ഓണാട്ടുകര

ഓണാട്ടുകര ഓണം പോലെ ഐശ്വര്യമുള്ള നാട്.
ഒരു നാടിന?

തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്ടിനോടു ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവി

ധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ, ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. 1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു...

ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ് മാവേലിക്കര, ഈ നാടിന് ഓണവുമായുള്ള ബന്ധത്തെ പിൻതാങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ് ആ നാമം.

ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങൾ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അർത്ഥത്തിലാണ് ഓടനാടിൻ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (വഞ്ചിനാട് എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്കൃത മയൂരസന്ദേശത്തിൽ (സ്ലോകം57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട് എന്നർഥത്തിൽ ഇംഗുദി ഭൂവിഭാഗാഃ എന്നു പരാമർശിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും മറ്റുചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികൾ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ൽ കൊച്ചിലെ ഡച്ചു കമാൻഡർ വാൻ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂർ, ഇളയെടത്തു, മാടത്തുംകൂർ, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയൽ രാജ്യങ്ങൾ.

08/05/2021
കെ പി എ സികെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമ...
16/09/2015

കെ പി എ സി

കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.

1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.

ഓച്ചിറ പരബ്രഹ്മക്ഷേത്രംകേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവ...
16/09/2015

ഓച്ചിറ പരബ്രഹ്മക്ഷേത്രം

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.ന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

ഐതിഹ്യം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം. ചരിത്രപ്രസിദ്ധമായ കായംകുളംവേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. ഓച്ചിറബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.
പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം"ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ പരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

ചരിത്രം

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവപണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.
ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

എട്ടുകണ്ടം ഉരുളിച്ച
ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ചലച്ചിത്രങ്ങളിൽ
ആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.

കണ്ടിയൂർ മഹാദേവക്ഷേത്രംആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്ര...
16/09/2015

കണ്ടിയൂർ മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കന്മാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കണ്ടിയൂരപ്പൻ എന്നപേരിൽ അറിയപ്പെടുന്നു. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.
രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം. പിന്നീട് അവിടെ വിഷ്ണുവിന്റെ ഏഴാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ചേര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാൻ ചരിത്രതാളുകൾ വഴികാട്ടുന്നുണ്ട്. മുൻപ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നുവത്രെ കണ്ടിയൂർ ക്ഷേത്രം. അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തിൽ ബുദ്ധജംഗ്ഷനിൽ ഇന്നു കാണുന്ന ബുദ്ധപ്രതിമ. കേരള ചരിത്രത്തിനു മുതൽക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്. ഈ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങൾ കൂടുതൽ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരിൽ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം.
ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുൻപ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നുപിന്നീട് വീര ഉദയവർമ്മൻ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാൾ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാൾ കണ്ടിയൂർ ക്ഷേത്രത്തിൽ ദേവന്റെ നടയിൽ സമർപ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.

ക്ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തിൽ കേരളത്തിലെ പുകൾപെറ്റ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുന്നതാണീക്ഷേത്രം. രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാജശേഖര വർമ്മൻ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം. 1218ലെ കണ്ടിയൂർ ശാസനത്തിൽ രവികേരളവർമ്മയേയും (1215-1240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവർമ്മ വേണാട്ടുരാജാവിന്റെ നിർദ്ദേശപ്രകാരം കണ്ടിയൂർ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു. മാവേലിക്കര നഗരത്തിൽ ഹരിപ്പാട് റോഡിലായി ഏഴര ഏക്കർ വിസ്താരമേറിയ മതിൽക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠാദേവാലങ്ങൾ ഉള്ള ചുരുക്കം ചിലമഹാക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഇരുനിലയിൽ തീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെ നില വർത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിർമ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകി കിരാതമൂർത്തിയായി ശ്രീപരമേശ്വരൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിലും വട്ടെഴുത്തിൽ ധാരാളം ശാസങ്ങൾ കാണാൻ കഴിയും.

