Mogral Puthur Grama Panchayath

Mogral Puthur Grama Panchayath Official page of Mogral Puthur Grama Panchayath

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് എൽ.പി,യു,പി സ്ക്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിതരണം തുടങ്ങി**മൊഗ്രാൽ പുത്തൂർ ഗ്രാമ പ...
05/10/2023

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് എൽ.പി,യു,പി സ്ക്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിതരണം തുടങ്ങി*

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു*

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 1765 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽക്കുന്നത് എരിയാൽ ഗവ. കാവുഗോളി സ്ക്കുൾ , കല്ലങ്കൈ സ്കൂൾ , ഉജിർക്കര സ്ക്കുൾ , മൊഗ്രാൽ പുത്തൂർ സ്ക്കൂൾ , കമ്പാർ സ്കൂൾ എൽ.പി ,യു.പി , സ്ക്കുൾ കുട്ടികൾക്ക് നൽക്കുന്ന പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടനം എരിയാൽ ഗവ:കാവുഗോളി സ്ക്കുളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര ബള്ളുർ രണ്ടാം വാർഡ് മെമ്പർ സുലോജന കെ.ബി കാവുഗോളി സ്ക്കൂൾ എച്ച്.എം അനസൂയ ,മൊയ്തീൻ പി.കെ , അമൃത് ലാൽ എന്നിവർ പങ്കെടുത്തു രണ്ടാം വാർഡ് ബള്ളുർ കുടുംബശ്രീയാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം തയ്യാറാക്കി നൽക്കുന്നതിനുള്ള ക്വട്ടേഷൻ എറ്റടുത്തിരിക്കുന്നത്*

സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം പദ്ധതിയുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്
05/10/2023

സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം പദ്ധതിയുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്

*മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണ്ണ ഗംഭീരമായ  തുടക്കം**ചൗക്കി സന്ദേശം സഘടന പരിസരത്ത് വച്ച് കൂട്ടയോട്ട...
01/10/2023

*മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണ്ണ ഗംഭീരമായ തുടക്കം*

*ചൗക്കി സന്ദേശം സഘടന പരിസരത്ത് വച്ച് കൂട്ടയോട്ടം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസൽ ഉൽഘാടനം ചെയ്തു*

*ചൗക്കി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണ്ണ ഗംഭീരമായ തുടക്കം ചൗക്കി സന്ദേശം സംഘടന പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ഉൽഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂജീബ് കമ്പാർ അദ്ധ്യക്ഷത വഹിച്ചു സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രമീള മജൽ ,റാഫി എരിയാൽ ആശംസകൾ നേർന്നു ,സന്ദേശം സഘടന മുകുന്ദൻ മാഷ് സ്വാഗതം പറഞ്ഞു പരിപാടിയിൽ സന്ദേശം സംഘടനാ ഭാരവാഹികളായ എസ്.എച്ച് ഹമീദ് സലിം സന്ദേശം സുക്കൂർ കുന്നിൽ ഗഫൂർ കല്ലങ്കൈ മിറാക്കിൽ കമ്പാർ പി.എ കബീർ,നജീബ് കുന്നിൽ,കരിം ചൗക്കി ,മാഹിൻ കുന്നിൽ ,ജാസ് ബദർ നഗർ ബച്ചി ,റഷീദ് ചായിത്തോട്ടം , സാമൂഹിക പ്രവർത്തകൻ ബാബുരാജ് എന്നിവർ പങ്കെടുത്തു സന്ദേശം സഘടന പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ക്ലാബ്ബ്കളെ പ്രതിനിധികരിച്ച് നൂറോളം യുവാക്കൾ പങ്കെടുത്തു കമ്പാർ മിനി സ്റ്റേഡിയം പരിസരത്ത് സമാപിച്ച കൂട്ടയോട്ടത്തിൽ ഒന്നും, ,രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളെ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജിബ് കമ്പാർ വിജയികളെ പ്രഖ്യാപിച്ചു മിറാക്കിൾ കമ്പാർ പി.എം കബീർ കൂട്ടയോട്ട സമാപന ചടങ്ങിൽ സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാൽ കൂട്ടയോട്ട മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും നന്ദിയും പറഞ്ഞു കൂട്ടയോട്ട മത്സരത്തിൽ ജാസ് ബദർ നഗറിന്റെ സിദ്ദാദ് ഒന്നാം സ്ഥാനവും ജാസ് ബദറിന്റെ അഖിൽ രണ്ടാം സ്ഥാനവും ഹിറോസ് ബള്ളുറിന്റെ അബ്ദുൽ ഉസൈൻ മൂന്നും സ്ഥാനവും നേടി കൂട്ടയോട്ട മത്സരത്തിൽ പങ്കെടുത്ത് ഫിനിഷ് ചെയ്ത മറ്റു മത്സരാർത്ഥികളെ പ്രസിഡണ്ട് അഡ്വ : സമീറ ഫൈസലും വൈസ് പ്രസിഡന്റ് മുജീബ് കമ്പാറും അഭിനന്ദിച്ചു*

