msf Kasaragod Niyojakamandalam Committee

msf Kasaragod Niyojakamandalam Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf Kasaragod Niyojakamandalam Committee, Political organisation, Niyojakamandalam League Office, Firdous Bazar, Old Busstand, Kasaragod.

എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രതിനിധി സമ്മേളനം 'പ്ലാഡോ 2.0' ഫെബ്രു 16ന്കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പു...
09/02/2019

എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രതിനിധി സമ്മേളനം 'പ്ലാഡോ 2.0' ഫെബ്രു 16ന്

കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ യോഗവും ഫെബ്രുവരി 16ന് രാവിലെ പത്തു മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

പ്രതിനിധി സമ്മേളന പോസ്റ്റര്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം പ്രകാശനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, സി.ഐ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, സവാദ് മൊഗര്‍, ഖലീല്‍ തുരുത്തി, മുര്‍ഷിദ് മുഹമ്മദ്, ഷാനവാസ് മാര്‍പ്പിനടുക്ക, ഇര്‍ഫാന്‍ കുന്നില്‍, ഷഫാന്‍ മൊഗര്‍, ഹബീബ് തുരുത്തി, ഹാഷിം മഞ്ഞംപാറ, സിദ്ധീഖ്, അറഫാത്ത് കൊവ്വല്‍, ഇസ്തിഫാന്‍ ഗോളിയടുക്ക, ഇജാസ് ഇബ്രാഹിം ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

27/12/2018

#ചെറിയാപ്പു_ഞങ്ങളുണ്ട്_കൂടെ

11/07/2017

മെറിറ്റ് സീറ്റിലെ പണപ്പിരിവ്
പണം തിരിച്ച് നല്‍കിയില്ലെങ്കില്‍
പ്രതിഷേധം ശക്തമാക്കും : എം എസ് എഫ്

കാസര്‍കോട് : നായന്മാര്‍മൂല സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തിയതിനെതിരെ എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ പരാതിയില്‍ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ എം എസ് എഫ് കാസര്‍കോട് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതേ വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു നല്‍കുന്നത് വരെ സമര രംഗത്ത് ഉണ്ടാകും. എം എസ് എഫ് വിഷയത്തെ ചര്‍ച്ചയാക്കിയതിന് ശേഷം പണം നല്‍കുന്നതിന് വിസമ്മതിച്ച ആളുകളില്‍ നിന്ന് പിരിവ് നടത്തുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്നോട്ട് പോയത് തന്നെ എം എസ് എഫിന്റെ വിജയമാണെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ മറ്റു സ്‌കൂളുകളില്‍ സ്‌കൂള്‍ സ്‌റ്റോറുകളിലടക്കം പണപ്പിരിവ് നടത്തുന്നതിലും എം എസ് എഫ് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ അനസ് എതിര്‍ത്തോടിന്റെ അദ്ധ്യക്ഷത വഹിച്ചു, ഹാഷിം ബംബ്രാണി, അസറ് എതിര്‍ത്തോട്, ആസിഫ് ഉപ്പള, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സലാം ബെളിഞ്ചം, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയടുക്ക, അന്‍സാഫ് കുന്നില്‍, ത്വാഹ തങ്ങള്‍ ചേരൂര്‍, ഖലീല്‍ തുരുത്തി, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, അല്‍ത്താഫ് ബെള്ളൂര്‍, ഷാനവാസ് മാര്‍പ്പടുക്ക, സുഫൈദ് ചെങ്കള എന്നിവര്‍ സംബന്ധിച്ചു.

മെറിറ്റ് സീറ്റുകളിൽ പണപ്പിരിവ്: എം.എസ്.എഫ് ജില്ലാ കളക്ടർക്ക് പരാതി നൽകികാസർകോട്:(www.evisionnews.in 05/07/2017) പ്ലസ് വൺ...
05/07/2017

മെറിറ്റ് സീറ്റുകളിൽ പണപ്പിരിവ്: എം.എസ്.എഫ് ജില്ലാ കളക്ടർക്ക് പരാതി നൽകി

കാസർകോട്:(www.evisionnews.in 05/07/2017) പ്ലസ് വൺ മെറിറ്റ് സീറ്റുകളിൽ എയ്ഡഡ് സ്കൂളുകളിൽ മാനെജ്മെന്റ് നടത്തുന്ന പണപ്പിരിവിനെതിരെ എം.എസ്.എഫ് കാസർകോട് നിയോജകമണ്ഡലം കമ്മിറ്റി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ജില്ലാ കളക്ടർ, കണ്ണൂർ റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.

