07/12/2025
“പരാജയ ഭീതിയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക്
നേരെ ഇരുട്ടിന്റെ മറവിൽ കല്ലേറ്”
ബഹുമാന്യരെ,
തഴവ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ഷംനാദ് ബദറുദ്ദീനെതിരെ അക്രമം. ഇന്നലെ രാത്രി
2.30 നു തഴവ കൊച്ചു കുറ്റിപ്പുറം ജംഗ്ഷനിൽ വെച്ച് ആണ് കല്ലേറ് ഉണ്ടായത്. തക്കസമയത്ത് പട്രോളിങ്ങിലുള്ള പോലീസ് കണ്ടതിന് തുടർന്ന് അക്രമികൾ ഓടി ഒളിച്ചു ആയതിനാൽ കൂടുതൽ അക്രമങ്ങളിൽ നിന്നും തലനാരിഴക്കു രക്ഷപെട്ടു.
തുടർന്ന് സാരമായ പരിക്ക് പറ്റിയ പ്രിയ സഖാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അതിന് ശേഷം പോലീസിൽ പരാതി നൽകുകയും ചെയ്തു..
ഊർജിതമായ അന്വേഷണം നടക്കുന്നുണ്ട്.
ഇതിൽ പ്രകോപിതരാകാതെ നമ്മുടെ സഖാക്കൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.✊