സ്വാച്ച്താ ഹി സേവയുടെ ഭാഗമായി കോട്ടവളപ്പ് സബ് സെന്റർ പരിസരം ശുചികരണ പ്രവർത്തനം നടന്നു
30/09/2023

സ്വാച്ച്താ ഹി സേവയുടെ ഭാഗമായി കോട്ടവളപ്പ് സബ് സെന്റർ പരിസരം ശുചികരണ പ്രവർത്തനം നടന്നു

സ്വാച്ചതാ ഹി സേവ ക്യാമ്പയിൻ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്
30/09/2023

സ്വാച്ചതാ ഹി സേവ ക്യാമ്പയിൻ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്

സ്കൂൾ കുട്ടികൾക്ക് ലാപ്ടോപ് വിതരണം ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസൽ നിർവഹിച്ചു. കവുഗോളി സ്കൂൾ എച്ച് എം ...
23/08/2023

സ്കൂൾ കുട്ടികൾക്ക് ലാപ്ടോപ് വിതരണം ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസൽ നിർവഹിച്ചു. കവുഗോളി സ്കൂൾ എച്ച് എം അനസൂയ ടീച്ചർക്ക് ലാപ്ടോപ് കൈമാറി. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ മെമ്പർ സമ്പത്ത് കുമാർ, സെക്രട്ടറി പ്രേമ, ഷിജി വി വി, സി ഡി എസ് ചെയർപേഴ്സൺ റസിയ എന്നിവർ പങ്കെടുത്തു.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുതിർന്ന സ്വാതന്ത്ര സമര സേനനിയായ ക്യാപ്റ്റൻ കെ എം കുഞ്ഞികണ്ണൻ നമ്പ്യ...
23/08/2023

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുതിർന്ന സ്വാതന്ത്ര സമര സേനനിയായ ക്യാപ്റ്റൻ കെ എം കുഞ്ഞികണ്ണൻ നമ്പ്യാരെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ഷമീറ ഫൈസൽ പരുപാടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ച പരുപാടിയിൽ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്ങര ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ എന്നിവർ സംസാരിച്ചു. മെമ്പർമാരായ സമ്പത്ത് കുമാർ, ഗിരീഷ്, സുലോചന എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഷിജി വി വി യും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്ത പരുപാടിയിൽ ക്യാപ്റ്റൻ കുഞ്ഞികണ്ണൻ അവരുകളെ ഷാൾ അണിയിച്ചു ആദരിച്ചു. സ്വാതന്ത്ര സമര കാലത്തെ അദ്ദേഹത്തിന്റെ ഓർമ്മകൾ ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ പങ്കുവച്ചു സംസാരിച്ച. അദ്ദേഹത്തിന്റെ നേട്ടങ്ങളും ബഹുമതികളും അടങ്ങിയ ചിത്രങ്ങളും പുരസ്‌കാര പത്രങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചു.

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താകൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു**കിറ്റിന്റെ ...
07/08/2023

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താകൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു*

*കിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ശ്രീ : ഇൻബശേഖർ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു*

*കല്ലകൈ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് അതി ദാരിദ്ര്യ ലിസ്റ്റിൽ പ്പെട്ട ഗുണഭോക്താക്കൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസലിന്റെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ കലക്ടർ ശ്രീ : ഇൻബശേഖർ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഖദീജ അബ്ദുൽഖാദർ നിസാർകുളങ്കര പ്രമീളമജൽ പഞ്ചായത്ത് സെക്രട്ടറി ഷിജി ഗ്രാമ പഞ്ചായത്ത് മെമ്പർമ്മാരായ റാഫി എരിയാൽ നൗഫൽ പുത്തുർ ദിക്ഷിത്ത് കല്ലങ്കൈ ഗിരീഷ് മജൽ സുലോജന അസിസ്റ്റന്റ് സെക്രട്ടറി ബൈജു പഞ്ചായത്ത് സ്റ്റാഫുകളായ മിനി ,വിദ്യാ ദേവദാസ് ഗോവിന്ദൻ, മുരളി , പ്രമീള , അനീഷ് നാരായണി എന്നിവർ സംബന്ധിച്ചു...*

03/08/2023

*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾകളിലെക്ക് ബെൻഞ്ചും ഡസ്ക്കും വിതരണം ചെയ്തു*

*ജില്ലാ കലക്ട്രർ ശ്രീ : ഇൻബശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു*

