SDPI ഇരിക്കൂർ

SDPI ഇരിക്കൂർ ഭയത്തിൽ നിന്ന് മോചനം
FREEDOM FROM FEAR
വിശപ്പിൽ നിന്ന് മോചനം
FREEDOM FROM HUNGER

05/06/2026

ആഴ്ന്നിറങ്ങുന്ന വേരുകൾ മണ്ണിനെയും
ആഴത്തിലുള്ള ചിന്തകൾ മനുഷ്യനെയും ജീവിപ്പിക്കും

ജൂൺ 5 പരിസ്ഥിതി ദിനം

ജൂണ്‍ 05ലോക പരിസ്ഥിതി ദിനംപ്രകൃതി നമ്മുടെ സമ്പത്ത്സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം
05/06/2026

ജൂണ്‍ 05
ലോക പരിസ്ഥിതി ദിനം

പ്രകൃതി നമ്മുടെ സമ്പത്ത്
സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

സാമ്പത്തിക പ്രതിസന്ധി മറയാക്കി അപൂര്‍വ ധാതു ഖനനവും ഊര്‍ജ്ജ മേഖലയും കുത്തകവല്‍ക്കരിക്കാനുള്ള നീക്കം അപകടകരം: സിപിഎ ലത്തീഫ...
04/06/2026

സാമ്പത്തിക പ്രതിസന്ധി മറയാക്കി അപൂര്‍വ ധാതു ഖനനവും ഊര്‍ജ്ജ മേഖലയും കുത്തകവല്‍ക്കരിക്കാനുള്ള നീക്കം അപകടകരം: സിപിഎ ലത്തീഫ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറയാക്കി സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ അപൂര്‍വ ധാതു ഖനന മേഖലയും ഊര്‍ജ മേഖലയും കുത്തകവല്‍ക്കരിക്കാനും സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനുമുള്ള ധവളപത്രത്തിലെ ശുപാര്‍ശകള്‍ അത്യന്തം അപകടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ജനകീയ താല്‍പ്പര്യങ്ങളെയും പരിസ്ഥിതിയെയും പാടെ അവഗണിച്ചുകൊണ്ട്, കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പൊതുസമ്പത്ത് വിട്ടുകൊടുക്കുന്ന നീക്കം സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയെ തകര്‍ക്കും. കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമാണ് ഈ ധവളപത്രമെന്ന് വ്യക്തമായിരിക്കുകയാണ്.
കേരളത്തിന്റെ തീരപ്രദേശങ്ങളിലെ കരിമണല്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ ധാതുക്കള്‍ രാജ്യത്തിന്റെ തന്നെ തന്ത്രപ്രധാനമായ പൊതുസമ്പത്താണ്. ദീര്‍ഘകാലമായി പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിച്ചുപോരുന്ന ഈ മേഖലയിലേക്ക് സ്വകാര്യ ലോബികളെ ക്ഷണിച്ചുവരുത്തുന്നത് വരുംതലമുറയോട് ചെയ്യുന്ന ചതിയാണ്. തീരദേശത്തെ പരിസ്ഥിതി തകര്‍ക്കാനും ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കാനും മാത്രമേ ഈ തീരുമാനം ഉപകരിക്കൂ.

അതുപോലെതന്നെ, ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കേണ്ട ഊര്‍ജ മേഖലയിലെ സ്വകാര്യ നിക്ഷേപ പ്രോത്സാഹനം സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന നടപടിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം അവയെ തകര്‍ക്കാനും ഊര്‍ജ വിപണിയില്‍ സ്വകാര്യ കുത്തകകളുടെ അപ്രമാദിത്യം ഉറപ്പാക്കാനും മാത്രമേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വഴിതുറക്കൂ.

ധവളപത്രത്തിലെ ഈ വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

04/06/2026

ഡൽഹി മാളവ്യ നഗറിലുണ്ടായ ദരുണമായ തീപിടുത്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
​ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും വൈകാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.

​മുഹമ്മദ് അഷ്‌റഫ് നാഷണൽ ജനറൽ സെക്രട്ടറി

03/06/2026

The Future of Indian Democracy

Lead india youth program
16,17 June 2026, Bangalore

Two Day Leadership work shop


Young Democrats
National Organising Committee

03/06/2026

മത്സ്യബന്ധന തുറമുഖങ്ങള്‍ സിഐഎസ്എഫ് മേല്‍നോട്ടത്തിലാക്കാനുള്ള നീക്കം ആശങ്കാജനകം: റോയ് അറയ്ക്കൽ

മത്സ്യബന്ധന തുറമുഖങ്ങളുടെ സുരക്ഷയും മേല്‍നോട്ടവും കേന്ദ്ര സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നതും അവരുടെ ജനാധിപത്യപരമായ അവകാശങ്ങളെ ധ്വംസിക്കുന്നതുമാണ് ഈ തീരുമാനം. കൂടാതെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നതുമാണ്.

