Adv.Sudheer Karikkal

Adv.Sudheer Karikkal Adv.Sudheer karikkal

ഈ പാരമ്പര്യത്തിന് പ്രഭമങ്ങാത്ത ഒരു  മൂല്യമണ്ട്. ആ മൂല്യത്തിന് കഷ്ടപ്പാടുകളുടെ കയ്പ്പുണ്ട്.പകരം വക്കാനാകാത്ത വിജയത്തിന്റെ...
08/05/2024

ഈ പാരമ്പര്യത്തിന് പ്രഭമങ്ങാത്ത ഒരു മൂല്യമണ്ട്. ആ മൂല്യത്തിന് കഷ്ടപ്പാടുകളുടെ കയ്പ്പുണ്ട്.
പകരം വക്കാനാകാത്ത വിജയത്തിന്റെ മാധുര്യവുമുണ്ട്
മഹാവിജയത്തിന്റെ മാധുര്യം....

അക്ഷരാ♥️

അക്ഷരാ ഗ്രന്ഥശാലക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥി അർജുന്റെ രക്ഷകർത്താവ് ശ്രീ. സന്തോഷ് പുസ്തകങ്ങൾ സമ്മാനിക്കുന്നു....
07/12/2023

അക്ഷരാ ഗ്രന്ഥശാലക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥി അർജുന്റെ രക്ഷകർത്താവ് ശ്രീ. സന്തോഷ് പുസ്തകങ്ങൾ സമ്മാനിക്കുന്നു....

25/09/2023
29/03/2022

ട്രെന്റിനൊപ്പം❤...

കൂടുതൽ വിവരങ്ങൾക്ക്: 9544 157178, 9847074039ഏവർക്കും സ്വാഗതം...അക്ഷരാ വെളുത്തമണൽ  ❤️അഡ്മിഷൻ തുടരുന്നു...
24/09/2021

കൂടുതൽ വിവരങ്ങൾക്ക്: 9544 157178, 9847074039
ഏവർക്കും സ്വാഗതം...
അക്ഷരാ വെളുത്തമണൽ ❤️
അഡ്മിഷൻ തുടരുന്നു...

"എൻറെ ഈ ചെറുപുസ്തകം ഒന്നു വാങ്ങണേ.......*എൻ്റെ ജീവൻ നിലനിർത്താനാണ്."-- മഹാ രോഗംബാധിച്ചയുവ എഴുത്തുകാരി ശരണ്യ.ടി.എസ് .ന്റെ...
28/08/2021

"എൻറെ ഈ ചെറുപുസ്തകം ഒന്നു വാങ്ങണേ.......
*എൻ്റെ ജീവൻ നിലനിർത്താനാണ്."--

മഹാ രോഗംബാധിച്ച
യുവ എഴുത്തുകാരി ശരണ്യ.ടി.എസ് .ന്റെ വാക്കുകളാണിത്.......

അഡ്വ.സുധീർ കാരിക്കൽ

അധ്യാപകനും സാഹിത്യകാരനുമായ പ്രിയമിത്രം വാക്കനാട് സുരേഷാണ് ശരണ്യയെ എനിക്ക്പരിചയപ്പെടുത്തുന്നത്.
ശരണ്യയുടെ കഥ കേട്ട് ഞാൻ ഒരു നിമിഷം നിശ്ചലനായിപ്പോയി. താമസിയാതെ ഞാൻ ശരണ്യയുടെ കുടുംബത്തിലേക്ക്.......

കേട്ടറിഞ്ഞ തിനേക്കാൾ അതിദാരുണമാണ് ശരണ്യയുടെ അവസ്ഥ എന്ന് എനിക്ക് ബോധ്യമായി..... എങ്ങനെയും ശരണ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഒരു ചിന്ത.....

കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ ഐക്കരത്തറയിൽ വീട്ടിൽ ശരണ്യ.ടി. എസ്.എന്ന കൊച്ചുമിടുക്കി വിൽസൺസ് ഡിസീസ് എന്ന മാരകരോഗത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ശരീരത്തിൽ കോപ്പറിന്റെ അളവ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന മാരകരോഗമാണ് വിൽസൺസ് ഡിസീസ് എന്നത്.
ഇതൊരു അപൂർവ രോഗമാണ്.

കൂലി വേലക്കാരനായ തുളസിയാണ് ശരണ്യയുടെ പിതാവ്.
കശുവണ്ടി തൊഴിലാളിയായ ശശികല ആണ് മാതാവ്.
അനുജൻ ശരത് പത്താംക്ലാസ് പാസായെങ്കിലും ജീവിത പ്രതിസന്ധി കാരണം തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല.
ആറു വയസ്സുകാരിയായ ശാരിക അനുജത്തിയാണ്. വാസയോഗ്യമല്ലാത്ത ഒരു കൊച്ചു വീടാണ് ഈ കുടുംബത്തിനുള്ളത്. ചെറിയ ക്ലാസ് മുതലേ നന്നായി പഠിക്കുകയും നന്നായി കവിതകൾ എഴുതുകയുംചെയ്യുന്ന ശീലമുണ്ടായിരുന്നു ശരണ്യയ്ക്ക്.

ജെ ഡി സി പരീക്ഷയിൽ സെക്കൻഡ് ക്ലാസ് കരസ്ഥമാക്കിയ മിടുക്കിയാണ് ശരണ്യ. എങ്ങനെയും ഒരു സർക്കാർ ജോലി നേടി വീടിന്റെ പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്തണം എന്ന മോഹവുമായി ശരണ്യ മുന്നോട്ടുപോവുകയായിരുന്നു. അതിനു വേണ്ടി കഠിനമായി കഷ്ടപ്പെട്ടു. ഒപ്പം ചെറിയ കുട്ടികൾക്ക് ട്യൂഷൻ ആരംഭിച്ചു. കുട്ടികളെ നന്നായി പഠിപ്പിച്ചു വരികയായിരുന്നു.... കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിമാറി .....

ഇതിനിടയിൽ ട്യൂഷന് വരുന്ന കുട്ടികൾക്ക് ചില കാര്യങ്ങൾ ബോധ്യപ്പെട്ടു .ശരണ്യ യുടെ വാക്കുകൾ തിരിയാതെ വരുന്നു.
ശരണ്യ പറയുന്നത് മനസ്സിലാക്കാനാവാതെ വരുന്നു. കൈകാലുകൾ വിറയ്ക്കുന്നു.
തുടർന്ന് ശരീരം തളർന്നു .....

എന്തിനേറെപ്പറയുന്നു അധികം താമസിക്കാതെ തന്നെ ശരണ്യ രോഗശയ്യയിലായി. ലഭ്യമായ എല്ലാ ചികിത്സകളും ഉപയോഗപ്പെടുത്തി .അവസാനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ശരണ്യയുടെ രോഗം നിർണയിക്കപ്പെട്ടത് . എന്നാൽ മെഡിക്കൽ കോളേജിലെ ചികിത്സകൊണ്ട് ശരണ്യയുടെ രോഗത്തിന് ഒരു പരിഹാരവും ഉണ്ടായില്ല.
വീണ്ടും വീട്ടിലേക്ക്......

നന്നായി പഠിക്കുന്ന,നന്നായി കവിതകൾ എഴുതുന്ന, നാളെയുടെ വാഗ്ദാനമാകേണ്ട ആ കൊച്ചു മിടുക്കി നിസ്സഹായയായി രോഗശയ്യയിൽ ഒറ്റകിടപ്പ് കിടക്കുകയാണ്. ശരണ്യയുടെ ഉയർച്ചയിലൂടെ തങ്ങളുടെ ജീവിതം രക്ഷപ്പെടും എന്ന്
കരുതിയിരുന്ന, നിത്യവൃത്തിക്കുപോലും മാർഗ്ഗമില്ലാത്ത രക്ഷാകർത്താക്കൾ മകളുടെ ഇന്നത്തെ അവസ്ഥ ഓർത്ത് വിലപിക്കുകയാണ്.
മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ മകളെ എത്തിച്ചാൽ രോഗം സുഖപ്പെടുമെന്ന് പലരും പറഞ്ഞു.
പക്ഷേ അതിന് ഭാരിച്ച പണം വേണം.
യാതൊരു മാർഗവുമില്ല.

