16/08/2021
#ആഗസ്റ്റ്_16
#സഖാവ്_അച്യുതമേനോൻ_ദിനം
#കേരളം_കണ്ട_ഏറ്റവും_മികച്ച_മുഖ്യമന്ത്രി
ആഗസ്റ്റ് 16 കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് സി. അച്ചുതമേനോന്റെ ഓർമ്മദിനം
തുടർച്ചയായി രണ്ടു തവണ ( 2 term) ഭരണത്തിൽ ഇരുന്ന ആദ്യ മുഖ്യമന്ത്രി. ഇന്ന് കാണുന്ന കേരള മോഡൽ വികസനത്തിന്റെ മുഖ്യ ശില്പി.
മികച്ച എഴുത്തുക്കാരൻ. പഴയ തിരുകൊച്ചിയിലെ പുതുക്കാട് എന്ന സ്ഥലത്ത് ജനനം. വാഗ്മിയും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭ. 1969 ൽ സിപിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഐക്യ മുന്നണി സർക്കാരിൽ മുഖ്യമന്ത്രി കൂടിയായിരുന്നു.
1970ൽ ജന്മിത്തം അവസാനിപ്പിച്ചു കൊണ്ട് ഭൂപരിഷ്കരണം നടപ്പിലാക്കിയതും ലക്ഷം വീട് ഭവന പദ്ധതി കൊണ്ട് വന്നതും സഖാവ് അച്യുതമേനോന്റെ സർക്കാർ ആണ്.
ഇന്ന് കാണുന്ന കേരള മോഡൽ അച്യുതമേനോന്റെ സംഭാവനയാണ്. സഖാവിന്റെ അഭ്യർത്ഥന പ്രകാരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപിച്ചു കൊണ്ട് സാമ്പത്തിക ശാസ്ത്രജ്ഞൻ കെ.എൻ.രാജ് എഴുതി തയ്യാറാക്കിയ പഠന റിപ്പോർട്ട് ആണ് പിന്നീട് കേരള മോഡൽ എന്ന പേരിൽ പ്രശസ്തമായത്. അമർത്യ സെൻ ആണ് കെ.എൻ. രാജിന്റെ സഹായത്തോടെ യു.എന്നിൽ ഇത് അവതരിപ്പിച്ചത്. 1969 മുതൽ 79 വരെ ഏകദേശം 48 പൊതു മേഖല സ്ഥാപനങ്ങൾ അച്യുത മേനോൻ സർക്കാർ തുടങ്ങി വച്ചു. Keltron തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്.
1.THE STATE FARMING CORPORATION OF KERALA LTD.15.04.1972
2. THE REHABILITATION PLANTATIONS LTD.05.05.1976
3.KERALA AGRO MACHINERY CORPORATION LTD. 24.03.1973
4.KERALA LIVESTOCK DEVELOPMENT BOARD LTD.14.11.1975
5.KERALA SMALL INDUSTRIES DEVELOPMENT CORPORATION LTD (SIDCO)06.11.1975
6.KERALA STATE FILM DEVELOPMENT CORPORATION LTD.23.07.1975
7.STEEL COMPLEX LTD. (SCL) (SUBSIDIARY OF KSIDC) 12.12.1969
8.STEEL INDUSTRIALS KERALA LTD. (SILK)03.01.1975
9.SCOOTERS KERALA LTD.5.11.1976
10 KERALA STATE ELECTRONICS DEVELOPMENT CORPORATION LTD.(KELTRON)29.09.1972
11. KELTRON ELECTRO-CERAMICS LTD. (SUBSIDIARY OF KELTRON) 23.04.1974
12.KELTRON CRYSTALS LTD. (SUBSIDIARY OF KELTRON) 08.10.1974
13.KELTRON COMPONENT COMPLEX LTD.(SUBSIDIARY OF KELTRON) 08.10.1974
14.KELTRON MAGNETICS LTD. (SUBSIDIARY OF KELTRON)01.03.1975
15.KELTRON RESISTORS LTD. (SUBSIDIARY OF KELTRON)29.04.1975
16.KELTRON RECTIFIERS LTD. (SUBSIDIARY OF KELTRON) 28.03.1976
