LDF Clappana

LDF Clappana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Clappana, Political organisation, Karunagapalli.

22/01/2026

കരുനാഗപ്പള്ളിക്ക് എൽഡിഎഫ് സർക്കാർ സമ്മാനിക്കുന്ന അത്യാധുനിക സൗകര്യത്തോടുള്ള കരുനാഗപ്പള്ളി ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റൽ നിർമ്മാണം പുരോഗമിക്കുന്നു
LDF സർക്കാർ ❤️

2021 ഇലക്ഷൻ വാഗ്ദാനമാണ് എംഎൽഎ സി ആർ മഹേഷിന്റെ അഞ്ചു വർഷങ്ങൾക്കു മുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കും അതിനായി പുതിയ പദ്ധതി ...
22/01/2026

2021 ഇലക്ഷൻ വാഗ്ദാനമാണ് എംഎൽഎ സി ആർ മഹേഷിന്റെ അഞ്ചു വർഷങ്ങൾക്കു മുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കും അതിനായി പുതിയ പദ്ധതി കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി ഈ അഞ്ചു വർഷത്തിൽ കരുനാഗപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിഹാരം കാണാനും ഒരു പദ്ധതി നടപ്പാക്കാനോ കഴിഞ്ഞില്ല ഇപ്പോൾ ഇതാ കോൺഗ്രസിന്റെ കൗൺസിലർ തന്നെ നഗരസഭ പരിധിയിൽ 380 ഓളം വീടുകളിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു എന്ന് മഹേഷിനെ പരാതിയായി നൽകി ഈ അഞ്ചുവർഷത്തിൽ നടക്കാത്ത കുടിവെള്ള പദ്ധതി മാസങ്ങൾ ബാക്കിനിൽക്കെ മഹേഷ് എങ്ങനെ നടപ്പാക്കും ഫോട്ടോഷൂട്ടിനും വാഗ്ദാനങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിച്ചു അഞ്ചു കൊല്ലമായി പത്തു പൈസയുടെ വികസനം നടപ്പാക്കാത്ത എംഎൽഎ വെറും കല്യാണം പാലുകാച്ച് അടിയന്തരം അതിഥിയായി മാത്രം എത്തുന്ന എംഎൽഎ, ഈ ഇറങ്ങുവാൻ പോകുന്ന അവസാന ഘട്ടത്തിൽ കുടിവെള്ളം പദ്ധതി നടപ്പാക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കണം അല്ലേ? രണ്ടുമാസം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് ആയി എംഎൽഎ ഇനി എന്ത് ചെയ്യാനാണ്? എല്ലാകാലവും ആളുകളെ പറ്റിക്കാo എന്ന് വിചാരിക്കരുത്.

കരുനാഗപ്പള്ളിയെ പറഞ്ഞു പറ്റിച്ച അഞ്ചു വർഷങ്ങൾ. വാഗ്ദാനങ്ങൾ പാലിക്കാത്ത സി ആർ മഹേഷ് എംഎൽഎക്ക് മുൻ എംഎൽഎയുടെ കാലത്ത് അനുവദ...
22/01/2026

കരുനാഗപ്പള്ളിയെ പറഞ്ഞു പറ്റിച്ച അഞ്ചു വർഷങ്ങൾ. വാഗ്ദാനങ്ങൾ പാലിക്കാത്ത സി ആർ മഹേഷ് എംഎൽഎക്ക് മുൻ എംഎൽഎയുടെ കാലത്ത് അനുവദിച്ച വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയി പണി പൂർത്തീകരിക്കാൻഈ അഞ്ചാം വർഷത്തിലും കഴിഞ്ഞില്ല.
എംഎൽഎയുടെ പിടിപ്പുകേട്