വിധി ഏൽപ്പിച്ച ഈ കഠിനമായ പരീക്ഷണം നാട്ടിലെ ഒത്തിരി നല്ല മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവർ ഒത്തുകൂടി.

ശരണ്യയെ ഇപ്പോൾ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ഒരു വലിയ സമൂഹം ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുകയാണ്. ഡോക്ടർമാരും അങ്ങനെഉറപ്പിച്ചുപറയുന്നു.

ഇക്കാലയളവിനുള്ളിൽ ശരണ്യ ജീവിതഗന്ധിയായ നിരവധി കവിതകൾ എഴുതിയിരുന്നു.
ആ കവിതകൾ ആകട്ടെ സഹൃദയ ലോകത്തിന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നവയാണ്.
തന്റെ കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചകാണാൻ വലിയ മോഹമായിരുന്നു ശരണ്യയ്ക്ക്.
പക്ഷേ അപ്പോഴേക്കും ശരണ്യ രോഗശയ്യയിൽ ആയിപ്പോയി.....

ശരണ്യയുടെ ഈ മോഹം തിരിച്ചറിഞ്ഞ ചില നല്ല മനസ്സുകൾ ഒത്തുകൂടി ശരണ്യ എഴുതിയ കവിതകൾ ചേർത്തുവച്ച് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
*'ഇതളുകൾ* എന്നാണ് ആ കവിതാസമാഹാരത്തിന്റെ പേര്......

ആ പുസ്തകം സമൂഹത്തിലെ നന്മ മനസ്സുകൾക്ക് വിറ്റഴിച്ച് അതിൽ നിന്ന് കിട്ടുന്ന പണംകൊണ്ട് ശരണ്യയുടെ ചികിത്സ ചെലവും ജീവിതച്ചെലവും ഒരുപരിധിവരെയെങ്കിലും നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്.

നൂറുരൂപ വില ഇടാവുന്ന പുസ്തകമാണിത് പക്ഷേ വില ഇടുന്നില്ല.
നിങ്ങളുടെ മനസ്സാക്ഷി ആണ് ഈ പുസ്തകത്തിന്റെ വില...

നമ്മുടെ മകളെപ്പോലെ ഓടിച്ചാടി നടക്കേണ്ടവൾ, നാളെ അക്ഷരങ്ങളുടെ ലോകത്ത് അറിയപ്പെടേണ്ടവൾ രോഗശയ്യയിൽ കിടന്നുകൊണ്ട് തന്റെ ജീവൻ നിലനിർത്താനായി ഒരുപറ്റം സുമനസ്സുകളിലൂടെ അങ്ങയുടെ മുന്നിൽ കൈ നീട്ടുകയാണ്.
ഈ പുസ്തകം അങ്ങ് വാങ്ങണം.
മനസാക്ഷി നിശ്ചയിക്കുന്ന ഒരു വില ഈ പുസ്തകത്തിന് നൽകിയാലും..... അതുവഴി ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻഅങ്ങ് സഹായിക്കണം.

9895345389(സുവർണ്ണൻ പരവൂർ
) എന്നതാണ് ഗൂഗിൾ പേ നമ്പർ.

A/C 920010062751034
Ifsc UTIB0003938.
Axis bank
Mallapalli branch.

അങ്ങയുടെ മനസാക്ഷി നിശ്ചയിക്കുന്ന വില അയച്ചതിനു ശേഷം, മേൽപ്പറഞ്ഞ നമ്പറിൽ അങ്ങയുടെ അഡ്രസ് വാട്ട്സ്ആപ്പ് ചെയ്യേണ്ടതാണ്. ഉടൻതന്നെ പുസ്തകം അയച്ചുതരുന്നതാണ് .

