയ പങ്കുണ്ട്. ദിനചര്യയിൽ ചിട്ടയായ വ്യായാമം ഉൾപ്പെടുത്തുക, ഭക്ഷണത്തിൽ ഉപ്പിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കുക എന്നിവ ഇതിൽ വളരെ പ്രധാനമാണ്. ഇതിന് പുറമെ, ദൈനംദിന ജീവിതത്തിലെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിനും, ദിവസവും കൃത്യമായ ഉറക്കം ഉറപ്പാക്കുന്നതിനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകൾക്കൊപ്പം തന്നെ ഇത്തരം ആരോഗ്യകരമായ ശീലങ്ങളും പിന്തുടരുന്നത് ഹൈപ്പർടെൻഷൻ അകറ്റി നിർത്താനും കൂടുതൽ കാലം ആരോഗ്യമുള്ള ജീവിതം നയിക്കാനും ഏവരെയും സഹായിക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ബി സന്തോഷ് അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)
കാസറഗോഡ്

17-05-2026
കാഞ്ഞങ്ങാട്

ഞാൻ അല്ലാതെ പിന്നെ ആര്……..
11/05/2026

ഞാൻ അല്ലാതെ പിന്നെ ആര്……..

07/05/2026

Awareness Video on HPV Vaccine
ശ്രീ ഗോൾഡൻ അബ്ദുൾ റഹ്മാൻ
പ്രസിഡന്റ്‌ മംഗല്പാടി ഗ്രാമ പഞ്ചായത്ത്

29/04/2026

*അറിവാണ് ജീവൻ...*

8 അണലികുഞ്ഞുങ്ങളെ കടിച്ച് ഹീറോയായ പൂച്ച....ശരിക്കും വളർത്തുമൃ​ഗങ്ങൾ ഹീറോകളാണോ? വളർത്തുമൃ​ഗങ്ങളുടെ സാമീപ്യം പാമ്പുകൾ വരാതിരിക്കുന്നതിന് സഹായിക്കുമോ? ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച് കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസറും, സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമായ ഡോ. റോഷ്നി ജി.എസ്.

ഈ വീഡിയോ മുഴുവനായി കാണുക, കൃത്യമായ ബോധവത്കരണം മറ്റുള്ളവരിലേക്കും എത്തിക്കുക!

Address

Kasaragod
671315

Alerts

Be the first to know and let us send you an email when NHM Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NHM Kasaragod:

Share