13/04/2023
മനോഹരമായ നീലാകാശത്തിനു താഴെ അവരുണ്ടായിരുന്നു. കാസർകോട്ടെ എം.എസ്.എഫുകാർ..
നിരാലംബർക്ക് സാന്ത്വനമായി, ആശ വറ്റിയവർക്ക് കൈത്താങ്ങായി, മികവ് പുലർത്തിയവർക്ക്
പ്രോത്സാഹനവുമായി, അർഹരായവർക്ക്
ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ടുമായി ജില്ലയിലെ എം.എസ്.എഫ് സദാ സന്നദ്ധരായിരുന്നു.
ഒരു എം.എസ്.എഫുകാരനോ ബന്ധപ്പെട്ടവർക്കോ ഒരത്യാവശ്യ സാമ്പത്തിക സഹായം ആവശ്യമാകുമ്പോൾ വലിയ കൈത്താങ്ങായി ജില്ലാ എം.എസ്.എഫ് കൂടെയുണ്ടായിരുന്നു. വിദ്യാഭ്യാസ ചിലവിന്, ചികിത്സക്ക്, മറ്റുള്ള അടിയന്തിര ആവശ്യങ്ങൾക്ക്..
ഈദൃശ പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെ, അനർഗളം..
കഴിഞ്ഞ കുറെ വർഷങ്ങളായി കാസർകോട് ജില്ലാ എം.എസ്.എഫ് നടത്തിക്കൊണ്ടിരിക്കുന്ന അഭിമാന പദ്ധതിയാണ് "സഹപാഠിക്കൊരു കൈത്താങ്ങ്" എന്ന ആശയം മുന്നോട്ട് വെച്ചുള്ള "ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ട്". ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ അനവധി വിദ്യാർത്ഥികൾക്കാണ് കാരുണ്യത്തിൻ്റെ കൈത്താങ്ങാവാൻ ജില്ലാ എം.എസ്.എഫിനു കഴിഞ്ഞത്. പലരുടെയും നിർലോഭമായ പിന്തുണയാണ് ഈ പദ്ധതിക്ക് പിറകിൽ.
ഒരിക്കൽ കൂടി ഞങ്ങൾ നിങ്ങളുടെ മുമ്പിലേക്ക് വരികയാണ്. ഏപ്രിൽ 14ന് (നാളെ ) വെള്ളിയാഴ്ച്ച അകമഴിഞ്ഞ് സഹായിക്കുക. കൂട്ടുകാരന് കൈത്താങ്ങാവാൻ, ഒരു പുഞ്ചിരി നിറക്കാൻ നമുക്കാവട്ടെ...