പ്രധാന പ്രതിഷ്ഠയായ കണ്ടിയൂരപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂന്നു സന്ധ്യക്കും മൂന്നുഭാവങ്ങളോടെ ശിവപെരുമാൾ ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായി വിദ്യാപ്രദായകനായും, ഉച്ചയ്ക്ക് ഉമാമഹേശ്വരനായി ദാമ്പത്യസുഖപ്രദായകനായും വൈകുന്നേരം കിരാതമൂർത്തിയായി സർവ്വ സംഹാരമൂർത്തിയായും ഇവിടെ ദർശനം നൽകിയമരുന്നു ഇവിടെ. കേരളത്തിലെ ആദ്യ തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനല്ലൂറ് (ഇരിങ്ങാലക്കുട ഗ്രാമം) കുടും ബമാണ് ഇവിടെ തന്ത്രം നിർവഹിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം നടക്കുന്നു,

പടനായർകുളങ്ങര മഹാദേവക്ഷേത്രം.കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പ...
16/09/2015

പടനായർകുളങ്ങര മഹാദേവക്ഷേത്രം.

കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം

കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്; ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട് കാടു പിടിച്ചുകിടന്ന ഈ കരുനാഗപ്പള്ളിയിലെത്തി. ശ്രീപരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചുവത്രേ. ഭഗവാൻ കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ചുവെങ്കിലും സ്ഥല സൗന്ദര്യത്താൽ അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശ്രീമഹാദേവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയിറങ്ങിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായത് അറിഞ്ഞത്. പിന്നെ അദ്ദേഹവും ഒട്ടും വൈകിയില്ല. തൊട്ടടുത്ത് ശ്രീകൃഷ്ണനൊപ്പം സ്ഥാനമുറപ്പിച്ചു. ശ്രീപരമശിവ പ്രതിഷ്ഠയെ കൂടാതെ ശ്രീകൃഷ്ണപ്രതിഷ്ഠയും ഒരേ നാലമ്പലത്തിനുള്ളിൽ തന്നെ വരാനുള്ള കാരണം ഇതാണ്.

ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു. 9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന ...
16/09/2015

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങൾ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധൻ എന്നാണ് ഇപ്പോൾ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപ്പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞതാണ് ശ്രീകോവിൽ. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചുവളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

മണ്ണാറശാലഹരിപ്പാട്‌:ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന ഭൂമിയാണ്‌ മണ്ണാറശാല. ഭാരതത്തിലെ പ്രസിദ്ധമായ നാഗര...
16/09/2015

മണ്ണാറശാല

ഹരിപ്പാട്‌:ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന ഭൂമിയാണ്‌ മണ്ണാറശാല. ഭാരതത്തിലെ പ്രസിദ്ധമായ നാഗരാധനാ കേന്ദ്രം.
കേരളത്തില്‍ അതിപുരാതനകാലം മുതല്‍ തന്നെ നാഗാരാധന, വൃക്ഷപൂജ തുടങ്ങിയവ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. സര്‍പ്പാരാധനയിലൂടെ ജീവിത പുരോഗതിയും ഐശ്വര്യവും നേടാനാകുമെന്ന്‌ മലയാളികള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരുമായി സര്‍പ്പങ്ങളെ കാവില്‍ ആരാധിച്ചിരുന്ന രീതിക്ക്‌ ബുദ്ധമതത്തേക്കാളും ബ്രാഹ്‌മണരുടെ കുടിയേറ്റത്തേക്കാളും പഴക്കമുളളതായി പറയുന്നു. സര്‍പ്പക്കാവുകള്‍ ഏറെയുണ്ടെങ്കിലും നാഗാരാധന കേന്ദ്രങ്ങള്‍ കുറവാണ്‌. ഉളളവയില്‍ പ്രമുഖസ്‌ഥാനം മണ്ണാറശാലയ്‌ക്കുണ്ട്‌. കേരളോല്‍പത്തി കഥയുമായി ബന്ധപ്പെട്ടാണ്‌ ഇവിടുത്തെ ഐതീഹ്യം. കേരളോല്‍പത്തിക്ക്‌ ശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്‌മണരെ ഇവിടെ കൊണ്ടുവന്ന്‌ പാര്‍പ്പിച്ചു. ഇവിടെ മുഴുവന്‍ സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും വെളളം ഉപ്പുരസം ആയതിനാലും മനുഷ്യവാസം സാധ്യമായിരുന്നില്ല. അതിനാല്‍ ബ്രാഹ്‌മണര്‍ സ്വദേശങ്ങളിലേക്ക്‌ മടങ്ങിപ്പോയി. പരിഹാരാര്‍ഥം പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ചു.

സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന ശിവന്റെ വാക്കുകള്‍ ശിരസാവഹിച്ച്‌ പരശുരാമന്‍ തപസ്‌ ചെയ്‌ത് വാസുകിയെ പ്രത്യക്ഷപ്പെടുത്തി. വാസുകിയുടെ നിര്‍ദേശാനുസരണം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പുനീക്കി.സര്‍പ്പങ്ങളെ മനുഷ്യര്‍ക്ക്‌ ഉപദ്രവം ഉണ്ടാകാത്ത തരത്തില്‍ കാവുകള്‍ ഉണ്ടാക്കി അവിടെ പാര്‍പ്പിക്കാന്‍ വാസുകി പരശുരാമനോട്‌ നിര്‍ദേശിച്ചു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും നാടിനും ജനങ്ങള്‍ക്കും ഐശ്വര്യം ഉണ്ടാകുമെന്നും വാസുകി അരുളിചെയ്‌തു. വീണ്ടും ഇവിടെ ബ്രാഹ്‌മണാധിവാസമുണ്ടായി. വാസുകി പ്രത്യക്ഷമായ സ്‌ഥലത്ത്‌ പരശുരാമന്‍ മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്‌ഠിച്ചു. പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട സ്‌ഥാനമാണ്‌ മണ്ണാറശാല.നാഗരാജാവിനേയും പരിവാരങ്ങളെയും ആരാധിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി വസിഷ്‌ഠ ഗോത്രത്തില്‍പെടുന്ന ഒരു ബ്രാഹ്‌മണനെ പരശുരാമന്‍ ചുമതലപ്പെടുത്തി. ബ്രാഹ്‌മണനും കുടുംബവും സര്‍പ്പ സ്‌ഥാനത്തിന്‌ സമീപം ഗൃഹംവച്ച്‌ താമസം തുടങ്ങി. ഇതാണ്‌ പിന്നീട്‌ മണ്ണാറശാല ഇല്ലം എന്ന പേരില്‍ പ്രസിദ്ധമായത്‌.

വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രംകേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ ...
16/09/2015

വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്.

പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്.

വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.

വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.

ചെട്ടികുളങ്ങര കുംഭഭരണിഭക്തിയും വിശ്വാസവും പാട്ടും നൃത്തവും കൃഷിയും സാഹിത്യവും രുചിയുമെല്ലാം ഒത്തുചേരുന്ന ഉത്സവം. ലോകത്തൊ...
16/09/2015

ചെട്ടികുളങ്ങര കുംഭഭരണി
ഭക്തിയും വിശ്വാസവും പാട്ടും നൃത്തവും കൃഷിയും സാഹിത്യവും രുചിയുമെല്ലാം ഒത്തുചേരുന്ന ഉത്സവം. ലോകത്തൊരിടത്തും കാണാത്ത വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആഘോഷം. അതില്‍ നാടിനും നാട്ടാര്‍ക്കും ഒരേപോലെ പ്രാതിനിധ്യം. ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിയാണ് ഇത്തരം സവിശേഷതകളാല്‍ നിറയുന്നത്.