ചിറ്റുമൂല മേൽപാലം ,ഇടക്കുളങ്ങര റെയിൽവേ മേൽപ്പാലം എന്തായി, കാട്ടിൽകടവ് മേൽപ്പാലം എന്തായി, കരുനാഗപ്പള്ളി ഗവൺമെൻറ് കോളേജിന്റെ പണി എന്തായി, ആലപ്പാട് കടൽഭിത്തി നിർമ്മാണം എന്തായി ,കരുനാഗപ്പള്ളി കോടതി സമുച്ചയം എന്തായി, കരുനാഗപ്പള്ളിയിലെ കുടിവെള്ള പ്രശ്നത്തിന്റെ പരിഹാരം എന്തായി,
കരുനാഗപ്പള്ളി 2021ൽ നിന്ന നിൽപ്പാണ്. വികസന പ്രവർത്തനങ്ങൾ ഒരു അടി മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല.
നാലര വർഷമായി കരുനാഗപ്പള്ളി ഹോസ്പിറ്റൽ നിർമ്മാണം പൂർത്തീകരിക്കാനോ തടസ്സങ്ങൾ മാറ്റി മുന്നോട്ടു കൊണ്ടുപോകാനോ കരുനാഗപ്പള്ളി എംഎൽഎ ക്ക് കഴിഞ്ഞിട്ടില്ല.
ഈ നാലര വർഷത്തിൽ കരുനാഗപ്പള്ളി എംഎൽഎ എന്ന നിലയ്ക്ക് കരുനാഗപ്പള്ളിക്ക് വേണ്ടി എന്ത് ചെയ്തു.

എന്ത് വികസനമാണ് cr മഹേഷ് എംഎൽഎ നടപ്പാക്കിയത്. ഏതെങ്കിലും ഒരു വികസന പദ്ധതി പൂർത്തീകരിച്ചതായി കരുനാഗപ്പള്ളി ജനങ്ങൾക്ക് അറിയുമോ?

ഒരു എംഎൽഎ എന്നാൽ നാടിൻറെ വികസനത്തിനും പുരോഗതിക്കും വേണ്ടി തിരഞ്ഞെടുക്കുന്നതാണ്.
എംഎൽഎ എന്ന നിലയ്ക്ക് സി ആർ മഹേഷ് പരിപൂർണ്ണ പരാജയമാണ്‌.

രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് സത്യസന്ധമായി പരിശോധിച്ചാൽ, വ്യക്തമാകുന്നത്.
ഒരു സാധാരണ പഞ്ചായത്ത് മെമ്പറുടെ ശേഷി പോലും ഇല്ലാത്ത MLA.

കരുനാഗപ്പള്ളിയെ മാറ്റത്തിലേക്ക് നയിക്കുന്ന, വികസനങ്ങൾ കൊണ്ടുവരുന്ന ഒരു എംഎൽഎയാണ് ആവശ്യം.
വിളിക്കാത്ത വിവാഹ സൽക്കാരങ്ങൾക്കോ, നൂലുകെട്ട്, സഞ്ചയനം തുടങ്ങിയ ചടങ്ങുകൾക്ക് എത്തലല്ല ഒരു ജനപ്രതിനിധിയുടെ ആത്യന്തികമായ ധർമ്മം എന്നതോർക്കുക

കരുനാഗപ്പള്ളിയിൽ മഹേഷ് എന്ത് വികസനമാണ് ചെയ്തത്.??
CR.Mahesh

അന്ന് പറ്റിപ്പോയ ഒരു ചെറിയ കൈപ്പിഴ പത്തുകൊല്ലം കരുനാഗപ്പള്ളിയെ പിന്നോട്ട് നയിച്ചു

08/11/2025
ക്ലാപ്പന കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായി..വള്ളിക്കാവിൽ സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്...
10/05/2025

ക്ലാപ്പന കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായി..