കപ്പല്‍ശാലകള്‍, വിമാനത്താവളങ്ങള്‍, വന്‍കിട വ്യവസായ ശാലകള്‍ എന്നിവയ്ക്ക് നല്‍കുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ല. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി ആയിരക്കണക്കിന് തൊഴിലാളികളും വള്ളങ്ങളും വന്നുപോകുന്ന ഒരു സജീവമായ തൊഴിലിടമാണ് ഹാര്‍ബറുകള്‍. ഇവിടേക്ക് വരുന്ന സാധാരണക്കാരായ തൊഴിലാളികളോട് തോക്കേന്തിയ കേന്ദ്രസേന പുലര്‍ത്താനിടയുള്ള സമീപനം വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഭീതിജനകമായ അന്തരീക്ഷത്തിനും കാരണമാകും. കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും മത്സ്യവ്യാപാരത്തിന്റെ വേഗതയെ ബാധിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും (ചുമട്ടുതൊഴിലാളികള്‍, കച്ചവടക്കാര്‍, ഐസ് പ്ലാന്റ് ജീവനക്കാര്‍) സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും. സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന വന്‍ തുക ഹാര്‍ബര്‍ യൂസര്‍ ഫീസായി തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ത്തന്നെ പ്രതിസന്ധിയിലായ മത്സ്യമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. തീരദേശവാസികള്‍ക്ക് അവരുടെ സ്വന്തം മണ്ണില്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്.സാധാരണക്കാരായ മനുഷ്യര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന തുറമുഖങ്ങളെ തന്ത്രപ്രധാന മേഖലകളായി പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍.

മത്സ്യബന്ധന തുറമുഖങ്ങളെയും തീരദേശത്തെയും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നീക്കത്തില്‍ നിന്ന് അധികൃതര്‍ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

02/06/2026

MK Faizy, National President of the Social Democratic Party of India, inaugurates the Leaders Conclave held at Ahmedabad, Gujarat.

കാംപസുകളെ അരാഷ്ട്രീയവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കും : യങ് ഡെമോക്രാറ്റ്സ്കാംപസുകളെ അരാഷ്ട്രീയ വൽക്കരിക്കുന്ന...
02/06/2026

കാംപസുകളെ അരാഷ്ട്രീയവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കും : യങ് ഡെമോക്രാറ്റ്സ്

കാംപസുകളെ അരാഷ്ട്രീയ വൽക്കരിക്കുന്നത് രാജ്യത്തിന്റെ ഭാവി തകർക്കുമെന്ന് യങ് ഡെമോക്രാറ്റ്സ്. ഗവർണർമാരെ ഉപയോഗിച്ച് കാംപസുകളിൽ അരാഷ്ട്രീയവൽക്കരണം അടിച്ചേൽപ്പിച്ചുകൊണ്ട് സമ്പൂർണ്ണ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നടത്തിയ പ്രസ്താവന. സ്വതന്ത്ര ചിന്തയും ഉയർന്ന രാഷ്ട്രീയ ബോധവുമാണ് ജനാധിപത്യത്തെ നിലനിർത്തുന്നത്. കലാലയ രാഷ്ട്രീയം കാംപസുകളുടെ പവിത്രത തകർക്കുമെന്ന തരത്തിലുള്ള ഗവർണറുടെ വാദം അപഹാസ്യമാണ്. ഫാഷിസ്റ്റ് വാഴ്ച്ചയ്ക്ക് സംസ്ഥാനങ്ങളുടെ ഫെഡറലിസത്തെ തകർക്കാൻ നിയോഗിക്കപ്പെട്ടവർ വിദ്യാർത്ഥി രാഷ്ട്രീയത്തിന് മേൽ കുതിര കയറുന്നതിന്റെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുരുന്നുകൾ കലാലയങ്ങളിലേക്ക് ആശംസകളോടെ
01/06/2026

കുരുന്നുകൾ കലാലയങ്ങളിലേക്ക്
ആശംസകളോടെ

Address

Irikkur
Kannur

Website

Alerts

Be the first to know and let us send you an email when SDPI ഇരിക്കൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share