സാഹിത്യഭംഗി നിറഞ്ഞ പാട്ടുകളാണ് കുത്തിയോട്ടത്തിന്റേത്. ഓണാട്ടുകരയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക താളത്തില്‍ കുത്തിയോട്ടപ്പാട്ടുകള്‍ പാടി പൊലിപ്പിക്കാന്‍ കഴിവുള്ള നൂറുകണക്കിന് ഗായകരാണ് ഓണാട്ടുകരയിലുള്ളത്. കുത്തിയോട്ടം കഴിയുമ്പോള്‍ പാട്ട് മാറ്റിവെച്ച് അവര്‍ സ്വന്തം ജോലിക്കിറങ്ങും. കളമെഴുതാനും കുത്തിയോട്ടക്കളരിയില്‍ ദേവിക്കായി ശ്രീകോവിലൊരുക്കാനായും നൂറുകണക്കിന് കലാകാരന്മാര്‍ ജോലി ചെയ്യും. ഉത്സവകാലത്തിനായി മാത്രം ശില്‍പ്പികളാകുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ചെട്ടികുളങ്ങര കരകളില്‍ കുത്തിയോട്ടച്ചുവട് പഠിപ്പിക്കുന്ന കളരികള്‍ ഒട്ടേറെയാണ്. പഠനത്തിന്റെ ഇടനേരങ്ങളില്‍ ഇവിടെ പഠിക്കുന്ന കുട്ടികളാണ് കുത്തിയോട്ടം വഴിപാട് നടത്തുന്നിടത്ത് ചുവട് വെയ്ക്കുന്നത്.

കെട്ടുകാഴ്ചകളുടെ ഒരുക്കത്തിന് തച്ചുശാസ്ത്ര വിദഗ്ദ്ധരെക്കാള്‍ കൈ തഴക്കമുള്ള കരക്കാരുണ്ട്. അവരുടെ മനക്കണക്കില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തേരും കുതിരയും നാട്ടുവഴികളിലെ കുണ്ടും കുഴിയും താണ്ടി, അമ്പലനടയിലെത്തും. തടി ചക്രത്തിന് മീതെ, ആടിയുലഞ്ഞ് വരുന്ന കെട്ടുകാഴ്ചകളുടെ കരുത്ത് കരക്കാരുടെ കൂട്ടായ്മയാണ്. ജാതിമത ഭേദമില്ലാതെ കരക്കാര്‍ തോളോടുതോള്‍ ചേര്‍ന്ന് കെട്ടുകാഴ്ചകള്‍ തള്ളി നീക്കുമ്പോള്‍ അവര്‍ക്കിടയിലെ ഭിന്നതകളെല്ലാം അലിഞ്ഞുപോകും.

കൃഷി ജീവിതമായി കാണുന്ന ഓണാട്ടുകരയിലെ ഉത്സവത്തിന് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഭരണിച്ചന്തയിലൂടെ മനസ്സിലാക്കാം. ചേമ്പും കാച്ചിലും ഉള്‍പ്പെടെയുള്ള നടീല്‍ വിഭവങ്ങളും കലപ്പയും കപ്പിയും കയറുമെല്ലാം ഇവിടെ കിട്ടുമായിരുന്നു.
കൊഞ്ചും മാങ്ങയും ഓണാട്ടുകരയുടെ രുചിക്കൂട്ടില്‍ ഒന്നാമത് നില്‍ക്കുന്നതാണ്. കുംഭഭരണിയുമായി കൂട്ടിയിണക്കിയതിനാല്‍ ഈ വിഭവത്തിന് ഭക്തിയുടെ രുചി കൂടിയുണ്ട്.
എല്ലാറ്റിനും മീതെ ഭക്തിയുടെ സ്വര്‍ണ്ണനൂലുകളാല്‍ ബന്ധിപ്പിക്കുന്ന സാന്നിധ്യമായി ഭക്തമനസുകളില്‍ ചെട്ടികുളങ്ങര ഭഗവതിയും കുടികൊള്ളുന്നു. എല്ലാം കൂടിച്ചേരുമ്പോള്‍, സമാനതകളില്ലാത്ത ഉത്സവമായി ചെട്ടികുളങ്ങര കുംഭഭരണി.

ഓണാട്ടുകരതിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്ടിനോടു ചേർക്കുന്നത് വരെ കൊല്ലത്തിനു...
16/09/2015

ഓണാട്ടുകര

തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്ടിനോടു ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര,കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം.

കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ,ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. 1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു.