മെറിറ്റ്, കമ്യൂണിറ്റി, സ്പേർട്സ് ക്വാട്ടകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ നിന്ന് നിയമം ലംഘിച്ച് കൊണ്ട് ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് മാനെജ്മെൻറ് വാങ്ങിയ 3000 രൂപ വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകണമെന്നും ജില്ലയിലെ മറ്റു സ്കൂളുകളിൽ പണപ്പിരിവ് നടക്കുന്നതിൽ ഉടൻ നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ, ട്രഷറർ സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗർ, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട എന്നിവരാണ് കളക്ടറെ കണ്ട് പരാതി നൽകിയത്.

ഇത് നായന്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ +1 ലേക്ക് മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച   97% മാർക്കുള്ള വിദ്യ...
30/06/2017

ഇത് നായന്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ +1 ലേക്ക് മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച 97% മാർക്കുള്ള വിദ്യാർത്ഥിയിൽ നിന്ന് സർക്കാർ ഫീസിന് പുറമേ സ്കൂളിലനകത്തുള്ള മനേജ്മെൻറ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അവരിൽ നിന്ന് വാങ്ങിയ 3000 രൂപയുടെ രസീത്. ഇതുമായി ബന്ധപ്പെട്ട് എം എസ് എഫ് മണ്ഡലം കമ്മിറ്റി ഇന്ന് പ്രിൻസിപ്പളുമായി സംസാരിച്ചപ്പോൾ ഇതിനെ കുറിച്ച് അറിയില്ല എന്നാണ് അദ്ദേഹത്തിന്റെ മറുപടി.പിന്നീട് മേനേജ്മെന്റുമായി സംസാരിച്ചപ്പോൾ ഞങ്ങൾ വാങ്ങുന്നുണ്ട് ഇനിയും അത് തുടരുമെന്നും സ്കൂൾ നടത്തപ്പിന് ആവശ്യമാണ് എന്നും നിങ്ങൾക്ക് വേണമെങ്കിൽ 7-ാം തിയ്യതി നടക്കുന്ന ജമാഅത്ത് ജനറൽ ബോഡി യോഗം കൂടി തീരുമാനിച്ച് നിങ്ങളെ അറിയിക്കാമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി വരികയും ചെയ്തു.
" അങ്ങനെ വിദ്യാർത്ഥികളിൽ നിന്ന് പകൽ കൊള്ള നടത്തുന്നത് നോക്കി നിൽക്കാൻ എം എസ് എഫ് ഉദ്ദേശിക്കുന്നില്ല"
http://www.evisionnews.in/2017/06/msf-merit-admission.html

''നവാഗതർക്ക് സ്വാഗതം"എം.എസ്.എഫ് സ്കൂൾ പ്രവേശനോത്സവം...
31/05/2017

''നവാഗതർക്ക് സ്വാഗതം"
എം.എസ്.എഫ് സ്കൂൾ പ്രവേശനോത്സവം...

എം.എസ്.എഫ് പ്രവർത്തന ഫണ്ട്.
05/05/2017

എം.എസ്.എഫ് പ്രവർത്തന ഫണ്ട്.

11/04/2017
പ്ലാഡോ ' 17 എം എസ് എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റി യുടെ മണ്ഡലം കൺസിൽ അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് മുസ്ലിം ലീഗ് മണ്ഡലം പ്ര...
17/02/2017

പ്ലാഡോ ' 17 എം എസ് എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റി യുടെ മണ്ഡലം കൺസിൽ അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത് പതാക ഉയർത്തി, സംസ്ഥാന പ്രസിഡൻറ് മിസഹബ് കിഴിയരൂർ ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം പള്ളങ്കോട് ,ടിൻഎ കാദർ സംഘടനാ ക്ലാസുകൾ നൽകി.
അവസാന സെഷനിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ കൗൺസിൽ അംഗങ്ങളുമായി സംവദിച്ചു.
സഹകരിച്ച സഹായിച്ചവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു

Address

Niyojakamandalam League Office, Firdous Bazar, Old Busstand
Kasaragod
671121

Alerts

Be the first to know and let us send you an email when msf Kasaragod Niyojakamandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Kasaragod Niyojakamandalam Committee:

Share