അങ്ങ് ചെയ്യുന്ന ഈ വലിയ സഹായം അങ്ങേയ്ക്കും കുടുംബത്തിനും നന്മ വിതയ്ക്കുന്നതാവും തീർച്ച .....

പൊന്നിൻ തിളക്കമായി നീരജ് ചോപ്ര👏👏👏......... ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം... അഭിമാനം 💞💞💞
07/08/2021

പൊന്നിൻ തിളക്കമായി നീരജ് ചോപ്ര👏👏👏......... ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം... അഭിമാനം 💞💞💞

തഴവ വേലശ്ശേരികോളനി അക്ഷരാർത്ഥത്തിൽ ഇന്ന് കരയുകയായിരുന്നു.....അഡ്വ:സുധീർ കാരിക്കൽ.ഇന്നത്തെ പ്രഭാതം നിറഞ്ഞ സംതൃപ്തി നൽകിയാ...
30/07/2021

തഴവ വേലശ്ശേരികോളനി അക്ഷരാർത്ഥത്തിൽ ഇന്ന് കരയുകയായിരുന്നു.....

അഡ്വ:സുധീർ കാരിക്കൽ.

ഇന്നത്തെ പ്രഭാതം നിറഞ്ഞ സംതൃപ്തി നൽകിയാണ് കടന്നുപോയത്...
ഏറെ വൈകാരികമായ നിമിഷങ്ങൾ....
ഒരു വലിയ സൽക്കർമ്മത്തിന് നിമിത്തമാകാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി .....

അതെ,
തഴവ വേലശ്ശേരി കോളനിയിൽ നന്ദനം വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരിയെയും കുടുംബത്തെയും കൊട്ടാരക്കര സങ്കേതം ഏറ്റെടുക്കുന്ന ചടങ്ങായിരുന്നു ഇന്ന് .

സങ്കേതത്തിന്റെ സെക്രട്ടറി കലയപുരം ജോസ് സാറും, അദ്ദേഹത്തിന്റെ സഹധർമ്മിണിയും നേരിട്ടെത്തിയാണ് ഈ കുടുംബത്തെ ഏറ്റെടുത്തത്.
ചടങ്ങിന് നേതൃത്വം നൽകാൻ എന്നോടൊപ്പം തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എസ് സദാശിവൻ സാറും, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുശീലാമ്മയും, നാട്ടിലെ നന്മ മനസ്സുകൾ ആയ പൊതുപ്രവർത്തകരും, സ്നേഹമുള്ള അയൽക്കാരും ഉണ്ടായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ഒരു ചടങ്ങ്.
പക്ഷേ ഏറെ ഹൃദ്യമായിരുന്നു ആ ചടങ്ങ്.

അയൽക്കാർ ഓരോരുത്തരായി തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് അവരെ യാത്രയാക്കി.
സന്തോഷത്തോടെ പൊയ്ക്കൊള്ളൂ, നന്മകൾ ഉണ്ടാകും, ഞങ്ങൾ വന്നു കണ്ടോളാം. ഇങ്ങനെ പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു....

ശേഷം, അവർ കലയപുരം ജോസ് സാറിന്റെ കയ്യിൽ പിടിച്ചുകൊണ്ട് യാത്രയായി,......
നന്മയുടെ സങ്കേതത്തിലേക്ക്.....,

പതിറ്റാണ്ടുകളായി വേലശ്ശേരികോളനിയുടെ ഭാഗമായി,പരസ്പരസുഖദുഖത്തിൽ പങ്കാളികളായിമാറിയ ആ അഞ്ചംഗ കുടുംബം അവിടെനിന്നു യാത്രയാവുമ്പോൾ ആ നാട് വിങ്ങിപ്പൊട്ടുകയായിരുന്നു.

