രക്ത ഹരിത ഗ്രാമം ചൂരി

രക്ത ഹരിത ഗ്രാമം ചൂരി രക്ത ഹരിത ഗ്രാമം ചൂരി
ആർഎസ്എസ് നെ ഭയപ്പെടാത്ത ഏവർക്കും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം

01/06/2026

#

കുരുന്നുകൾ കലാലയങ്ങളിലേക്ക് ആശംസകളോടെ
01/06/2026

കുരുന്നുകൾ കലാലയങ്ങളിലേക്ക്
ആശംസകളോടെ

മുൻ മന്ത്രി ടി.യു. കുരുവിളയുടെ വേർപാടിൽ എസ്ഡിപിഐ അനുശോചിച്ചുകേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുൻ മന്ത്രിയുമായിരുന്...
31/05/2026

മുൻ മന്ത്രി ടി.യു. കുരുവിളയുടെ വേർപാടിൽ എസ്ഡിപിഐ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുൻ മന്ത്രിയുമായിരുന്ന ടി.യു. കുരുവിളയുടെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. പൊതുപ്രവർത്തന രംഗത്തും വികസന കാര്യങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി എന്ന നിലയിൽ തുടങ്ങി സംസ്ഥാന മന്ത്രിപദം വരെ എത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ജനങ്ങളോടുള്ള പ്രതിബദ്ധത നിറഞ്ഞതായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോതമംഗലത്തിന്റെ വികസന ചരിത്രത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്.

ലളിതമായ ജീവിതശൈലിയും ജനങ്ങളോടുള്ള ഊഷ്മളമായ പെരുമാറ്റവും വഴി എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

31/05/2026

വി ഡി സതീശൻ മുഖ്യമന്ത്രി ആകുന്നതിലെ SDPI യുടെ ആശങ്കഎന്താണ് ❓

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പ്രതികരിക്കുന്നു.

30/05/2026

കാസറഗോഡ് മുനിസിപ്പാലിറ്റി ബസ്റ്റാൻഡിന്റെ വളരെ ശോചനീയമായ അവസ്ഥയാണ് ഇത്. വർഷങ്ങളായി ഇവിടെ ഇങ്ങനെയാണ് അകത്തു കയറിയാൽ പശുവിന്റെ കാഷ്ടവും തെരുവ് നായകളും വൃത്തിഹീനമായ ശൗചാലയവും ദുർഗന്ധവും. സ്ത്രീകളും സ്കൂൾ കുട്ടികളാണ് ഏറ്റവും കൂടുതൽ ഇത് മൂലം പ്രയാസപ്പെടുന്നത്

ആ കാണുന്ന പശുവിന്റെ ഉടമസ്ഥർ അഴിച്ച് വിടുന്നത് കൊണ്ടും ബസ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് കടകളിൽ നിന്നും പാഴായ പഴവർഗങ്ങൾ കിട്ടുന്നത് കൊണ്ടുമാണ് പശുക്കൾ ഇവിടെ സ്ഥിരമായി എത്തുന്നത് . ഇതിനെതിരെ ശക്തമായ ഒരു നിയമ നടപടി കൈക്കൊള്ളേണ്ടതുണ്ട് ബന്ധപ്പെട്ട അധികൃതർ

(പശുക്കളെ ഒരു ദിവസം മുനിസിപ്പാലിറ്റി കസ്റ്റഡിയിൽ വെച്ചാൽ ഉടമസ്ഥർ അതിനെയും തേടി വരും ശേഷം അവർക്ക് അറിയിപ്പ് കൊടുക്കുക )

27/05/2026

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്
മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊണ്ട് മാത്രം മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലാതാവുന്നില്ല.

ഒരു വിശ്വാസി ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് തനിക്ക് പ്രിയപ്പെട്ട സ്വത്തിൽ നിന്നും പൊതു ആവശ്യങ്ങൾക്കായി വാക്കാലോ രേഖാമൂലമോ നൽകുന്നതാണ് വഖ്ഫ്. കോഴിക്കോട് ഫറൂഖ് കോളേജിനു വേണ്ടി സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖ്ഫ് ചെയ്തതാണ് മുനമ്പത്തെ 404 ഏക്കർ ഭൂമി. ഇത് തെളിയിക്കുന്ന നിരവധി രേഖകൾ ഉണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വസ്തുതകൾ വളച്ചൊടിക്കുന്നത്? ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അങ്ങനെ തന്നെ നിലനിൽക്കും എന്നതാണ് ഇന്ത്യൻ വഖ്ഫ് നിയമവും ഇസ്ലാമിക വിശ്വാസവും.