പേരും വിസ്തൃതിയും

ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ് മാവേലിക്കര, ഈ നാടിന്ഓണവുമായുള്ള ബന്ധത്തെ പിൻതാങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ് ആ നാമം.
ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങൾ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അർത്ഥത്തിലാണ് ഓടനാടിൻ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (വഞ്ചിനാട് എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്കൃത മയൂരസന്ദേശത്തിൽ (സ്ലോകം57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട് എന്നർഥത്തിൽ ഇംഗുദി ഭൂവിഭാഗാഃ എന്നു പരാമർശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും മറ്റുചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികൾ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ൽ കൊച്ചിലെ ഡച്ചു കമാൻഡർ വാൻ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂർ, ഇളയെടത്തു, മാടത്തുംകൂർ, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയൽ രാജ്യങ്ങൾ.[1]
കന്നേറ്റി തെക്കേ അതിർത്തിയായ കരുനഗപ്പള്ളി (മരുതൂർ കുളങ്ങര, Marta)യും മടത്തൂംകൂറും മാവേലിക്കര (Martamcur)യും ഓടനാടു സ്വരൂപത്തിൽ നിന്ന് പിന്നീട് പിരിഞ്ഞുപോയതായിരിക്കണം [കർണാപൊളി (Carnapoli) എന്നും മാർത്ത (Marta, മരുതൂർകുളങ്ങര) എന്നുമാണ് പോർച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമർശിച്ചിട്ടുള്ളത്; മാടത്തുംകൂർ ഡച്ചുകാരുടെ മാർത്തെൻകൂർ (Martencur) ആണ് ]. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിർത്തികൾ വ്യക്തമായി മനസ്സിലാക്കാൻ രേഖകളില്ല.
കണ്ടിയൂർ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിൽ നിന്നും തെക്കോട്ടുള്ള പാതയാണ് ഓടനാടിനെ മാടത്തുംകൂറിൽനിന്നും വേർതിരിക്കുന്നത്; പാതയുടെ കിഴക്കുവശം മാടത്തുംകൂർ, പടിഞ്ഞാറുവശം ഓടനാട് (കായംകുളം). ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന്റെ കിഴക്കേപകുതി ഭാഗം മാടത്തിൻകൂറിലേക്കും പടിഞ്ഞാറേപകുതി ഭാഗം ഓടനാടിലേക്കും അവകാശപ്പെട്ടിരുന്നു. ഓടനാട്ടുരാജാവും മാടത്തുംകൂർരജാവും കണ്ടിയൂർ ക്ഷേത്രത്തിൽ അധികാരം നടത്തിയിരുന്നതായിട്ടാണ് പില്ക്കാലത്തെ ചരിത്രം.

മറ്റു പേരുകൾ

കായംകുളം,ചിറവാ എന്നീ പേരുകളിലും ഓടനാട് പ്രസിദ്ധമാണ്. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന് 3 കി. മീ. തെക്ക് കൃഷ്ണപുരം കൊട്ടാരവും അല്പം വടക്ക് എരുവയിൽ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഈ പ്രാധാന്യം മൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്ററ്റൊരു പേരായിതീർന്നു.

ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂർ) എന്ന പേരും ഓടനാടിനുണ്ട്. ഓടനാട് എന്ന പേര് ക്രമേണ ലുപ്തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരിൽ ഇത് അറിയപ്പെടുകയും ചെയ്തു. 1743-ൽ ഗോളനേസു ഓണാട്ടുകര എന്നാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരും (18-ം ശ.) കൃഷ്ണലീല യിൽഓണാട്ടുകര വാഴുമീശ്വരന്മാരും എന്നു പ്രയോഗിച്ചിട്ടുണ്ട്.