കുറെ പാവപ്പെട്ട രോഗികൾക്ക് വീൽചെയർ നൽകുന്ന വാർത്തയറിഞ്ഞാണ് തഴവപതിനേഴാം വാർഡ് മെമ്പർ എന്നെ വിളിച്ചതും ഗോപാലകൃഷ്ണൻ ആചാരിക്ക് ഒരു വീൽചെയർ നൽകണമെന്ന് ആവശ്യപ്പെട്ടതും.
വീൽചെയറിന്റെ ആവശ്യകത പരിശോധിക്കാനായി ഞാനും അത്യാവശ്യം ചില പൊതുപ്രവർത്തകരുമായി ആ വീട്ടിൽ ചെന്നു. അപ്പോഴാണ് അവിടെ വീൽചെയർ അല്ല ആവശ്യമെന്നും ആ കുടുംബത്തെ ആകമാനം എവിടെയെങ്കിലും പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എനിക്ക് ബോധ്യമായി.
ആ കുടുംബത്തിന്റെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.74 വയസ്സുള്ള ഗോപാലകൃഷ്ണൻ ആചാരിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. വേച്ച് വിറക്കുന്ന രോഗാതുരമായ ശരീരം. അദ്ദേഹത്തിന് നടക്കാൻ പോലും കഴിയുന്നില്ല. ഭാര്യ
മാനസികരോഗിയാണ്.
ഉള്ള മൂന്നുമക്കളും മാനസിക വൈകല്യമുള്ളവർ.മുപ്പത്തിയെട്ട് വയസ്സുളള
ഇരട്ടകളായ ആൺമക്കൾ.
മുപ്പത്തിനാല്
വയസ്സ് പ്രായമുളള ഇളയ മകൾ .
ആ പിതാവ് വല്ലാതെ വിഷമിക്കുകയാണ്. എങ്ങനെ ആ കുടുംബം അവിടെ കഴിഞ്ഞു കൂടുന്നു എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.

അധികം താമസിക്കാതെ ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുക്കളേയും നാട്ടിലെ പൊതു പ്രവർത്തകരെയും വിളിച്ച്കൂട്ടി.എത്രയും പെട്ടെന്ന് ഏതെങ്കിലും അഗതിമന്ദിരത്തിൽ ഇവരെ സുരക്ഷിതമാക്കണം എന്ന്
ആ യോഗം തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ ഞാനും ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുക്കളുമായി കൊട്ടാരക്കര സങ്കേതമെന്ന അഗതിമന്ദിരത്തിലേക്ക് യാത്രയായി. ഒപ്പം വാർഡ് മെമ്പറും.

സങ്കേതവുമായി എനിക്ക് വർഷങ്ങളുടെ ആത്മ ബന്ധമാണുള്ളത്. ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സങ്കേതത്തിന്റെ അമരക്കാരൻ ശ്രീ കലയപുരം ജോസ് സാറിനോട് ഞങ്ങൾ ആവശ്യമുന്നയിച്ചു.നിറഞ്ഞ മനസ്സോടെ ജോസ് സർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു.
ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുമിത്രാദികൾക്ക് ആ സ്ഥാപനം ഏറെ ഇഷ്ടമായി.

തുടർന്ന്,
ഇന്ന് രാവിലെ വേലശ്ശേരി കോളനിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നാട്ടിലെ നന്മ മനസ്സുകൾ ഒത്തുകൂടി.
കടത്തൂർ മൻസൂർ, സരസ്വതി അമ്മ, സുഗതൻ പിള്ള, വത്സ കുമാർ, കെ സി ഉണ്ണികൃഷ്നൻ,സജി, ജയകുമാർ,ഹരീഷ്, ആദിത്യൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഇന്നോളമുള്ള എന്റെ ജീവിതത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയേറെ ഹൃദയഭേദകമായ ഒരു അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് ആദ്യമാണ്.

Address

Karunagappally

Telephone

+919847074039

Website

Alerts

Be the first to know and let us send you an email when Adv.Sudheer Karikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category