വള്ളിക്കാവിൽ സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ മധ്യ ഭാഗത്ത്‌ 2.16 കോടി രൂപ ( ബഡ്ജറ്റ് തുകയായ 1 കോടി രൂപയും, NHMഫണ്ടായ 50 ലക്ഷം രൂപയും, ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ടുകൾ ചേര്ത്ത് 66 ലക്ഷം രൂപയും )ചിലവിൽ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത് ഉൾപ്പടെ ഉള്ള തുക അനുവദിച്ചുകൊണ്ടുള്ള ഫയലിൽ ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ഒപ്പിട്ടു.

ക്ലാപ്പന കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭൂമി വാങ്ങാൻ LDF ഭരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാനപനങളായ ബ്ലോക്ക്‌ പഞ്ചായത്ത് 25 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 40 ലക്ഷം രൂപയും അനുവദിച്ചു 45 സെൻ്റ് വസ്തു ക്ലാപ്പനയുടെ മധ്യഭാഗത്ത് വാങ്ങിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി 25000 Sqft പണികഴിപ്പിക്കുന്ന
ക്ലാപ്പന കുടുംബാരോഗ്യകേന്ദ്രത്തിനായി മാറും.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്തരമേശ്‌, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോൾ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുരേഷ് താണുവേലി, വൈസ് പ്രസിഡന്റ്‌ സജീവ് ഓണമ്പള്ളി തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ക്ലാപ്പനയിൽ പുതിയ കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്.

സാങ്കേതിക അനുമതി നേടി എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ട എല്ലാ നടപടികൾക്കും പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രിയുമായി ക്ലാപ്പനയിലെ LDF നേതാക്കളായ സ :TN വിജയകൃഷ്ണൻ, സ : PJ കുഞ്ഞിചന്തു, സ : PK വിക്രമൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ : മിനിമോൾ എന്നിവരുമായി നടത്തിയ കൂടി കാഴ്ചയിൽ മന്ത്രി K.N ബാലഗോപാൽ ഉറപ്പ് നൽകി.

 #ഉറപ്പാണ്LDF  #ഉറപ്പാണ്കരുനാഗപ്പള്ളി
09/03/2021

#ഉറപ്പാണ്LDF
#ഉറപ്പാണ്കരുനാഗപ്പള്ളി

CM❣️
03/03/2021

CM❣️

LDF 14-ാം വാർഡ് തെരഞ്ഞെടുപ്പ്  കൺവൻഷൻ സ.A.M.ആരിഫ് MP ഉദ്ഘാടനം ചെയുന്നു ഓരോ വോട്ടും റംഷാദിന്  #മാറ്റം_കൊതിച്ചും #മാറാൻ_ഉറ...
27/11/2020

LDF 14-ാം വാർഡ് തെരഞ്ഞെടുപ്പ് കൺവൻഷൻ സ.A.M.ആരിഫ് MP ഉദ്ഘാടനം ചെയുന്നു

ഓരോ വോട്ടും റംഷാദിന്
#മാറ്റം_കൊതിച്ചും
#മാറാൻ_ഉറച്ചും
#ക്ലാപ്പന_പഞ്ചായത്ത്

26/11/2020

ക്ലാപ്പനയുടെ പുരോഗതിക്കായി LDF സാരഥികളെ വിജയിപ്പിക്കുക ..
- ം_ആരിഫ്_MP

ക്ലാപ്പന ഗ്രാമപഞ്ചായത്ത്‌ LDF സാരഥികളെ വിജയിപ്പിക്കുക....
#മാറ്റം_കൊതിച്ചും
#മാറാൻ_ഉറച്ചും
#ക്ലാപ്പന_പഞ്ചായത്ത്

`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള...
25/11/2020

`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിൻ്റെയും കേന്ദ്ര ഏജൻസികളുടെയും ആസൂത്രിത നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മയുടെ ഭാഗമായി ക്ലാപ്പന കോഴിമുക്കി ചേർന്ന യോഗത്തിൽ സ.ക്ലാപ്പന സുരേഷ് സംസാരിക്കുന്നു.

Address

Karunagapalli
690525

Website

Alerts

Be the first to know and let us send you an email when LDF Clappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share