പഴയപരാമർശങ്ങൾ

ചരിത്രപഠനത്തിൽ പ്രധാനപ്പെട്ട പല പരാമർശങ്ങളും ഓടനാടിനെപ്പറ്റിയുണ്ട്. തിരുവല്ലാചെപ്പേടിൽ (11-ം ശ.) ഓടനാടിനേയും അവിടത്തെ ഒരു പ്രധാന സ്ഥലമായ മറ്റത്തെയും പരാമർശിച്ചിട്ടുണ്ട്. (ടി.എ.എസ്.II 166;171) ഓടനാട്ടു വരിയൈയാൽ ചെല്ലും തിരുവിളക്കൊന്റിനു കൊള്ളും പാട്ടനെൽനൂറ്റെമ്പതു പറൈ (ടി.എ.എസ്.II 182) മറ്റത്തിൽ പരമേച്ചുവരൻ ചോമൻ തന്നുടയ ചിറക്കരൈപ്പുരൈയിടം തിരുവല്ല വാഴപ്പനു അട്ടികൊടുത്താൻ(ടി.എ.എസ്.III 204).
പ്രസ്തുത താമ്രപ്ത്രരേഖയിൽ മറ്റത്തിനടുത്തുള്ള ചെന്നിത്തലയെപ്പറ്റി വേറൊരു പരാമർശമുള്ളത് കൂടുതൽ ശ്രദ്ധേയമാണ്. ചെന്തിത്തലൈ അടികൾ ഇരായ ചേകരൻ അമൈച്ച തിരുവിളക്കൊന്റിനും........പാട്ടനെല്ലു നൂറുപറൈ (ടി.എ.എസ്. II 178). ഈ ചെന്നിത്തല അടികൾ ഓടനാട്ടിൽ അധികാരം വഹിച്ചിരുന്നതായി കരുതാം.ചെന്നിത്തല കണ്ടിയൂരിന്റെ മദകരിയാണെന്നു ഉണ്ണുനീലി സന്ദേശത്തിലും പരാമർശമുണ്ട്.
ഓടനാടു രാജാക്കന്മാരെപ്പറ്റിയുള്ള പ്രാചീനരേഖകൾ കണ്ടിയൂർ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. കൊ. വ. 393ലെ (എ. ഡി. 1218) ഒരു ശിലാരേഖയിൽ ഓടനാട് വാഴ്ന്നരുളിന്റെ ഉതൈ ചിരമംഗലത്തു ശ്രീവീരപെരുമറ്റത്തു ഇരാമൻ കോതവർമ തിരുവടിയെ സ്മരിച്ചിട്ടുണ്ട് (ടി. എ. എസ്. I 290). കാലനിർണയം ചെയ്യാൻ തെളിവില്ലാത്ത അരിപ്പാട്ടേ ശിലാരേഖകളിലും ഓടനാടു പ്രത്യക്ഷപ്പെടുന്നു; ഓടനാട്ടു വണ്ണരുളിയ ഇരവികേരളൻ തിരുവടിക്കമൈത്ത് അതികാരർ ഹരിപ്പായ തേവർക്ക് കല്പിച്ച ചെലവു (ടി. എ. എസ്. VI 39). 14-15 ശ. ങ്ങളിൽ ഉണ്ടായ സാഹിത്യകൃതികളിലും ഓടനാടിനെപ്പറ്റി കാണാം ഇടിക്കൂടും നിഖിലവിഭവം മുമ്പിലേതോടനാട്(ഉ. സ. I 92) ഓടനാടെന്നൊരു മണ്ഡല പ്രവരം വിരാജതി (ഉണ്ണിയാടി ഗദ്യം 16) പദ്യരത്നം, ചന്ദ്രോത്സവം എന്നിവയിലെ പരാമർശങ്ങൾ;ഉത്പന്നോദയമോടനാട്ടു ചിറവായില്ലാത്തൊരേണാക്ഷിപ്പോളുത്തര ചന്ദ്രികേതി നിറമാർന്നസ്ത്രം മലർച്ചെഞ്ചരാ! (പദ്യരത്നം. 3); ഓടനാട്ടുകര വീടമാർന്ന വരവാരവാമനയനാജനം ഗാഢ കൗതുകമണിഞ്ഞു വന്നു തറയേറിനാരഥ വിധൂത്സവേ (ചന്ദ്രോത്സവം: 4.38).
ഇനി ഹര്യക്ഷമാസ്സമരോത്സവത്തിൽ ഓടനാട്, വേണാട്, മാടത്തിൻകൂറ്, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമർശിച്ചിരിക്കുന്നത് അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്. കേരളോത്പത്തിയിൽ ഓടനാടിന്റെ ഭാഗമായ കായംകുളത്തെകുറിച്ച് അപര്യാപ്തങ്ങളായ പരാമർശങ്ങളുണ്ട്. ടി. എ. ഗോപിനാഥറാവു കണ്ടിയൂർ ശിവക്ഷേത്രത്തിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളിൽ നിന്ന് കണ്ടിയൂർ വർഷത്തെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂർ വർഷം ആരംഭിക്കുന്നത് കൊല്ലവർഷത്തിനു 2 കൊല്ലം മുമ്പാണ്. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂർ വർഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിനു തെളിവാണ്.