*കല്ലങ്കൈ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ കീഴിലുള്ള സർക്കാർ സ്ക്കൂളുകളിലെക്ക് ബെൻഞ്ചും ഡസ്ക്കും വിതരണം ചെയ്തു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസലിന്റെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ കലക്ട്രർ ശ്രീ : ഇൻബശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഖദീജ അബ്ദുൽഖാദർ നിസാർകുളങ്കര പ്രമീളമജൽ പഞ്ചായത്ത് സെക്രട്ടറി ഷിജി മെമ്പർമ്മാരായ റാഫി എരിയാൽ നൗഫൽ പുത്തുർ ദിക്ഷിത്ത് കല്ലങ്കൈ ഗിരീഷ് മജൽ സുലോജന അസിസ്റ്റന്റ് സെക്രട്ടറി ബൈജു ഇപ്ലിമെന്റ് കാവുഗോളി സ്ക്കൂൾ എച്ച്.എം അനസൂയ പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു...*

തദ്ദേശസ്ഥാപനതല ജല സഭ സംഘടിപ്പിച്ചു. സെക്രട്ടറി ഷിജി വി വി സ്വാഗതം വഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന...
25/07/2023

തദ്ദേശസ്ഥാപനതല ജല സഭ സംഘടിപ്പിച്ചു. സെക്രട്ടറി ഷിജി വി വി സ്വാഗതം വഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നവകേരളം ആർ പി ശ്രീ നീലാംബരൻ ക്ലാസുകൾ കൈകാര്യം ചെയുകയും ചർച്ചകൾ നടത്തുകയും ചെയ്തു. എക്സ്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജോസഫ് ജെ എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ അബ്ദുൽ ഖാദർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്ങര, മെമ്പർമാരായ റാഫി ഏരിയാൽ, ഗിരീഷ്, നൗഫൽ പുത്തൂർ, ദീക്ഷിത്ത്, സാമ്പത്ത് കുമാർ, എന്നിവരും അസിസ്റ്റന്റ് സെക്രട്ടറി ബിജു,JHI, VEO, നിർവഹണ ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തദ്ദേശസ്ഥാപനതല മാലിന്യ മുക്ത നവകേരളം ജനകീയ ഓഡിറ്റ്, റിപ്പോർട്ട്‌ അവതരണവും ജനകീയ ഓഡിറ്റും അവതരിപ്പിച്ചു. സെക്രട്ടറി ഷിജി ...
25/07/2023

തദ്ദേശസ്ഥാപനതല മാലിന്യ മുക്ത നവകേരളം ജനകീയ ഓഡിറ്റ്, റിപ്പോർട്ട്‌ അവതരണവും ജനകീയ ഓഡിറ്റും അവതരിപ്പിച്ചു. സെക്രട്ടറി ഷിജി വി വി സ്വാഗതം വഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ മുജീബ് കമ്പാർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി ബിജു റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ അബ്ദുൽ ഖാദർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്ങര, മെമ്പർമാരായ റാഫി ഏരിയാൽ, ഗിരീഷ്, നൗഫൽ പുത്തൂർ, ദീക്ഷിത്ത്, സാമ്പത്ത് കുമാർ, എന്നിവരും JHI, VEO, നിർവഹണ ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

*എരിയാൽ കോട്ടവളപ്പ് കൃഷി ഭവൻ പരിസരത്ത് വച്ച് സൗജന്യ ഷുഗർ , പ്രഷർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു..**ഗ്രാമ പഞ്ചായത്ത് മെമ...
20/07/2023

*എരിയാൽ കോട്ടവളപ്പ് കൃഷി ഭവൻ പരിസരത്ത് വച്ച് സൗജന്യ ഷുഗർ , പ്രഷർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു..*

*ഗ്രാമ പഞ്ചായത്ത് മെമ്പർ റാഫി എരിയാൽ ഉദ്ഘാടനം ചെയ്തു,*

*മൊഗ്രാൽ പുത്തൂർ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെയും വില്ലേജ് ഹെൽത്ത്‌ സാനിറ്റേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ എരിയാൽ പത്താം വാർഡിലുള്ള കോട്ടവളപ്പ് കൃഷി ഭവൻ പരിസരത്ത്‌ വച്ച് 30,വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി പ്രഷർ, ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു എരിയാൽ പത്താം വാർഡിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകൾ ക്യാമ്പിൽ പങ്കെടുത്തു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ജെ.എച്ച്.ഐ സ്നേഹ എം.എൽ.എസ്.ടി ലാവണ്യ വാർഡ് ആശാവർക്കർ ആശാലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.*

Address

Kasaragod
671121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914994232891

Alerts

Be the first to know and let us send you an email when Mogral Puthur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share