08/01/2024
കളിയാരവത്തിനു വിസിൽ മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി....
കൊമ്പും വമ്പും വീറും പോർവിളിയും ആർപ്പും ആവേശവും ആവോളം പകരുന്ന എട്ടു കൊല കൊമ്പന്മാർ തമ്മിൽ ഏറ്റു മുട്ടുന്നു.
അകത്ത് ആയിരങ്ങളുടെ ഹർഷാരവം, ആർപ്പുവിളി പുറത്തു ഉത്സവമേളത്തിന്റെ കൊട്ടികയറൽ...
ഗോൾ വലയ്ക്കൊപ്പം ഗാലറിയും കുലുങ്ങും
ചുറ്റാൽ ചുറ്റുമുള്ള ക്ലബുകൾ ബേഡകത്തെ ഏറ്റവും വലിയ ഫുട്ബോൾ മേളത്തിൽ ബൂട്ട് കെട്ടുമ്പോൾ...കളിക്കാർ തമ്മിൽ മാത്രമല്ല ആരാധകർ തമ്മിൽ കൂടിയാണ് മത്സരം.
ഒരു വശത്തു കുണ്ടംകുഴിയുടെ ആധിതേയ മുഴക്കം കടൽ പോലെ പെയ്യും, അപ്പുറം പെർളടുക്കത്തിന്റെയും, കൊളത്തൂ രിന്റെയും ബാലനടുക്കത്തിന്റെയും തോർക്കുളത്തിന്റെയും അയൽക്കാർ തമ്മിൽ ഗാലറിയിൽ ആകാശം മുട്ടുന്ന കൂകി വിളികളും ഇടിവെട്ടും ബാന്റടിയും കൊണ്ട് പ്രകമ്പനം കൊള്ളിക്കും
വരുത്തരാണെങ്കിലും വിരുന്നുകാരുടെ ബവ്യതയും വിനയവും കാട്ടി പിന്നെ കൊട്ടി കേറാൻ കാത്തു നിൽക്കുന്ന മേൽപ്പറമ്പയും മോഗ്രാലും പേരും പെരുമയും ഉള്ള ടീമുകൾ... അവർക്ക് ചുറ്റും,, കാണികളുടെ ചൂടും തിളപ്പും ഉള്ള മനുഷ്യർ....
അതിൽ നിങ്ങളും ഭാഗമാവുക എന്നത് മാത്രമാണ് ഇനി ചെയ്യാൻ ആവുക...
ജീവകാരുണ്യത്തിന്റെ ഭാഗമാവുക മാത്രമല്ല... നാട്ടിലെ ക്ലബ്ബുകൾ... മലയോരത്തിലെ ഏറ്റവും വലിയ കളി വേദിയിൽ ദേശത്തെ അടയാളപെടുത്താൻ ഫുട്ബോളിന്റെ കോപ്പ് കൂട്ടുമ്പോൾ അതിൽ പങ്കാളി ആവുക കൂടിയാണ്..
സ്വാഗതം
Appus
Jishnu
Sajith
ഡിവൈഎഫ്ഐ ബേഡകംം
Shaijina B K