കലാസമ്പത്ത്.

ധനധാന്യ സമൃദ്ധികൊണ്ടെന്നപോലെ കലാസമ്പത്തു കൊണ്ടും ഓടനാട് അന്ന് ശോഭിച്ചിരുന്നു എന്നതിനു വടിവുറ്റ കലാസുസമ്മതനാം-മധുരേഗീതവിധൗവിചക്ഷണാനാം- ധനധാന്യവതാം മഹാജനാനാം നിലയാ യത്ര നിരന്തരം വിഭാന്തി (ഉണ്ണിയാടിചരിതം ശ്ലോകം 38) എന്നും ആടകം കൊണ്ട് നിർമ്മിച്ചഴകെഴും അരങ്ങത്തേറി നാടകമാടിമേവും നടികുലം പൊടിയുമേടം (ഉ. ച. ഗദ്യം 22) എന്നും നക്തം കോവിട നർത്തകീ വിരചിതം നാട്യം....... (കണ്ടിയൂരെ കൊട്ടാരത്തിൽ രാത്രികാലങ്ങളിൽ നർത്തകികൾ നടത്തിയിരുന്ന നൃത്തം കാണാൻ വന്ന ദേവന്മാർ രാത്രികഴിഞ്ഞിട്ടും തിരിച്ചു പോകാൻ മറന്ന് അവിടെത്തന്നെ നിർന്നിമേഷരായി നിൽക്കയാണോ എന്നു തോന്നും അവിടത്തെ ഭിത്തിയിലെ ദേവചിത്രങ്ങൾ കണ്ടാൽ) (ശിവവിലാസം 1.9) എന്നും മറ്റുമുള്ള സാഹിത്യഗ്രന്ഥ പരാമർശങ്ങൾ തെളിവാണ്. സാഹിത്യം, നൃത്തം, ഗീതം, ശില്പം, ചിതം മുതലായ കലകൾക്ക് അവിടെ പ്രോത്സാഹനം സിദ്ധിച്ചിരുന്നു എന്ന് ഇതിൽ നിന്നു ധരിക്കാം. കണ്ടിയൂരെയും ഹരിപ്പാട്ടെയും ചാക്യാർകൂത്തും മഹാഭാരത പാരായണവും ഈ സന്ദർഭത്തിൽ പ്രസ്താവ്യങ്ങളാണ്.

ഓടനാടും കൂടൽമാണിക്യംക്ഷേത്രവും.

കൊ. വ. 517 (എ. ഡി. 1342)-മാണ്ട് അജ്ഞാത നാമാവായ ഒരു ഓടനാട്ടു രാജാവ് കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക് ഒരു മാണിക്യം സംഭാവന ചെയ്തതായി ഐതീഹ്യമുണ്ട്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബത്തിൽ കണ്ട വിശേഷ പ്രഭയുടെ സാദൃശ്യം പരിശോധിക്കാൻ വേണ്ടിയായിരുന്നു ക്ഷേത്രാധികാരികൾ ഓടനാട്ടിൽ നിന്ന് മാണിക്യം ആവശ്യപ്പെട്ടത്.

