Indian Overseas Congress UK Kerala Chapter

Indian Overseas Congress UK Kerala Chapter Indian Overseas congress UK Kerala is an organisation which is closely associated with Indian Nation

മാവേലിനാടിന്റെ ഓർമ്മകളുമായി ഐഒസി ( യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ  യൂണിറ്റ്       സംഘടിപ്പിച്ച  ഓണാഘോഷം  ഒരുമയുടെ നി...
05/09/2026

മാവേലിനാടിന്റെ ഓർമ്മകളുമായി ഐഒസി ( യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഒരുമയുടെ നിറക്കൂട്ടിൽ വർണാഭമായി
ഐഒസി (യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ ഓണാഘോഷം 2026 ഓഗസ്റ്റ് 29 ന് ഈസ്റ്റ് ഹാമിലെ സെന്റ് . പോൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഗംഭീരമായി നടന്നു, ഷൈനി ഷിജൻ ജോസിൻ്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷത്തിൽ ഐ ഒ.സി യു.കെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ഷൈനു മാത്യു സ്വാഗതപ്രസംഗം നടത്തി. ഐ ഒ.സി യു.കെ സീനിയർ വൈസ് പ്രസിഡണ്ട് ഗുർമിന്ദർ രാധവ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉദ്‌ഘാടന പ്രസംഗത്തിൽ പ്രവാസി മലയാളികൾക്കിടയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഐക്യവും സൗഹൃദവും നിലനിർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗുർമിന്ദർ രാധവ അഭിപ്രായപ്പെട്ടു.

ഐ.ഒ.സി യു.കെ കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന സെക്രെട്ടറി അഡ്വ. സാംജി ഇടമുറി, ഐഒസി (യുകെ ) യൂറോപ്പ് കോർഡിനേറ്റർ ഡോ. ജോഷി ജോസ്, ഐഒസി കേരള ചാപ്റ്റർ ജനറൽ സെക്രെട്ടറി അഷറഫ് അബ്‌ദുള്ള , ഐഒസി കേരള ചാപ്റ്റർ പി ആർ ഒ അജി ജോർജ്ജ്, ഐഒസി കേരള ചാപ്റ്റർ യൂത്ത് പ്രസിഡണ്ട് എഫ്രേം സാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു


സോണിമാത്യുവും സംഘവും ഒരുക്കിയ പരമ്പരാഗത പൂക്കളം, ഓണസദ്യ, കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് ഓണത്തിന്റെ സന്തോഷവും ആവേശവും പങ്കുവെച്ചു. പ്രോഗ്രാമിന്റെ അവതാരകരായി അലീന യും , അഞ്ജുവും , അനുശ്രുതിയും വേദിയെ നിയന്ത്രിച്ചു സ്റ്റെഫി, അലീന, പ്രിയങ്ക , സൂര്യ, അല്ലു , ജോസ്‌ന എന്നിവർ അവരിപ്പിച്ച തിരുവാതിരയും എല്കാനാ, ഹോഷിയാന , അഡ്രിയാ ടീമും അനബെൽ , ഹെലൻ ക്രിസ്റ്റീന ടീമും അവതരിപ്പിച്ച നൃത്തവും , ഐഒസി യൂത്ത് അംഗങ്ങൾ എഫ്രേം , ബിബിൻ ബോബച്ചൻ, അഭിഷേക് എന്നിവരുടെ നേതൃത്വ ത്തിൽ ഗാനമേളയും നൃത്തവും കാണികളുടെ മനം കവർന്നു. മിനി ജോയ്, ജസ്റ്റിൻ, മേരി സുമ, മഞ്ജു, ഷൈനി എന്നിവർ ആലപിച്ച ഓണപ്പാട്ടുകളും കാണികളുടെ കാതുകൾക്ക് വിരുന്നായി . ആഘോഷത്തിന്റെ ആവേശത്തിന് ഊർജം പകർന്ന് വനിതകളുടെയും യുവാക്കളുടെയും വടംവലി മത്സരവും ഡീജെ അലക്സ് റെയ്മണ്ട് നയിച്ച സംഗീത വിരുന്നും പരിപാടിയെ ഈസ്റ്റ് ഹാം കണ്ട ഏറ്റുവും ആവേശഭരിതമായ ഓണാഘോഷമാക്കി മാറ്റി.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മലയാളികളെ ഒരുമിപ്പിച്ച പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നുകൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ബ്രിട്ടനിലെ പുതുതലമുറയിലേക്കും പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന് ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് നേതാക്കളായ ഷൈനു മാത്യു, റജി നന്തികാട്ട്, ഹിഷാം ഇർഷാദ് , എബ്രഹാം വർക്കി വാഴൂർ, പ്രദീപ് നായർ, സുജ ആർതർ , ഷിജൻ ജോസ് , ജിബു സാബു, ജസ്റ്റിൻ, ഹിജിനാസ് , അഭിഷേക് തുടങ്ങിയവർ നേതൃ ത്വം നൽകി

ഓണാഘോഷം വിജയകരമാക്കാൻ പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും വളണ്ടിയർമാർക്കും കലാകാരന്മാർക്കും പങ്കെടുത്ത എല്ലാവർക്കും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് നന്ദി അറിയിച്ചു. ഓണാഘോഷത്തിൻ്റെ വിജയത്തിൽ ഐഒസി യൂത്ത് അംഗങ്ങളുടെ പങ്കിനെ കമ്മറ്റി അനുമോദിച്ചു.