വഖ്ഫ്ബോർഡ് പോണ പോക്കിൽ എട്ടിന്റെ പണി കൊടുത്തിട്ടാണ് പോയത്. ഇല്ലെങ്കിൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യവും അദ്ദേഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ പ്രകടമാക്കുന്നതുമാണ്. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ മുഴുവൻ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നത് 2025ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ്. അത്തരത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതിനൊപ്പമാണ് മുനമ്പത്തെ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തിൽ വഖ്ഫ് ബോർഡ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുനമ്പം വിഷയം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല. ഭൂമിയുടെ കൈകാര്യകർത്താക്കളായ വഖ്ഫ് ബോർഡും ഭൂമി കയ്യേറ്റവും തമ്മിലുള്ളതാണ്. കയ്യേറ്റക്കാരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവർ വഴിയാധാരമാകാൻ പാടില്ല എന്നുതന്നെയാണ് എസ്ഡിപിഐയുടെയും നിലപാട് . കാരണം അവർ വഞ്ചിക്കപ്പെട്ടവരാണ്. കയ്യേറ്റ ഭൂമി നിയമപരമായി വഖ്ഫ് ബോർഡിലേക്ക് വന്നുചേരുകയും ഭൂമി മറിച്ച് വിറ്റ കയ്യേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യുക എന്നതാണ് വിഷയത്തിന്റെ ന്യായമായ പരിഹാരം.

വിഷയത്തിൽ ന്യായമായ പരിഹാരം കാണുന്നതിനു പകരം സങ്കീർണ്ണമാക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതു വഞ്ചനാപരമായ നിലപാടാണ്. മുനമ്പം ഭൂമി വഖഫ് സ്വത്താണ് എന്ന് മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയിൽ വിഷയം അവർ ഉന്നയിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു

എസ്ഡിപിഐ ക്കെതിരെ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിആ...
27/05/2026

എസ്ഡിപിഐ ക്കെതിരെ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിആർ സിയാദ് സംസ്ഥാന സൈബർ സെല്ലിന് പരാതി നൽകി.

എസ്ഡിപിഐയുടെതായി ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് അറിയിക്കുന്നു.
27/05/2026

എസ്ഡിപിഐയുടെതായി ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് അറിയിക്കുന്നു.

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമ...
27/05/2026

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്

മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊണ്ട് മാത്രം മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലാതാവുന്നില്ല.

ഒരു വിശ്വാസി ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് തനിക്ക് പ്രിയപ്പെട്ട സ്വത്തിൽ നിന്നും പൊതു ആവശ്യങ്ങൾക്കായി വാക്കാലോ രേഖാമൂലമോ നൽകുന്നതാണ് വഖ്ഫ്. കോഴിക്കോട് ഫറൂഖ് കോളേജിനു വേണ്ടി സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖ്ഫ് ചെയ്തതാണ് മുനമ്പത്തെ 404 ഏക്കർ ഭൂമി. ഇത് തെളിയിക്കുന്ന നിരവധി രേഖകൾ ഉണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വസ്തുതകൾ വളച്ചൊടിക്കുന്നത്? ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അങ്ങനെ തന്നെ നിലനിൽക്കും എന്നതാണ് ഇന്ത്യൻ വഖ്ഫ് നിയമവും ഇസ്ലാമിക വിശ്വാസവും. വഖ്ഫ്ബോർഡ് പോണ പോക്കിൽ എട്ടിന്റെ പണി കൊടുത്തിട്ടാണ് പോയത്. ഇല്ലെങ്കിൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യവും അദ്ദേഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ പ്രകടമാക്കുന്നതുമാണ്. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ മുഴുവൻ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നത് 2025ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ്. അത്തരത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതിനൊപ്പമാണ് മുനമ്പത്തെ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ വഖ്ഫ് ബോർഡ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുനമ്പം വിഷയം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല. ഭൂമിയുടെ കൈകാര്യകർത്താക്കളായ വഖ്ഫ് ബോർഡും ഭൂമി കയ്യേറ്റവും തമ്മിലുള്ളതാണ്. കയ്യേറ്റക്കാരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവർ വഴിയാധാരമാകാൻ പാടില്ല എന്നുതന്നെയാണ് എസ്ഡിപിഐയുടെയും നിലപാട് . കാരണം അവർ വഞ്ചിക്കപ്പെട്ടവരാണ്. കയ്യേറ്റ ഭൂമി നിയമപരമായി വഖ്ഫ് ബോർഡിലേക്ക് വന്നുചേരുകയും ഭൂമി മറിച്ച് വിറ്റ കയ്യേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യുക എന്നതാണ് വിഷയത്തിന്റെ ന്യായമായ പരിഹാരം.

വിഷയത്തിൽ ന്യായമായ പരിഹാരം കാണുന്നതിനു പകരം സങ്കീർണ്ണമാക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതു വഞ്ചനാപരമായ നിലപാടാണ്. മുനമ്പം ഭൂമി വഖഫ് സ്വത്താണ് എന്ന് മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയിൽ വിഷയം അവർ ഉന്നയിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും  മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇ...
27/05/2026

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Address

Kasaragod

Alerts

Be the first to know and let us send you an email when രക്ത ഹരിത ഗ്രാമം ചൂരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to രക്ത ഹരിത ഗ്രാമം ചൂരി:

Share