13/10/2015
നീലേശ്വരത്തിന്റെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന പ്രൊഫ: കെ.പി. ജയരാജനെ നീലേശ്വരത്തെ ജനങള്ക്ക് അറിയുമോ???
വിദ്യാര്ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയരാജന്‍ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നത്. എസ്.എഫ്.ഐയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹിയായിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ യൂണിയന്‍ ചെയര്മാാനായി തെരഞ്ഞെടുക്കപ്പെട്ട ജയരാജന്‍ ജില്ലയിലെ ആദ്യ എസ്.എഫ്.ഐ ചെയര്മാാനായി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി്യായിരിക്കുമ്പോള്‍ കാലിക്കറ്റ് സര്വ്വനകലാശാല അക്കാദമിക് കൗണ്സിിലില്‍ അംഗമായി. നെഹ്‌റു കോളജില്‍ 12 വര്ഷ്ത്തോളം ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സര്വ കലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്ഡിോനേറ്ററും വകുപ്പ് മേധാവിയുമായിരുന്നു. 13 വര്ഷംര കണ്ണൂര്‍ സര്വകലാശാല പരീക്ഷാ കണ്ട്രോ ളറായി തുടര്ന്നു .
ജില്ലാ സാക്ഷരതാ യജ്ഞ പദ്ധതിയുടെ കോ-ഓര്ഡി്നേറ്ററായിരുന്നു. ഇക്കാലത്താണ് ജില്ലാ സാക്ഷരതാ പ്രസ്ഥാനത്തിന് സംസ്ഥാനത്തെ മികച്ച പ്രവര്ത്താനങ്ങള്ക്കുള്ള അവാര്ഡ്ന ലഭിക്കുന്നത്. കാന്ഫെ്ഡ് ജില്ലാ പ്രസിഡണ്ട്, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്മാഡന്‍, കാസര്കോ്ട് പ്രസ്‌ക്ലബ്ബിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ വികസനവേദി ചെയര്മാപന്‍, നീലേശ്വരത്തെ സാസ്‌കാരിക കൂട്ടായ്മയായ നീരാഞ്ജലി ചെയര്മാന്‍ സ്ഥാനം വഹിക്കുന്ന ജയരാജന്‍ നിലവില്‍ മംഗളൂരു യേനപ്പോയ സര്വ്കലാശാലയില്‍ പരീക്ഷാ കണ്ട്രോളറാണ്.
ഭാര്യ : നിരഞ്ജിനി. മക്കള്‍: നീരജ് ജയരാജ്, ലക്ഷ്മി ജയരാജ്.