മാണിക്യം ബിംബത്തിൽ വച്ചപ്പോൾ അതിൽ ലയിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇരിങ്ങാലക്കുട ക്ഷേത്രത്തിന് കൂടൽമാണിക്യം എന്ന പേരു വന്നത്. (ഉള്ളൂർ വീ. ദി. IV) ആ അവകാശത്തെ ആസ്പദമാക്കി പ്രസ്തുത ക്ഷേത്രത്തിൽ തച്ചുടയകൈമളെ നിയമിക്കാനുള്ള അവകാശം ഓടനാടിനു കിട്ടി. ഓടനാടു തിരുവിതാംകൂറിൽ ലയിച്ചതിനുശേഷം ഈ അവകാശം തിരുവിതാംകൂർ മഹാരാജാവിന് സിദ്ധിച്ചു. ഇപ്പോഴത്തെ (കൊ. വ. 1154) തച്ചുടയകൈമളെയും ഈ പാരമ്പര്യാവകാശമനുസരിച്ച് തിരുവിതാംകൂർ മഹാരാജാവുതന്നെ നിയമിച്ചിട്ടുള്ളതാണ്.

മാർത്താണ്ഡവർമയും മാന്നാർ സന്ധിയും

മാർത്താണ്ഡവർമയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 68 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ വേണാട്ടുസൈന്യം രാമയ്യൻ ദളവായുടെ നേതൃത്വവത്തിൽ കായംകുളത്തെ ആക്രമിച്ചു. തെക്കുംകൂറിൽനിന്നും മറ്റും പ്രതീക്ഷിച്ച സഹായം കായംകുളത്തിനു യഥാസമയം ലഭിച്ചില്ല. കായംകുളം രാജാവ് ഒളിച്ചോടാൻ നിർബ്ദന്ധിതനായി. കുടുബാംഗളെ രഹസ്യമായി തൃശൂരിലേക്ക് അയച്ചു. വിലപിടിപ്പുള്ള ജംഗമ വസ്തുക്കൾ ഗൂഢമായി നീണ്ടകരയിൽ കൊണ്ടുപോയി അഷ്ടമുടിക്കായലിൽ താഴ്ത്തിയിട്ട് രജാവും രജ്യം വിട്ടു (കൊ. വ. 921/1746). ഓടനാട്ടിലെ വീരയോദ്ധാക്കൾ കുറേനാൾ കൂടെ യുദ്ധം തുടർന്നു. ഒടുവിൽ വേണാട്ടുസൈന്യം അവരെ അടിച്ചമർത്തി. കൊട്ടാരം പിടിച്ചു. രാജഭണ്ഡാരങ്ങളും നിധിനിക്ഷേപങ്ങളും പിടിച്ചെടുക്കാൻ ചെന്ന വേണാട്ടുസൈന്യം കണ്ടത് ഒഴിഞ്ഞകൊട്ടാരവും അതിനകത്ത് അമ്പലപ്പുഴ ദേവനാരായണന്റെ നാമം കൊത്തിയ യുദ്ധസാമഗ്രികളും മത്രമായിരുന്നു. അമ്പലപ്പുഴ ഒരു ശത്രുരാജ്യമായി പരിഗണിക്കുവാനും മാർത്താണ്ഡവർമയുടെ ആക്രമണത്തിനു പിന്നീടു വിധേയമാകുവാനും ഇതു വഴി തെളിച്ചു. ഓടനാട് വേണാടിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ഓടനാട്ടിലെ ബുദ്ധമതാവശിഷ്ടങ്ങൾ

കണ്ടിയൂർ,ഹരിപ്പാട് മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും പള്ളികളുംകൊണ്ട് ശോഭിച്ചിരുന്ന ഓടനാട്ടിൽ പണ്ടത്തെ ബുദ്ധമതാവശിഷ്ടങ്ങൾകൂടി കാണാം. കരുനാഗപ്പള്ളി, കാർതികപ്പള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്മാരകങ്ങളാണ്. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങൾ ഈ വിഷയത്തിൽ കൂടുതൽ തെളിവു നൽകുന്നു. മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുതിരകെട്ടുകാഴ്ചയും ബൗദ്ധമതത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്.

Address

Mavelikkara
Karunagapalli

Website

Alerts

Be the first to know and let us send you an email when ഓണാട്ടുകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share