ഐക്യത്തിന്റെയും സമത്വത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി എത്തിയ ഓണം, ഈസ്റ്റ് ലണ്ടൻ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു ആഘോഷമായി മാറി.

“മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ”എന്ന മാനവിക സന്ദേശമുണർത്തി സ്‌നേഹപ്പൂക്കള്‍ കൊരുത്തുകെട്ടുന്ന സാഹോദര്യത...
28/08/2026

“മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ”എന്ന മാനവിക സന്ദേശമുണർത്തി സ്‌നേഹപ്പൂക്കള്‍ കൊരുത്തുകെട്ടുന്ന സാഹോദര്യത്തിന്റെ ആഘോഷമായ ഓണം,ഗൃഹാതുരത്വം നിറയുന്ന ഓണാഘോഷങ്ങൾ ആഗോള മലയാളി സമൂഹം പ്രവാസികളായി കഴിയുന്ന ഒരോ രാജ്യങ്ങളിലും ഒട്ടും കുറവില്ലാതെ ആഘോഷിക്കപ്പെടുമ്പോൾ ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് (യു.കെ)കേരളം ഘടകം ഈസ്റ് ലണ്ടൻ യൂണിറ്റ് "ആരവം"എന്ന് നാമകരണം ചെയ്തു നടത്തുന്ന ഓണാഘോഷ പരിപാടികൾ നാളെ(ശനിയാഴ്ച)ഈസ്ററ്ഹാമിൽ അരങ്ങേറുകയാണ് .എല്ലാ പ്രിയപ്പെട്ടവരെയും ഈ ഉത്സവാഘോഷ ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുകയാണ്🙏🙏

ഭാരതത്തെ ആധുനികതയിലേക്കും സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ പവിത്...
20/08/2026

ഭാരതത്തെ ആധുനികതയിലേക്കും സാങ്കേതിക വിപ്ലവത്തിലേക്കും നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

യുവത്വത്തിന് കരുത്തും ഗ്രാമങ്ങൾക്ക് അധികാരവും പകർന്നുനൽകിയ ജനനായകനായിരുന്നു അദ്ദേഹം. വിദ്വേഷമില്ലാത്ത, സ്നേഹവും സമാധാനവും മതസൗഹാർദ്ദവും നിറഞ്ഞ ഒരു നവഭാരതം കെട്ടിപ്പടുക്കാൻ ഈ സദ്ഭാവനാ ദിനത്തിൽ നമുക്ക് കൈകോർക്കാം.

ജയ് ഹിന്ദ്! ജയ് കോൺഗ്രസ് 🇮🇳

It was an honour to join our Independence Day celebrations organised by our IOC UK Kerala President Mr Suju K Daniel and...
17/08/2026

It was an honour to join our Independence Day celebrations organised by our IOC UK Kerala President Mr Suju K Daniel and his entire team at Parliament Square London. We also condemned the unacceptable action of Shuddikaran of Haldwani ground this week after our honourable President Indian National Congress Shri Mallikarjun Kharge ji held his rally there. Thank you so much everyone for great efforts, patriotism and dedication for our nation. Jai Hind 🇮🇳

Dear Everyone...As part of the celebrations marking India’s 80th Independence Day, the Indian Overseas Congress UK – Ker...
13/08/2026

Dear Everyone...

As part of the celebrations marking India’s 80th Independence Day, the Indian Overseas Congress UK – Kerala Chapter is organising an Independence Day celebration in London. The programme will be held on Saturday, 15th August 2026, at 11:00 AM, in front of the Mahatma Gandhi Statue at Parliament Square, London. This celebration is an opportunity to commemorate the proud legacy of India’s independence and to uphold the values of unity, culture and patriotism. I sincerely request everyone in our community to join us and be part of this special occasion. I warmly welcome everyone to the Independence Day celebration.

Suju K. Daniel,
President‌,
Indian Overseas Congress UK
Kerala Chapter

23/07/2026
🇮🇳 SOLIDARITY Peaceful gathering organised by Indian Overseas Congress UK  and Indian Overseas Youth Congress UK was hel...
22/07/2026

🇮🇳 SOLIDARITY Peaceful gathering organised by Indian Overseas Congress UK and Indian Overseas Youth Congress UK was held at Parliament Square this evening to support Leader of opposition, India Shri Rahul Gandhi Ji and Indian Youth on Hunger Strike. We stand against the use of force and brutality towards peaceful student protesters.

21/07/2026

*IOC (UK) – Kerala Chapter strongly condemns the arrest of Rahul Gandhi and other MP's*

The Indian Overseas Congress (UK) – Kerala Chapter strongly condemns the harsh manner in which the democratic protest led by Shri. Rahul Gandhi, demanding justice for students affected by examination irregularities and NEET question paper leaks , was handled by the authorities.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനുമായി "Meet and Gree...
08/07/2026

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനുമായി "Meet and Greet" പരിപാടി സംഘടിപ്പിക്കുന്നു. ഐഒസി യുകെ കേരള ചാപ്റ്ററിന്റെ സറെ റീജിയൻ ആണ് സംഘാടകർ. ജൂലൈ 8 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ക്രോയിഡണിലെ കല്യാണി റെസ്റ്റോറന്റിൽ (466 London Road, Croydon CR0 2SS) വെച്ചാണ് സമ്മേളനം നടക്കുന്നത്.

Address

കേരളം
Karalam

Website

Alerts

Be the first to know and let us send you an email when Indian Overseas Congress UK Kerala Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Overseas Congress UK Kerala Chapter:

Shortcuts

Share