CPIM Trikaripur AC

CPIM Trikaripur AC സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി
ഇ. എം എസ് ഭവൻ, പടുവളം പിലിക്കോട്

01/11/2025
01/11/2025

അതിരുകളില്ലാത്ത അഭിമാനം ആനന്ദം

അതിദാരിദ്ര്യവിമുക്ത നവകേരളംജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയെ അവസാനിപ്പിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങളും തുടർന്ന് കമ്മ്യൂണിസ്...
01/11/2025

അതിദാരിദ്ര്യവിമുക്ത നവകേരളം

ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയെ അവസാനിപ്പിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങളും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും നടത്തിയ ചരിത്ര വിജയഗാഥയിലൂടെ ആധുനിക കേരളത്തെ നാം രൂപപ്പെടുത്തി. ഫെഡറൽ വ്യവസ്ഥയുടെ പരിമിതിയിൽ നിന്നും സംസ്ഥാന ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയെടുത്ത മാറ്റങ്ങൾ അവിസ്മരണീയമാണ്. തലചായ്ക്കാൻ മണ്ണിലിടംനൽകിയ സ. ഇ എം എസ് സർഗാത്മക പ്രവർത്തനങ്ങൾ കൊണ്ട് നവകേരള ശില്പിയായി. പാവങ്ങളുടെ പടത്തലവൻ സ. എ.കെ.ജി നിസ്വവർഗത്തിന് വേണ്ടി പല നിയമങ്ങളും പാസാക്കിയെടുക്കാൻ പാർലിമെൻ്റിൽ പോരാടി. ചേറിൽ പണിയെടുക്കുന്ന ചെറുമർ ഉൾപ്പെടെയുള്ള പാവങ്ങൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നടപ്പാക്കിയ സ.ഇ.കെ നായനാർ സാക്ഷരതയും ജനകീയാസൂത്രണവും സ്ത്രീ ശാക്തീകരണവും ഈ കൊച്ചു കേരളത്തിൽ നടപ്പാക്കി. നെൽവയൽ തണ്ണീർത്തട സംരക്ഷണവും ത്രിതല പഞ്ചായത്ത് വനിതാ സംവരണം അമ്പത് ശതമാനം ഏർപ്പെടുത്തിയതും പുന്നപ്ര-വയലാർ സമരനായകൻ സ.വി. എസാണ്. നവകേരള നിർമ്മിതിക്ക് നവഭാഷ്യം നൽകിയ സ. പിണറായി 2016 ൽ നാല്മിഷൻ കൊണ്ട് വരികയും അത് പൂർത്തീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും UDF വരുത്തിവച്ച ക്ഷേമപെൻഷൻ കുടിശിക തീർക്കുകയും 600 രൂപയിൽ നിന്ന് 2000രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. ഇതാ 2025 നവംബർ 1 അതിദരിദ്ര വിമുക്ത കേരളമായി നമ്മുടെ സംസ്ഥാനം വളർന്നിരിക്കുന്നു. ദൃഢനിശ്ചയത്തോടെയുള്ള വികസനാസൂത്രണ പ്രവർത്തനങ്ങൾക്കും പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്ന LDF സർക്കാറിന് അഭിവാദ്യങ്ങൾ.

ചരിത്രം കുറിച്ച്കേരള സര്‍ക്കാര്‍ ❤️✊
01/11/2025

ചരിത്രം കുറിച്ച്
കേരള സര്‍ക്കാര്‍ ❤️✊

നവ കേരളപ്പിറവിക്കാണ് നാം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും പ്രഥമ പരിഗണനയായി കണക്കാക്കുന്ന...
01/11/2025

നവ കേരളപ്പിറവിക്കാണ് നാം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും പ്രഥമ പരിഗണനയായി കണക്കാക്കുന്ന ഒരു സർക്കാരിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവച്ച കാലമാണിത്. സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളുടെ എല്ലാം അടിസ്ഥാനം ഭരണത്തുടർച്ചയാണ്. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുവാനും സമഗ്രമായ കാഴ്ചപ്പാടോടെ അവ പൂർത്തിയാക്കുവാനും സർക്കാരിന് സാധിച്ചു. കൂടുതൽ മികവോടെയും കരുത്തോടെയും നമുക്കിനി മുന്നോട്ടു കുതിക്കണം. സർക്കാർ നടപ്പാക്കുന്നതും ആവിഷ്കരിച്ചതുമായ പദ്ധതികളുടെ പൂർത്തീകരണവും തുടർ പ്രവർത്തനങ്ങളും ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെ കേരളം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ആധുനിക വികസിത സമൂഹമെന്ന നിലയിൽ നാം ഇതര നാടുകളെ അമ്പരപ്പിക്കുന്നു. ആ മുന്നേറ്റം ഇനിയും തുടരേണ്ടതുണ്ട്. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

31/10/2025



30/10/2025
കേരളം അഭിമാനത്തോടെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാകുന്നു...നവംബര്‍ 1-ന് വൈകുന്നേരം ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ജനസദ...
29/10/2025

കേരളം അഭിമാനത്തോടെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാകുന്നു...

നവംബര്‍ 1-ന് വൈകുന്നേരം ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ജനസദസ്സുകള്

29/10/2025

ഇതാണ് സതീശൻ പറഞ്ഞ SAY NO TO DRUGS

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചു. സംയോജിത ശിശു വികസ...
29/10/2025

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ പ്രധാന ഭാഗമാണിത്.
കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഏറ്റെടുക്കുന്നത്. ആറുവയസിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടന്ന അമ്മമാർ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കൾ.
അങ്കണവാടികൾ വഴിയാണ് ഇവർക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിൻ്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

Address

EMS BHAVAN Paduvalam’
Kasaragod
671310

Telephone

04672263024

Website

Alerts

Be the first to know and let us send you an email when CPIM Trikaripur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Trikaripur AC:

Share