കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ

  • Home
  • India
  • Karunagappally
  • കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ, Government Organization, Karunagappally.

 #താലൂക്ക്സെമിനാർപാവങ്ങളുടെ മനുഷ്യപക്ഷ വായന സമൂഹത്തെ നവീകരിക്കുന്നു:കരുനാഗപ്പള്ളി:  വിക്ടർ യൂഗോ 1862 ൽ എഴുതി നൂറ് വർഷത്ത...
18/01/2026

#താലൂക്ക്സെമിനാർ
പാവങ്ങളുടെ മനുഷ്യപക്ഷ വായന സമൂഹത്തെ നവീകരിക്കുന്നു:

കരുനാഗപ്പള്ളി: വിക്ടർ യൂഗോ 1862 ൽ എഴുതി നൂറ് വർഷത്തിന് മുൻപ് നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ പാവങ്ങൾ എന്ന നോവൽ ഇന്നും മനുഷ്യനെ നവീകരിക്കുന്ന കൃതിയാണെന്ന് കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള പറഞ്ഞു.
പാവങ്ങൾ എന്ന നോവലിൻ്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി മുല്ലക്കര രത്നാകരൻ വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖാവതരണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, വിജയമ്മ ലാലി, ആർ കെ ദീപ, എ സജീവ് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവം, മുതിർന്നവരുടെയും കുട്ടികളുടെയും വനിതകളുടേയും വായനാ മത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.

 #സുസ്ഥിരാരോഗ്യം; #സെമിനാർസംഘടിപ്പിച്ചു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും സം...
30/09/2025

#സുസ്ഥിരാരോഗ്യം;
#സെമിനാർസംഘടിപ്പിച്ചു.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സുസ്ഥിരാരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും സംവാദവും ശ്രദ്ധേയമായി. ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടി ഡോ സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളെ അധികരിച്ച് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സെക്രട്ടറി ഡോ എ സാബു,ഡോ ജാസ്മിൻ റിഷാദ്, ഡോ പി ഹരിനാരായണൻ എന്നിവർ ക്ലാസുകൾ നയിച്ചു.വി വിമൽറോയ്, വിജയമ്മാ ലാലി എന്നിവർ മോഡറേറ്റർമാരായി.സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ വള്ളിക്കാവ് മോഹൻദാസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, താലൂക്ക് വൈസ് പ്രസിഡൻ്റ് അനിൽ പുത്തേഴം, ജോയിൻ്റ് ഗോപാലകൃഷ്ണൻ, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് വെട്ടുകാട്ട്, വിജയമ്മാ ലാലി, എം ഗോപാലകൃഷ്ണപിള്ള, ജില്ലാ കൗൺസിൽ അംഗങ്ങളായ പി ദീപു, എ പ്രദീപ്, ജി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികൾ പങ്കെടുത്തു. സുസ്ഥിരാരോഗ്യം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് താലൂക്കിലെമ്പാടും ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും സംവാദ പരിപാടികളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

 #ഗ്രന്ഥശാലാ_പ്രവർത്തകരുടെ #മഹാസംഗമമായിമാറിയ #കരുനാഗപ്പള്ളി_താലൂക്ക്_അക്ഷരമഹാസംഗമം #സാഹിത്യകാരി_ഹരിതാസാവിത്രിഉദ്ഘാടനം ചെ...
14/07/2025

#ഗ്രന്ഥശാലാ_പ്രവർത്തകരുടെ
#മഹാസംഗമമായിമാറിയ
#കരുനാഗപ്പള്ളി_താലൂക്ക്_അക്ഷരമഹാസംഗമം
#സാഹിത്യകാരി_ഹരിതാസാവിത്രി
ഉദ്ഘാടനം ചെയ്തു.

 #വായനാമത്സരത്തോടനുബന്ധിച്ച് #താലൂക്ക്തല_പുരസ്കാരങ്ങൾ #പ്രഖ്യാപിച്ചു...
07/07/2025

#വായനാമത്സരത്തോടനുബന്ധിച്ച്
#താലൂക്ക്തല_പുരസ്കാരങ്ങൾ
#പ്രഖ്യാപിച്ചു...

04/07/2025

#വായനാപക്ഷാചരണം
#വി_സാംബശിവൻ
#അനുസ്മരണം

 #അഭിമാനത്തോടെ....
06/04/2025

#അഭിമാനത്തോടെ....

 #വായനാമത്സരവും  #മത്സരാർത്ഥികളുമായുള്ള  #സംവാദവുംശ്രദ്ധേയമായി..  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  ഹൈസ്കൂൾ വിദ്യാർത്ഥികൾക...
29/12/2024

#വായനാമത്സരവും #മത്സരാർത്ഥികളുമായുള്ള #സംവാദവുംശ്രദ്ധേയമായി..

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വായനാ മത്സരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായന മത്സരത്തോടനുബന്ധിച്ച് മത്സരാർത്ഥികളുടെ അഭിപ്രായങ്ങൾ തേടുന്ന സംവാദ സദസും ശ്രദ്ധേയമായി.മുതിർന്നവരും
രക്ഷിതാക്കളും
കുട്ടികളും
സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്, എഴുത്തുകാരൻ വിമൽറോയ് എന്നിവർ സംസാരിച്ചു. ആർ മോഹനൻ, അരുൺ, സിത്താര, കല എന്നിവർ വായനാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

 #എംടിക്ക്  #സ്മരണാജ്ഞലിയൊരുക്കി  #ഗ്രന്ഥശാലാപ്രവർത്തകർ.  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് അദ്ദേഹത്തിൻ്റെ കൃതികൾ വായി...
26/12/2024

#എംടിക്ക് #സ്മരണാജ്ഞലിയൊരുക്കി #ഗ്രന്ഥശാലാപ്രവർത്തകർ.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചുകൊണ്ട് വേറിട്ട അനുസ്മരണം ഒരുക്കി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ. ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന എം. ടി അനുസ്മരണ ചടങ്ങ് അദ്ദേഹത്തിൻ്റെ രചനകളുടെ അവതരണം കൊണ്ട് വേറിട്ടതായി. രണ്ടാമൂഴം, മഞ്ഞ്, വാരണാസി, വാരിക്കുഴി, അസുരവിത്ത്, നാലുകെട്ട് തുടങ്ങിയ എം ടി കൃതികളുടെ പ്രസക്തഭാഗങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് അനുസ്മരണം സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, ജെ ആർ മീര, വിമൽ റോയ്, എസ് ജി ഗംഗ, രമ്യാലക്ഷ്മി, സുമൻജിത്ത് മിഷ എന്നിവർ വിവിധ കൃതികളുടെ അവതരണം നടത്തി. ആർ രവീന്ദ്രൻപിള്ള അവതരണങ്ങൾ ക്രോഡീകരിച്ചു. തുടർന്ന് ദീപങ്ങൾ തെളിച്ച് എം ടി തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ സജീവ് കൃതജ്ഞത രേഖപ്പെടുത്തി.

 #മതം #രാഷ്ട്രം #ദേശീയത...താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർഅഡ്വ.കെ.പി.സജിനാഥ്ഉദ്ഘാടനം ചെയ്തു.
21/12/2024

#മതം
#രാഷ്ട്രം
#ദേശീയത...
താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ
അഡ്വ.കെ.പി.സജിനാഥ്
ഉദ്ഘാടനം ചെയ്തു.

24/02/2024

Address

Karunagappally
690518

Alerts

Be the first to know and let us send you an email when കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share