17.KERALA STATE TEXTILE CORPORATION LTD. 09.03.1972
18.KERALA GARMENTS LTD. (SUBSIDIARY OF KSHDC)17.07.1974
19.SITARAM TEXTILES LTD. 14.02.1975
20.KERALA FOREST DEVELOPMENT CORPORATION LTD. (KFDC) 24.01.1975
21.KERALA STATE CONSTRUCTION CORPORATION LTD. 25.03.1975
22.THE KERALA LAND DEVELOPMENT CORPORATION LTD.15.12.1972
23.KERALA STATE DEVELOPMENT CORPORATION FOR SCHEDULED CASTES AND SCHEDULED TRIBES LTD.17.12.1972
24.THE KERALA STATE CIVIL SUPPLIES CORPORATION LTD.25.06.1974
25.KERALA STATE DRUGS AND PHARMACEUTICALS LTD.23.12.1971
26.THE PHARMACEUTICAL CORPORATION (INDIAN MEDICINES)KERALA LTD. 08.09.1975
27.KERALA STATE DETERGENTS AND CHEMICALS LTD. 10.06.1976
28.THE KERALA MINERALS AND METALS LTD., CHAVARA 16.02.1972
29.THE KERALA STATE FINANCIAL ENTERPRISES LTD., THRISSUR 06.11.1969
30.KERALA URBAN DEVELOPMENT FINANCE CORPORATION LTD. 28.01.1970
31.KERALA STATE INDUSTRIAL PRODUCTS TRADING CORPORATION LTD., TVPM 04.08.1976
32. KERALA STATE INDUSTRIAL ENTERPRISES LTD. (KSIE)25.01.1973
33.MEAT PRODUCTS OF INDIA LTD. 13.03.1973
34.KERALA SHIPPING AND INLAND NAVIGATION CORPORATION LTD.29.12.1975
35.KERALA STATE COCONUT DEVELOPMENT CORPORATION LTD. 10.10.1975
36.KELTRON POWER DEVICES LTD. (SUBSIDIARY OF KELTRON)28.01.1976
37.KERALA AGRICULTURAL UNIVERSITY, VELLANIKKARA, THRISSUR (DEC. 1970)
38.COCHIN UNIVERSITY OF SCIENCE AND TECHNOLOGY, KOCHI
39.COLLEGE OF FINE ARTS, TVPM
40. FARM INFORMATION BUREAU
41.KERALA STATE HOUSING BOARD
42.STATE PLANNING BOARD
43.CENTRE FOR DEVELOPMENT STUDIES (CDS, TVPM)
44.CENTRE FOR EARTH SCIENCE STUDIES (CESS)
45.KERALA CENTRE FOR WATER RESOURCES DEVELOPMENT AND MANAGEMENT, KOZHIKODE (KCWRDM)
46.KERALA FOREST RESEARCH INSTITUTE, PEECHI (KFRI)
47.TROPICAL BOTANICAL RESEARCH INSTITUTE, PALOD, (TBRI)
48.COSTFORD, THRISSUR
കേരളത്തിന്റെ വികസന കുതിപ്പിന് ഈ പൊതു മേഖല സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നല്ലൊരു എഴുത്തുക്കാരൻ കൂടിയായിരുന്നു സഖാവ് അച്യുതമേനോൻ. H.G.Wells ന്റെ പുസ്തകമായ Brief History of The World തർജ്ജമ ചെയ്തത് സഖാവ് അച്യുതമേനോൻ ആണ്. സോവിയറ്റ് ലാൻഡ്, കിസാൻ പാഠപുസ്തകം , മനുഷ്യൻ സ്വയം നിർമ്മിക്കുന്നു തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.